♥️അവിരാമം 3♥️
Aviramam Part 3 | Author : Karnnan
[ Previous Part ] [ www.kambi.pw ]
💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ ഇത് അവരുടെ പ്രണയം ആണ്💕
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക…….
………..റിൻസിയുടെ ഓർമകളിൽ ലയിച്ച് ഹിരൺ യാത്ര തുടർന്നു…
ഇപ്പൊ തന്നെ വൈകി. പതിനൊന്നു മണിക്ക് മുന്നെ എത്താം എന്ന് പറഞ്ഞതാ ഇപ്പോ പതിനൊന്നര കഴിഞ്ഞു. ഇനിയും ഉണ്ട് ഒന്നര മണിക്കൂർ ഓട്ടം.
ഉച്ചയ്ക്ക് കയറി ചെല്ലുന്നതിൽ ഹിരണിനു ചെറിയ ഒരു നാണക്കേടും തോന്നാത്തിരുന്നില്ല.
സമയം പോയത് പക്ഷെ തന്റെ പാപ്പുവിന് വേണ്ടി ആയിരുന്നു എന്ന് ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു.
ഗൂഗിൾ അമ്മച്ചി കാണിച്ച വഴിയിലൂടെ അവൻ ഹിമാലയം പറത്തി വിട്ടു.ട്രാഫികിനിടയിലൂടെ കുത്തി കയറ്റിയും ഓട്ടോക്കാരുടെ തെറിവിളിയും ഒക്കെ കേട്ടു ഒരു പന്ത്രണ്ടേ മുക്കാലോടെ ഹിരൺ നെടുമുടിയിലെത്തി.
നെടുമുടി പാലം ഇറങ്ങിയപ്പോളേക്കും അമ്മച്ചിയുടെ ആഞ്ജ എത്തി. ഗൂഗിൾ അമ്മച്ചിയെ 😜ഇടത്തേയ്ക്ക് തിരിഞ്ഞു പോകാൻ. പോകാതെ രക്ഷ ഇല്ലല്ലോ…. 🥴
മനുവുമായി 5 വർഷത്തെ പരിചയം. കോട്ടയം സിഎംസ് കോളേജിൽ ഡിഗ്രിയും പിജിയും ചെയ്യുമ്പോ ഒരു ക്ലാസ്സിൽ ആയിരുന്നു എന്നത് മാത്രം അല്ല ഹോസ്റ്റലിൽ ഒരേ റൂമിൽ തന്നെ ആയിരുന്നു.തലേ ദിവസം ചെല്ലണം എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ് അവന്റെ അച്ഛനും അമ്മയും. എന്നിട്ടിപ്പോ ഉണ്ണാൻ നേരത്താണ് കയറി ചെല്ലാൻ പോകുന്നത്.
എന്തായാലും ആട്ട് ഉറപ്പാണ്.
മനസ്സിൽ പലവിധ ചിന്തകളും ആയി അവൻ വണ്ടി ഓടിച്ചു. ഒരു പതിനഞ്ച് മിനിട്ടും കൂടി എടുത്തു അവൻ മനുവിന്റെ വീടിനു അടുത്ത് എത്താൻ.വണ്ടി നിർത്തി കൈ നടുവിന് കുറുകെ പിടിച്ച് ഒന്ന് മൂരി നിവർന്നു. ഗൂഗിൾ അമ്മച്ചിക്ക് മനസ്സിൽ ഒരു നന്ദിയും പറഞ്ഞു വണ്ടി സ്റ്റാൻഡിൽ വച്ചു ഇറങ്ങി. നന്ദി മറ്റൊന്നും കൊണ്ടല്ല റൂട്ട് തെറ്റിക്കാതെ ആദ്യമായിട്ടാണ് പറഞ്ഞ സമയത്തിലും മുന്നെ അമ്മച്ചി എത്തിച്ചത്.
നേരത്തെ എത്താം എന്ന് പറഞെങ്കിലും ഇത്രയും നേരത്തെ എത്തും എന്ന് കരുതിയില്ല ………
ആൾക്കൂട്ടത്തിനിടയിൽ നിന്നു വന്ന ഒളിയമ്പുകൾ.അത് തനിക്കു നേരെ ആയിരുന്നു എന്ന് വളരെ പെട്ടന്ന് അവൻ മനസിലാക്കി. ചിരിച്ചു കൊണ്ട് കൈ നീട്ടി തനിക്കു മുന്നിൽ മനുവിന്റെ അച്ഛൻ.
ചമ്മല് മാറ്റാൻ ഒരു 100 വാട്സ് ചിരി ചിരിച്ചു കൊണ്ട് ഹിരൺ മനുവിന്റെ അച്ഛന് കൈ കൊടുത്തു.
പപ്പ തോട്ടത്തിലാ അങ്കിളേ… പെട്ടന്ന് പോയതാ..ഞാനും കൂടെ ചെല്ലേണ്ടതായിരുന്നു. ഇവിടെ വരേണ്ടത് കൊണ്ട ഞാൻ പോകാതിരുന്നത്. അമ്മമാര് തനിച്ചല്ലേ അല്ലെ ഞാൻ ഇന്നലെ തന്നെ വന്നേനെ…
അല്പം ചടപ്പോടെ ഹിരൺ ഉണ്ടായ കാര്യം അങ്ങ് പറഞ്ഞു.
ടപ്പേ…
ആാഹ്ഹ്…..
പിന്നിൽ നിന്നും മുതുകിൽ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഒന്ന് ഞെളിഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.
വേറെ ആരുവല്ല. മഞ്ജു ആന്റി.. മനുവിന്റെ അമ്മ…
എവിടെ പോയി കിടക്കുവായിരുന്നെടാ ചെറുക്കാ. ഇതാണോ നീ തലേന്നെ എത്തിക്കോളാം എന്ന് പറഞ്ഞത്.. അതും പോരാഞ്ഞിട്ട് കേറി വന്ന സമയം നോക്കിക്കേ ….. 😏
ഒരു ലോഡ് പുച്ഛം വാരി വിതറി മഞ്ജു ആന്റി ഹിരണിനു കണക്കിന് കൊടുത്തു..
അങ്കിളിനോട് പറഞ്ഞ അതെ പല്ലവി അവൻ വീണ്ടും ആവർത്തിച്ചു.
അങ്ങനാന്നെ നിനക്ക് വെളുപ്പിന് അവിടുന്ന് പോരായിരുന്നല്ലോ. ഒരു 6 മണിക്ക് പോന്നിരുന്നേ എങ്ങനെ ആണേലും പത്തു മണി ഒക്കെ ആവുമ്പൊ ഇവിടെ എത്താവായിരുന്നു. ഇപ്പൊ നോക്കിക്കേ ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞു……
അത് ആന്റി റിൻസിയെ റെയിൽവേ സ്റ്റേഷനിൽ വിടണമായിരുന്നു. അതാ ഞാൻ ലേറ്റ് ആയത്…….
ഓഹ്… സാറിനു പിന്നെ എല്ലാത്തിനും ന്യായീകരണം ഉണ്ടല്ലോ………
അപ്പോളേക്കും ആരോ വന്നു മഞ്ജുവിനെ തിരക്കി.
അകത്തേക്ക് പോകുന്ന പോക്കിന് തിരിഞ്ഞു നിന്നു മഞ്ജു ഹിരണിനോട് പറഞ്ഞു.
ഡാ… വന്ന പോലെ അങ്ങ് പോയേക്കല്ല് ഇവിടെ കാണണം. തിരക്കൊന്നു കഴിഞ്ഞോട്ടെ. എന്നിട്ട് ഞാൻ ബാക്കി താരം……
