കൂടുതൽ ആലോചിച്ചു സമയം കളയാതെ ശരീരത്തിന്റെ അവശതയെ മനസുകൊണ്ട് കീഴടക്കി ഹിരൺ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.
തോംസനോട് പറയണോ എന്ന് ചിന്തിച്ചത് അത് പോലെ തന്നെ വേണ്ട എന്ന് വച്ചു. അവരെ ഉണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള സമയം ഒട്ടു ഇല്ല താനും.
ഗൂഗിൽ മാപ് ഇട്ട് ഹിരൺ കൈ കൊടുത്തു.
വന്നതിലും വേഗതയിൽ അവൻ തിരിച്ചു പാഞ്ഞു. ഒരേ ഒരു ലക്ഷ്യം മാത്രം റിൻസി.
കിടങ്ങറ ഒക്കെ കഴിഞ്ഞതും മൂത്രം ഒഴിക്കാതെ രക്ഷ ഇല്ല എന്ന് തോന്നിയ ഹിരൺ വണ്ടി സൈഡ് ആക്കി. കല്യാണ വീട് ആണോ മതിലിൽ ഇലുമിനേഷൻ ലൈറ്റ് ഒക്കെ ഉണ്ടല്ലോ. ഇവിടെ വേണ്ട. അല്പം കൂടി പോകാം.മനസ്സിൽ അങ്ങനെ കരുതി എങ്കിലും നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുക മാത്രേ അവനു രക്ഷ ഉണ്ടായിരുന്നുള്ളു.
മൂത്രം തുമ്പത്തു പൊട്ടൻ എത്തി നിന്നാൽ പിന്നെ വേറെ എന്ത് ചെയ്യാൻ.
പാന്റിന്റെ കൊളുത്തും സിബും ഒക്കെ ഒരു വിധം ഊരി ഹിരൺ ആ വീടിന്റെ മതില് കഴിഞ്ഞു ഉള്ളിലേക്ക് ഇറങ്ങി നിന്ന് ഡാം അങ്ങ് തുറന്നു വിട്ടു.
ആഹ്ഹ്ഹ് വൂ ആശ്വാസം……
സ്വയം പറഞ്ഞു ആശ്വസിച്ചു ചെറുക്കനെ എടുത്തു അകത്തിട്ട് പാന്റും സിബും ഇട്ടതും ഒരു പെണ്ണിന്റെ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു.
ആആആആ……..
ആദ്യം ഒന്ന് ഭയന്ന് പോയെങ്കിലും ശബ്ദം കേട്ടത് മുന്നെ കണ്ട വീട്ടിൽ നിന്നുമാണെന്ന് മനസിലാക്കിയ അവൻ അങ്ങോട്ടേക്ക് ഒന്ന് തല ഉയർത്തി നോക്കാനാഞ്ഞതും ദേ വരുന്നു അടുത്ത പണി.
അടി വയറ്റിൽ ഒരു ഉരുണ്ടു കയറ്റം പോലെ ഒട്ടും സമയം വേണ്ടി വന്നില്ല. വയറു മൊത്തത്തിൽ ഒന്ന് ഉൾവലിഞ്ഞതും അവന്റെ വായ തന്നെ തുറന്നു. ഒരു നെടു നീളൻ വാള്. ഒന്നിൽ നിന്നില്ല ഒരേ പോലെ ഉള്ള മൂന്നെണ്ണം. കുടല് തള്ളി പുറത്തു പോയോ എന്ന് പോലും അവനു തോന്നി പോയി.
പിന്നിലൂടെ ആരോ ഓടി പോകുന്ന പോലെ തോന്നി എങ്കിലും തിരിഞ്ഞു നോക്കാനുള്ള സമയം കിട്ടിയില്ല മുന്നെ വന്ന മൂന്ന് വാളിന് കൂട്ടായി ഒരു ചെറിയ പരിച കൂടി വച്ചു.
അതോടെ അവൻ ചുമച്ചു പോയി.
എല്ലാം കൂടി ചുമച്ചു തുപ്പി തിരിഞ്ഞതും
വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിക്കുന്നോടാ എന്ന് ചോദിച്ചു ചെവിക്കല്ല് തീർത്തു ഒരടി കിട്ടിയതും ഒരുമിച്ചായിരുന്നു.
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഹിരൺ അടി തെറ്റി വീണു പോയി. തപ്പി പിടിച്ച് എഴുനേൽക്കാൻ ശ്രെമിച്ചതും കിട്ടി നടുവിന് നല്ലൊരു ചവിട്ടും.അതോടെ അവൻ എഴുന്നേൽക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു.
കാര്യം എന്തെന്ന് ചോദിക്കാൻ പോലും അവനു പറ്റിയില്ല. ആരോ കഴുത്തിൽ കുത്തിപിടിച്ചു ഉയർത്തി പിടിച്ചതും ഇടത്തു നിന്നും വലത്തു നിന്നും ഒക്കെ ചറ പറാന്നു അടി വന്നു വീണു.
പെണ്ണിനെ പിടിക്കുന്നോടാ എന്ന് ചോദിക്കുന്നതല്ലാതെ ഏത് പെണ്ണ് ആര് പിടിച്ചു എന്നൊന്നും അവനു മനസിലായില്ല.
ശരീരത്തിന് ഉണ്ടായിരുന്ന ക്ഷീണത്തിന് കൂടെ ഇടതടവില്ലാതെ മേലാകമാനം അടി കൂടി കിട്ടിയതോടെ ഹിരൻ ബോധരഹിതനായി വീണു.
വളരെ ആയാസപെട്ടു കൊണ്ട് ഹിരൺ കണ്ണ് തുറന്നെടുക്കാൻ ശ്രേമിച്ചു. മുഖത്തിനും ശരീരത്തിനും ആകമാനം വേദന എടുക്കുന്നുണ്ട്. വേദനയിൽ ഞെരങ്ങി കൊണ്ട് കണ്ണുതുറന്നു അവൻ പരിസരം ഒന്ന് വീക്ഷിച്ചു.
ആളുകൾ കുറച്ചുണ്ട് ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ അവർ വട്ടം കൂടി നിന്ന് ആരോടോ കയർക്കുന്നു ചീത്ത വിളിക്കുന്നു. കിടക്കുന്നതു കൊണ്ട് കാണാൻ വയ്യ. കയ്യാണേൽ പിന്നിൽ കെട്ടിയിരിക്കുന്നു.
ഹിരൺ കണ്ണ് തുറന്നത് കണ്ടു കൂട്ടത്തിൽ ഒള്ള ഒരാള് വന്നു അവനെ വലിച്ചു പൊക്കി കയ്യിലെ കെട്ടഴിച്ചു മുന്നോട്ടു തള്ളി. മുന്നിൽ കിടന്നിരുന്ന ഡസ്ക് മറിച്ചു കൊണ്ട് അവൻ അലച്ചു വീണു. ഒച്ച കേട്ട് കൂട്ടം പിരിഞ്ഞു എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
വീണ്ടും പിടിച്ച് എണീറ്റു നിന്ന ഹിരൺ കാണുന്നത് ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന തന്റെ അമ്മയെ ആണ്.
അമ്മയെ കണ്ട ആശ്വാസത്തിൽ അവന്റെ മനസ്സിൽ ഉണ്ടായ സമാധാനത്തിനു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും അല്പയുസ് ആയിരുന്നു
