ആയിഷ : എല്ലാവരും അറിഞ്ഞു കാണുമെന്ന് അറിയാം.. ഒരു പാർട്ടിയിലൂടെ എല്ലാവരോടും പറയണം എന്നാണ് ഞാൻ, അല്ല…
ആയിഷ ഒരു സ്റ്റെപ് പിന്നിലേക്ക് വച്ച്.
ഹരിയുടെ തോളിലൂടെ കൈ ഇട്ടു മുറുകെ പിടിച്ചു തന്നിലേക്ക് ചേർത്ത്, ഹരിക്ക് ഒന്നിനും സമയം കൊടുക്കാതെ തുടർന്നു…..
ആയിഷ : ഞങ്ങൾ വിചാരിച്ചിരുന്നത്. കേട്ടത് സത്യം ആണ്. ഗോസിപ് അല്ല.ഞങ്ങൾ വിവാഹിതർ ആവാൻ പോകുന്നു. ദയവു ചെയ്ത് അനാവശ്യ ഗോസിപ് ഇട്ട് എന്റെ ഹരിയെ ആരും ബുദ്ധിമുട്ടിക്കരുത്. എന്തെങ്കിലും ഡൌട്ട്സ് ആർക്കെങ്കിലും ഉണ്ടെങ്കിൽ, എന്റെ ഓഫീസിൽ ഡയറക്റ്റ് വരാവുന്നതാണ്….
ഇത്രയും പറഞ്ഞു കൊണ്ട്,,, ആയിഷ അല്പം കുമ്പിട്ട്,, എല്ലാവരുടെയും കണ്മുന്നിൽ വച്ച്, വീണയെയും, ദീപ്തിയേയും, അഞ്ജുവിനെയും അസൂയപ്പെടുത്തി കൊണ്ട്, ഹരിയുടെ കവിളിൽ തന്റെ ലിപ്സ്റ്റിക്ക് പതിയുന്ന തരത്തിൽ ഉള്ള, ഉമ്മാ ശബ്ദം എല്ലാവരുടെയും കാതുകളിൽ കേൾക്കുന്ന തരത്തിൽ തന്റെ ചുണ്ട് ചേർത്തു……….
മൂന്നുപേർ ഒഴിച്ച് ബാക്കി എല്ലാവരും കൈ അടിച്ചു കൊണ്ട് ഹരിക്ക് കിട്ടിയ ഉമ്മയെ സ്വാഗതം ചെയ്തു..
അമൽ ഉറക്കെ ചോദിച്ചു : അല്ല പാർട്ടി എന്നാ അപ്പോൾ…
ഹരി ആണ് അതിന് ഉത്തരം പറഞ്ഞത് : നിനക്ക് പാർട്ടി ഇല്ല. ബാക്കി ഉള്ളവർക്കേ ഉള്ളൂ..
അമൽ : അതെന്താടാ..
ഹരി ആയിഷയുടെ കയ്യിൽ നിന്നും സ്വാതന്ത്രമായി, രണ്ടടി മുന്നോട്ട് വച്ചു അമലിനെ നോക്കി പറഞ്ഞു : മോനെ അമലേ,, കുറച്ചു ദിവസങ്ങൾക്കു മുന്നേ, നീ എനിക്ക് തന്ന എട്ടിന്റെ പണി ഉണ്ടല്ലോ, എനിക്ക് അറിയാഞ്ഞിട്ടല്ല…
എല്ലാവരുടെയും കണ്ണുകൾ അമലിലേക്ക് നേരെ തിരിഞ്ഞു..
അമൽ : ഞാൻ എന്ത് ചെയ്‌തെന്ന്..
ഹരി : ടാ, അത്രക്ക് പൊട്ടൻ അല്ലടാ ഞാൻ.. നീ മനപ്പൂർവം ബ്രിഫിങ്ങിൽ തെറ്റുണ്ടാക്കി ആണ് എന്റെ പണി കഴിഞ്ഞ വട്ടം കളയിച്ചത് എന്ന് എനിക്കറിയാം.. നിന്റെ ഉദ്ദേശം അതല്ലായിരുന്നു എങ്കിൽ കൂടെ..
എല്ലാവരും ഒറ്റ സൗണ്ടിൽ : വാട്ട്..
അമൽ വാക്കുകൾ കിട്ടാതെ പരതി: ഞാൻ…… ഞാൻ..
ഹരി : ടാ, നിനക്ക് അഞ്ചുനേ ഇഷ്ടം ആണെങ്കിൽ അത് നേരിട്ട് പറയാൻ ഉള്ള ചങ്കൂറ്റം വേണം. അല്ലാതെ, അസൂയ മൂത്ത്, ഒരുമാതിരി….. അപ്പോൾ പറഞ്ഞു വന്നത്, നീ മര്യാദക്ക് അഞ്ജുവിനെ പ്രൊപോസ് ചെയ്താൽ മാത്രം, നിനക്ക് ക്ഷണം ഉള്ളൂ..
ഓഫീസ് മുഴുവൻ സൈലന്റ് ആയി.
എല്ലാ കണ്ണുകളും അമലിനെയും അഞ്ജുവിനെയും മാറി മാറി നോക്കി..
അമലും അഞ്ജുവും പരസ്പരം നോക്കി..
ഹരി ചിരിച്ചു കൊണ്ട് : പിന്നെ പറഞ്ഞാൽ മതിയെടാ.. ഇപ്പോൾ തന്നെ വേണം എന്നില്ല….
ഓഫീസിൽ ഹരി മനസ്സിലാക്കിയ ഒരു കാര്യം ആയിരുന്നു അമലിന്റെ അഞ്ജുവിനോട് ഉള്ള നിശബ്ദ പ്രണയം. അതിന് പുറമെ, ഇന്നലെ അഞ്ജുവിനെ കണ്ടപ്പോൾ ഹരി അഞ്ജുവിനെ പറഞ്ഞു മനസ്സിലാക്കി, അവളുടെ പ്രണയം തനിക്കറിയാം എന്നും, പക്ഷെ ഒരിക്കലും നടക്കില്ല എന്നുള്ളതും.. കുറെ നേരത്തെ സംസാരത്തിനിടയിൽ അമലിനെ പറ്റി സൂചിപ്പിച്ചു ഹരി. അമലിനെ പറ്റി നല്ല കുറെ കാര്യങ്ങളും ഹരി അഞ്ജുവിനോട് പറഞ്ഞിരുന്നു. അതിന് പുറമെ, അഞ്ചു തന്നോട് അടുത്തിടപഴകുന്നത് കൊണ്ട് അസൂയ മൂത്ത് അമൽ തനിക്ക് തന്ന പണിയെ കുറിച്ചും.
അഞ്ജുവുന്റെ മുഖത്തെ നാണം എല്ലാവരും കണ്ടു..
ലേഡീസ് അഞ്ജുവിനെ നേരെ തിരിഞ്ഞു, ജന്റ്സ് അമലിന് നേരെയും..
ആയിഷയുടെ പിന്നാലെ ഓഫീസിൽ കയറി ഹരി മുഖത്ത് നോക്കി പറഞ്ഞു : ഇന്നലെ ഞാൻ മാമിനെ പേര് വിളിച്ചതിനും, ദേഷ്യത്തോടെ സംസാരിച്ചതിനും എനിക്ക് സോറി പറയാൻ പറ്റില്ല.. പക്ഷെ, ഞാൻ വേണേൽ കാൽ പിടിക്കാം, നേരത്തെ അമലിനെ പറ്റി പറഞ്ഞത് മനസ്സിൽ വച്ച് ഇനി അവന് പണി കൊടുക്കരുത്…. പ്ലീസ്….
ഇത്രയും പറഞ്ഞു കൊണ്ട് ഹരി മുഖം താഴ്ത്തി തിരിഞ്ഞു നടന്നു..
ഹരിയുടെ വാക്കുകൾ എന്തോ ആയിഷയുടെ മനസ്സിൽ വല്ലാതെ കുത്തി നോവിച്ചു….
