കണ്ണട വച്ച് അമ്പതിനു അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. സാരി ആണ് വേഷം..
ആയിഷയെയും ഹരിയെയും അടി മുടി നോക്കി കണ്ണടക്ക് മുകളിലൂടെ ആ സ്ത്രീ.. മുന്നിലെ നെയിം ബോർഡ് രണ്ടു പെരും വായിച്ചു : അംബിക പി അയ്യർ
ആയിഷയും ഹരിയും ഇരുന്ന ശേഷം, അംബിക മലയാളത്തിൽ പറഞ്ഞു : നിങ്ങൾ രണ്ടു പെരും മലയാളി ആയത് കൊണ്ട് നമുക്ക് മലയാളത്തിൽ സംസാരിക്കാം..
ആയിഷ: ഞാൻ ഒരു ഹാഫ് മലയാളി ആണ്..
അംബിക : രണ്ടു പേരുടെയും ഫയൽ ഡീറ്റെയിൽസ് ഞാൻ കണ്ടതാണ്.. എനിക്കറിയാം. ഹരി പാലക്കാട് എവടെ ആണ്.. ഞാൻ ജനിച്ചു വളർന്നത്, കല്പത്തി ആണ്..
ഹരി : എന്റെ വീട്ടിൽ നിന്നും 30 കിലോമീറ്റർ ഉണ്ട് അങ്ങോട്ട്.. പക്ഷെ രത്തോത്സവത്തിന് ഞാൻ ഒരുപാട് വന്നിട്ടുണ്ട് കുട്ടികാലത്ത് അച്ഛന്റെ കൂടെ..
അംബിക : ഓ… ഗ്രേറ്റ്..
സംസാരം തുടർന്നു. ആയിഷയുടെ ഫുൾ ഫാമിലി ഹിസ്റ്ററിയും, ഹരിയുടെ ഹിസ്റ്ററിയും അംബിക ചോദിച്ചറിഞ്ഞു.
അംബിക : ഹരി മാം എന്നാണല്ലോ ആയിഷയെ വിളിക്കുന്നത് എപ്പോഴും.
ആയിഷ: മാം അത്…
അംബിക : ഹരി പറയട്ടെ…
ഹരി : മാം,, ഓഫീസിൽ ആർക്കും അറിയില്ല ഞങ്ങളുടെ റിലേഷൻ. ഇനിയിപ്പോൾ അറിഞ്ഞാൽ കൂടെ, പി എ, പേര് വിളിക്കുന്നത് ശരിയല്ലല്ലോ. പിന്നെ ശീലം, അത് മാറ്റാനും എളുപ്പമല്ല..
ഇന്റർവ്യൂ തുടർന്നു..
കുറെ നേരത്തിനു ശേഷം അംബിക ഫയൽ മടക്കി വച്ച ശേഷം : കുറച്ചു സ്പെല്ലിങ് മിസ്റ്റേക്കുകൾ ഉണ്ട്.. എത്ര ആലോചിച്ചിട്ടും കണക്ട് ആവുന്നില്ല..
അംബിക : ഒന്ന് വയസ്സ്, നിങ്ങൾ തമ്മിൽ അറൌണ്ട് പത്തു വയസ്സിന്റെ വ്യത്യാസം, പിന്നെ ആയിഷയുടെ മോനും ഹരിയും തമ്മിൽ ഏകദേശം അതേ പ്രായ വ്യത്യാസം തന്നെ. അടുത്തത് ഹരിയുടെ കണ്ണിൽ, സംസാരത്തിൽ എന്റെ സ്റ്റാഫുകൾ എന്നോട് സംസാരിക്കുന്ന റെസ്‌പെക്ട് ആണ് കാണുന്നത്, നോട്ട് ലവ്..
ഹരി ആണ് ഉത്തരം പറഞ്ഞത് : മാം, ഫൈസി എന്റെ ഈ നഗരത്തിലെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവനോട് ഞാൻ ചെയ്യുന്നത്, ചെയ്തത് ശരിയല്ല എന്ന് എനിക്ക് മനസ്സിൽ നീറി കൊണ്ടിരിക്കുന്ന കാര്യമാണ് മാമുമായി ഉള്ള റിലേഷൻ. അവൻ അറിഞ്ഞാൽ എങ്ങിനെ റിയാക്റ്റ് ചെയ്യും എന്ന് പേടി ഉണ്ടായിരുന്നു, ഇന്നലെ വരെ. ഇപ്പോൾ ഒഫീഷ്യൽ ആവാൻ പോകുന്ന സ്ഥിതിക്ക് ഞാൻ ആദ്യം അവനെ വിളിച്ചാണ് പറഞ്ഞത്, ഞങ്ങളുടെ കാര്യം..
ആയിഷ ഞെട്ടി അത് കേട്ടിട്ട്….
ഹരി : മാമിനും അറിയില്ല ഞാൻ അവനോട് ഇത് പറഞ്ഞത്. അതാണ് ഈ ഞെട്ടൽ..
അംബിക : ഫൈസൽ എന്ത് പറഞ്ഞു എന്നിട്ട്..
ഹരി : അവൻ ഓകെ ആണ്, ഹാപ്പി അല്ല.. ഉപ്പ എന്ന് വിളിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്….
ഹരി ചിരിച്ചു, കൂടെ അംബികയും, ആയിഷ മുഖത്ത് ചിരി വരുത്തി..
ഹരി : മാം, ഈ കാലത്ത്, വയസും, ജോബും പ്രണയത്തിനു ഒരു പ്രശ്നം ആണോ. സ്ത്രീകൾ ജോലിക്ക് പോയി ആണുങ്ങൾ വീട്ടിൽ ഇരുന്ന് കുട്ടികളെ നോക്കുന്ന എത്രയോ പേരില്ലേ…
അംബിക : ഓ, ഹരി വിമൻസ് മുന്നോട്ട് വരുന്നതിൽ സപ്പോർട്ട് ചെയ്യുന്ന ആളാണല്ലേ..
ഹരി : കഴിവുള്ള സ്ത്രീകൾ മുന്നോട്ട് വരണം.. അതിന് സപ്പോർട്ട് ഉണ്ട്..
അംബിക : ഹരിയുടെ കാഴ്ചപ്പാടുകൾ വളരെ പ്രോമിസിങ് ആണ് മോർ ലിബറൽ. എന്നാലും ഒരു ചോദ്യവും കൂടെ, ഇക്കാലത്തു ഓഫീസ് റിലേഷൻഷിപ്, അതിനുള്ള സമയം ഒക്കെ ഉണ്ടോ..
ആയിഷ : മാം, സത്യം പറഞ്ഞാൽ ഇല്ല. ഞാൻ എന്റെ ജോലിയിൽ വളരെ സ്ട്രിക്റ്റ് ആൻഡ് സീരിയസ് ആണ്. ഹരിക്ക് തന്നെ എന്റേന്ന് കിട്ടാറുണ്ട് ഇടക്കിടക്ക്. ബട്ട് ഓഫീസ് സമയം കഴിഞ്ഞും മോമെൻറ്സ് ഉണ്ടല്ലോ..
ആയിഷ ഹരിയെ നോക്കി നാണിച്ചു ചിരിക്കുന്ന പോലെ ഉള്ള ചിരി വരുത്തി..
” ഇതെന്താണ് ഇത് “.. ഹരി മനസ്സിൽ പറഞ്ഞു.
ഹരിയുടെ മുഖഭാവം കണ്ട അംബിക : ഹരിക്ക് അതിനോട് യോജിപ്പില്ല തോന്നുന്നു.
