ഹരിത മനോഹരം – 4 14അടിപൊളി 

 

ഹരി ആയിഷയുടെ മുന്നിൽ ആദ്യമായി കാലിൻ മുകളിൽ കാൽ കയറ്റി വച്ചിരുന്നു, എന്നിട്ട് പറഞ്ഞു : മാമിന് ഇഷ്ടമുള്ള രീതിയിൽ എടുക്കാം…

 

ആയിഷ ചീറി : നിനക്ക് എങ്ങിനെ ധൈര്യം വന്നു ഇവിടെ വന്നു…

 

പൂർത്തിയാക്കാൻ വിട്ടില്ല ഹരി.. ഇടയിൽ കയറി പറഞ്ഞു : നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെടി ആയിഷേ ഞാൻ. കുറച്ചൊക്കെ ധൈര്യം കാണിക്കേണ്ട..

 

ആയിഷ ചാടി എഴുന്നേറ്റു…

 

ഹരി വളരെ കൂൾ ആയി ആയിഷയെ നോക്കി ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്നു..

 

ആയിഷ അനുവിനെ നോക്കി : അനു,, ഇവനെ പുറത്താക്ക്, പറ്റില്ലെങ്കിൽ പോലീസിനെ വിളിക്ക്…

 

ഹരി ചിരിക്കാൻ തുടങ്ങി, വളരെ നീണ്ട ചിരി…ഭ്രാന്തമായി…..

 

എല്ലാം കണ്ണ് മിഴിച്ചു കണ്ട ശേഷം അനു ആയിഷയുടെ അടുത്തെത്തി, ആയിഷയുടെ തോളിൽ പിടിച്ചു പറഞ്ഞു : നീ ഇരിക്ക്, നമുക്ക് സംസാരിക്കാം..

 

ഹരി അനുവിനെ നോക്കി : അപ്പോൾ, വക്കീലിന് ബുദ്ധി ഉണ്ട്..

 

ആയിഷ അനുവിനെ നോക്കി.. അനു ആയിഷയെ തോളിൽ പിടിച്ചു കൊണ്ട് ഇരുത്തിച്ച ശേഷം, അനുവും ഇരുന്നു..

 

അനു ഹരിയെ നോക്കി പറഞ്ഞു : ഹരീ,, അഞ്ചു എന്താ ചെയ്തത് എന്ന് നിനക്ക് അറിയുമോ?.. ഇല്ലെങ്കിൽ ഞാൻ..

 

ഹരി ഇടയിൽ കയറി പറഞ്ഞു : വക്കീലേ, എനിക്ക് എല്ലാം അറിയാം.. അവൾ എമിഗ്രേഷൻ ഓഫീസിലേക്ക് ഞങ്ങളുടെ മാര്യേജ് ഫേക്ക് ആണ് എന്ന് പറഞ്ഞു മെയിൽ അയച്ചു.. ഐ നോ…

 

ആയിഷ : അറിഞ്ഞിട്ടാണോ അവൾക്കു വേണ്ടി നീ…..

 

ഹരി : എന്നെ കോളേജ് കാലം മുതൽ അറിയാവുന്ന, എന്റെ പാസ്ററ് അറിയാവുന്ന, അതിൽ തനിക്കും എന്തോ പങ്ക് ഉണ്ടെന്ന് തെറ്റി ധരിക്കുന്ന, എന്നെ ആയിഷ എന്ന ഭൂതത്തിന് മുന്നിൽ ജോലിക്ക് വിട്ട, എല്ലാം ആലോചിച്ചു കുറ്റബോധം, മനസ്സിനുള്ളിൽ, കുമിഞ്ഞു കൂടി, പതിയെ അത് ഇഷ്ടത്തിലേക്ക് വഴി മാറി, ഇപ്പോൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന അഞ്ചു.. അവൾക് വേണ്ടി, കൂടെ ഞാൻ നിക്കണ്ടേ എന്റെ മാം…

 

അനുവും ആയിഷയും പരസ്പരം മനസ്സിലാവാത്ത രീതിയിൽ നോക്കി..

 

ഹരി : യെസ്…. അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്,,, പെട്ടെന്നു ന്യൂസ്‌ അറിഞ്ഞപ്പോൾ,, പെണ്ണല്ലേ വക്കീലേ,, കുശുമ്പ് കാണില്ലേ… തെറ്റ് എന്റെ ആണ്,, ഞാനാണ് അവളോട് മാര്യേജിന്റെ റിയൽ സ്റ്റോറി പറഞ്ഞത്.. അവൾ ഇങ്ങനെ ഒരു പണി ഒപ്പിക്കും ന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ല…

 

അനു : ഹരീ, നിനക്ക് സീരിയസ്നസ്സ് അറിയാവുന്നതല്ലേ… അങ്ങിനെ ഉള്ളപ്പോൾ നീയെന്തിനാ അവളോട് പറയാൻ പോയത്..

 

ഹരി : അതല്ലേ, പറ്റി പോയി എന്ന് പറഞ്ഞത്.. ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും വായിൽ തോന്നിയതൊക്കെ പറഞ്ഞു, എന്നെ എല്ലാവരും കളിയാക്കണത് കേട്ട്, ഒരു പൊട്ടനെ പോലെ എല്ലാം ഞാൻ കേട്ടിരിക്കണത് കണ്ടപ്പോൾ, എന്നോട് ചോദിച്ചു. ആ ഒരു നിമിഷത്തിൽ പറഞ്ഞു പോയി.. എന്റെ സങ്കടം ആരോടെങ്കിലും പറയണ്ടേ… വീണ ചേച്ചി വരെ നിങ്ങളുടെ കൂടെ അല്ലെ. എനിക്ക്,,, എന്റെ കൂടെ ആരാ ഉള്ളത്….. മനുഷ്യൻ അല്ലെ വക്കീലേ ഞാനും….

 

ഹരി ഗ്ലാസിൽ ഒന്നുടെ ഒഴിച്ച് വലിച്ചു പറഞ്ഞു : പാവം ആണ് അവൾ, വീട്ടിൽ വയ്യാത്ത അച്ഛനും, പഠിക്കുന്ന അനിയത്തിയും അമ്മയും ആണ് ഉള്ളത്… അതിൽ ഞാൻ കാരണം അവളുടെ കഞ്ഞിയിൽ മണ്ണ് വീഴാൻ പാടില്ല, പറ്റില്ല.

 

ഹരി ആയിഷയെ തുറിച്ചു നോക്കി പറഞ്ഞു : മാമിന് ഇഷ്ടമുള്ള പോലെ എടുക്കാം, നാളെ അവൾ ഓഫീസിൽ ഉണ്ടാവണം. അല്ലെങ്കിൽ അവൾ മെയിൽ ആണ് അയച്ചത് എങ്കിൽ, അതിന് പകരം ഞാൻ അംബിക മാഡത്തിനെ നേരിൽ പോയി കാണും.. നമ്മുടെ റിയൽ ഓഫീസ് ലവ് സ്റ്റോറിയെ പറ്റി പറഞ്ഞു കൊടുക്കാൻ..

 

ഹരി പതിയെ സോഫയിൽ പിടിച്ചു എഴുന്നേറ്റു എന്നിട്ട് പതിയെ നടക്കാൻ തുടങ്ങി പുറത്തേക്ക്, ഇടക്കൊന്നു തിരിഞ്ഞു കൊണ്ട് ആയിഷയെ നോക്കി പറഞ്ഞു : ഒരുപാട് റെസ്‌പെക്ട് ഉണ്ട്, അല്ല ഉണ്ടായിരുന്നു എന്റെ മനസ്സിൽ മാഡത്തിനോട്‌. അത് ഇങ്ങനെ കുറഞ്ഞു വന്നു കൊണ്ടിരിക്കാണ്.

 

തിരിഞ്ഞു നടന്ന ഹരി വീഴാൻ പോയി,, അനു വന്നു പിടിച്ചു ഹരിയെ..

Leave a Reply

Your email address will not be published. Required fields are marked *