ഹരിത മനോഹരം – 4 14അടിപൊളി 

 

ഹരി ചിരിച്ചു കൊണ്ട് : ഒന്ന് കൂടണ്ടേ വക്കീലേ.. ഇങ്ങനെ നിന്നാൽ മതിയോ നമ്മൾ…

 

ഹരി അനുവിനെയും ആയിഷയെയും ഞെട്ടിച്ചു കൊണ്ട്, അനുവിന്റെ മുഖം തന്റെ കയ്യിൽ പിടിച്ചു, അനുവിന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് കോർത്തു……

 

ആയിഷ എല്ലാം ഇരുന്നിടത് ഇരുന്ന് കൊണ്ട് കണ്ണ് തുറിച്ചു കാണാൻ മാത്രമേ കഴിഞ്ഞുള്ളൂ…

 

അനുവിന്റെ കീഴ്ച്ചുണ്ട്, പതിയെ ഈമ്പി വിട്ടു കൊണ്ട് അനുവിൽ നിന്നും പിന്നോട്ട് മാറി ഹരി ചിരിച്ചു, ഒറ്റ കണ്ണ് അടിച്ചു കൊണ്ട് പറഞ്ഞു : ഇപ്പോൾ ഇതിനുള്ള സ്‌ട്രെങ്ത് ഉള്ളൂ വക്കീലേ. ഇന്ന് അടിച്ചതിനു കണക്കില്ല. ഐ ആം സോറി.. റിയലി സോറി…

 

ഹരി പതിയെ പതിയെ നടന്നു പോയി…

 

അനു തന്റെ ചുണ്ട് നുണഞ്ഞു കൊണ്ട്, കീഴ്ച്ചുണ്ട് ഹരി കടിച്ചു മുറിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തി ആയിഷയെ നോക്കി പറഞ്ഞു: വീട്ടിൽ എത്തില്ലേ.. വീഴുമോ എവിടേലും?….

 

 

കൈ ചുരുട്ടി കൂട്ടി പിടിച്ചു കലി പിടിച്ചു ഇരിക്കുകയായിരുന്നു ആയിഷ..

 

അനു ഇരുന്ന ശേഷം പറഞ്ഞു : ഇത്രയ്ക്കു ക്രൂൽ അവല്ലെ ആയിഷ…

 

ആയിഷ അനുവിനെ നോക്കി : പിന്നെ ഞാൻ അവളെ, എന്ത് ചെയ്യണമായിരുന്നു പറ..

 

അനു : അവളുടെ അല്ല, അവന്റെ കാര്യം ആണ് ഞാൻ പറയുന്നത്. ഒരുപാട് ഒന്നുമില്ലെങ്കിലും ഒറ്റ കാര്യം ചെയ്യാമായിരുന്നു നിനക്ക്, ഓഫീസിൽ എല്ലാവരുടെയും മുന്നിൽ അവനെ പരിഹസിക്കാൻ വിട്ടു കൊടുക്കുന്നതിന് പകരം, എല്ലാവരോടുമായി നീ തന്നെ നിങ്ങടെ കാര്യം പറഞ്ഞിരുന്നെങ്കിൽ,, ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ അവന്. അഞ്ജുവിന്റെ ഈ സിറ്റുവേഷൻ ഉണ്ടാവുമായിരുന്നോ?..

 

ആയിഷ: അതിന്റെ ആവശ്യം എന്താ. അവന്റെ കാര്യം അവൻ നോക്കും. ഞാൻ എന്തിനാ ഇടപെടുന്നത്.

 

അനു പിന്നിലേക്ക് ചാരി ആയിഷയെ കൂർപ്പിച്ചു നോക്കി കുറച്ചു നേരം. എന്നിട്ട് പറഞ്ഞു: നിനക്ക് എല്ലാ കാര്യങ്ങളും, നിന്റെ ഇഷ്ടത്തിന്, നിന്റെ വഴിക്ക് ഇങ്ങനെ സുഖമായി നടക്കണം,,,,അല്ലെ ആയിഷ… അവനെ, സ്വന്തം പി എ യെ, കല്യാണം കഴിക്കാൻ ഉള്ള, ആൾക്കാർ അറിഞ്ഞത് കൊണ്ടുള്ള നാണക്കേട് വേറെയും,, ഷെയിം ഓൺ യൂ ആയിഷ.. ഐ തിങ്ക് ഇട്സ് ടൈം ടു ലീവ്…

 

ആയിഷ അത്ഭുധത്തോടെ: സോറി.. എന്നോട് ഇറങ്ങി പോവാൻ ആണോ ഉദ്ദേശിച്ചത്.

 

അനു : ഇവിടെ വന്ന് അവൻ, മനസ്സിൽ കൊണ്ട്, ഇത്രയും പറഞ്ഞിട്ടും, മനസ്സിൽ ഒന്നും കേറിയില്ലെങ്കിൽ, മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ,,,, യാ അങ്ങിനെ തന്നെ.. ഗെറ്റ് ഔട്ട്‌..

 

ആയിഷ ബാഗ് എടുത്ത് ഒരക്ഷരം മിണ്ടാതെ വേഗത്തിൽ നടന്നു പുറത്തേക്ക്.. അനു ഒന്ന് നോക്കുക പോലും ചെയ്തില്ല..

 

വാതിൽ അടഞ്ഞ ശേഷം അനു തന്റെ ചുണ്ടിൽ നോക്കി, വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു : ശെടാ,, ഹരിയുടെ നമ്പർ ഇല്ലല്ലോ.. അതിനി ആരോടാ വാങ്ങുക..

……………………………………………………….

 

ഓഫീസിലേക്ക് വരുന്ന അഞ്ജുവിനെ കണ്ട് ഹരിക്ക് ഒരുപാട് സന്തോഷം ആയി. ഇന്നലെ അഞ്ജുവിനെ അവൾ താമസിക്കുന്നിടത്ത് പോയി കണ്ട്, കാര്യം ചോദിച്ചറിഞ്ഞ ശേഷം ആണ് ആയിഷയെ കാണാൻ ഹരി പോകുന്നത്. പോകും മുൻപ് ബാറിൽ കയറി എന്ന് മാത്രം. അഞ്ജുവിന് ഒരു വാക്കും കൊടുത്തു ഹരി, എല്ലാം താൻ ശരിയാക്കും എന്നുള്ള വാക്ക്.

 

രാത്രിയോടെ അഞ്ജുവിനെ കാണാൻ വീണ നേരിട്ട് വന്നു. രാജി എടുക്കുന്നില്ല എന്നും, ഇനിയൊരു പ്രശ്നം ഉണ്ടാവില്ല എന്നുള്ള വാക്കും അഞ്ജുവിന് വീണ കൊടുത്തു.

 

പത്തരയോടെ ആയിഷ ഓഫീസിൽ നിന്നും പുറത്തിറങ്ങി. ആയിഷയെ കണ്ട് ഹരി എഴുന്നേറ്റ് നിന്നു എന്നും നിൽക്കുന്ന പോലെ..

 

ആയിഷ ഹരിയുടെ കേബിനു മുന്നിലായി നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു : എസ്ക്യൂസ്‌ മീ എവരി വൺ..

 

എല്ലാവരും എഴുന്നേറ്റു നിന്ന്, ആയിഷയെ നോക്കി…..

 

ആയിഷ കുറച്ചു മുന്നോട്ട് നടന്നു. പിന്നിൽ നിൽക്കുന്ന ഹരിയെ വിളിച്ചു: ഹരീ….

 

ഹരി ആയുഷയുടെ തൊട്ട് പിന്നിലായി വന്നു നിന്നു. മനസ്സിൽ ” ഇതെന്തു മാരണം ” എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *