മൗനം സമ്മതം എന്ന് അറിയിച്ചു കൊണ്ട് ഹിരൺ അതെ ഇരിപ്പു തുടർന്നു അനീറ്റയുടെ മുന്നിൽ തല കുനിച്ചു കൊണ്ട്
വിറയ്ക്കുന്ന ഇരു കൈകൾ കൊണ്ട് ഹിരണിന്റെ മുഖം അവൾ വാരി പിടിച്ച് അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
ഹിരണിന്റെ മുഖത്തിനായിരുന്നോ അതോ അനീറ്റയുടെ കൈകൾക്കായിരുന്നോ ചൂട് കൂടുതൽ എന്ന് ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
മിടിക്കുന്ന ഹൃദയ തളത്തിനൊപ്പം ഇരുവരുടെയും ശ്വാസഗതി ഉയർന്നു.
തലയിൽ നിന്നും കിനിഞ്ഞിറങ്ങിയ വിയർപ്പു തുള്ളി ചെവിക്കുടയുടെ മുന്നിലൂടെ അരിച്ചിറങ്ങി അനീറ്റയുടെ തോളിൽ വീണലിഞ്ഞു.
വിറയ്ക്കുന്ന ചുണ്ടുമായി അവൾ ഹിരണിന്റെ നെറ്റിയിലേക്ക് മുഖം അടുപ്പിച്ചു
വളരെ നേർത്ത ഒരു ചുംബനം അനീറ്റയുടെ പനിനീർ ചുണ്ടുകൾ ഹിരണിന്റെ നെറ്റി തടത്തിൽ വിശ്രമിച്ചപ്പോൾ അവൻ മിഴികൾ പൂട്ടി നിന്നു.
ഹിരണിന്റെ നെറ്റിയിൽ മുത്തി ഉണർന്ന അനീറ്റ അവന്റെ മുഖത്തേയ്ക്ക് കൊതിയോടെ നോക്കി നിന്നു. മിഴിനീർ മുത്തുകൾ പൊഴിഞ്ഞു നനഞ്ഞിരുന്ന അവന്റെ ഇരു കൺപോളകളിലും അനീറ്റയുടെ അധരങ്ങളുടെ ചൂട് പകർന്നിറങ്ങി.
അനീറ്റയുടെ ചുണ്ടിന്റെ മൃദുലതയും അവളുടെ ചുടു നിശ്വാസവും ഏറ്റ ഹിരണിന്റെ നെഞ്ചിൽ ഉണ്ടായ പിടപ്പു ആ ഇരു കൺപോളകളിലും പ്രതിഭലിച്ചു.
കൺ പീലികളിൽ പതിഞ്ഞിരുന്ന അവന്റെ മിഴി നീരിന്റെ ഉപ്പ് പോലും അവൾക്കു തേൻ മധുരം പോലെ തോന്നി.
ഭ്രാന്തമായ ആവേശത്തോടെ ഹിരണിന്റെ മുഖം മുഴുവൻ അവൾ ഉമ്മകൾ കൊണ്ട് മൂടി.
കഴിഞ്ഞ അഞ്ചു വർഷം മനസ്സിൽ അടക്കി വച്ച അവനോടുള്ള സ്നേഹം മുഴുവൻ അവൾ പുറത്തെടുത്തു.
അനീറ്റയുടെ മുന്നിൽ ഒരു പാവ കണക്കെ ഇരിക്കുവാൻ മാത്രമേ അവനു കഴിഞ്ഞോള്ളൂ.
കൈകൾ രണ്ടും ചുരുട്ടി പിടിച്ച് പൂർണ്ണമായും തന്റെ ശരീരം അവൾക്കു വിട്ടു നൽകിയ ഹിരണിന്റെ മനസ് മുഴുവൻ ഇരുട്ട് മൂടി കിടന്നു.
ശ്വാസം വലിച്ചു വിടുന്നു എന്നതല്ലാതെ മറ്റൊരു രീതിയിലും അവൻ പ്രതികരിച്ചില്ല.
വയലിൽ നിന്നും കയറി വന്ന മനുവും അവനോടൊപ്പം വന്ന മറ്റു നാല് പെൺകിടാങ്ങളും മാവിൻ ചുവട്ടിൽ കണ്ട കാഴ്ചകളിൽ കിളി പറന്നു നിന്നു.
കളത്തിന്റെ വരാന്തയിൽ നിന്നും തങ്ങളെ കൈ കാണിച്ചു വിളിക്കുകയും ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുത് എന്ന് വിലക്കുകയും ചെയ്യുന്ന തോംസന്റെയും വിവേകിന്റെയും പരാക്രമത്തിൽ നിന്നും കാര്യം മനസിലായില്ല എങ്കിലും ഗൗരവം ഉള്ളതാണെന്ന് മനസിലായതോടെ എല്ലാവരും കളത്തിലേക്കു ചെന്നു. കാര്യം എന്തെന്ന് തിരക്കിയ മനുവിനും പെൺ പടയ്ക്കും തോംസൻ മുന്നെ അരങ്ങേറിയ സംഭവങ്ങൾ എല്ലാം വിശദീകരിച്ചു.
കാര്യം അറിഞ്ഞ എല്ലാവരും മഞ്ഞുരുകി എന്ന് അടക്കം പറഞ്ഞു കൊണ്ട് ഹിരണിന്റെയും അനീറ്റയുടെയും ചെയ്തികൾ പുഞ്ചിരിയോടെ വീക്ഷിക്കാൻ തുടങ്ങി.
നഷ്ടപ്പെടാൻ പോകുന്ന പ്രിയപ്പെട്ടതെന്തോ അവസാനമായി കൈയിൽ കിട്ടിയ കുട്ടിയുടെ വെപ്രാളമായിരുന്നു അനീറ്റയുടേത് എന്നും നിർമലമായ അനീറ്റയുടെ പ്രണയത്തെ ഉൾകൊള്ളാൻ കഴിയാത്ത നിസ്സഹായത ആയിരുന്നു ഹിരണിന്റെ അവസ്ഥ എന്നും ആരും അറിഞ്ഞില്ല.
ഹിരണിന്റെ മുഖത്തിന്റെ ഓരോ അണുവിലും ചുംബനങ്ങൾ ചൊരിഞ്ഞ അനീറ്റ മുഖം പിൻവലിച്ചു അവനെ കൊതിയോടെ നോക്കി നിന്നു. ഹിരണിന്റെ ഇരു കവിളിലും കൈത്തലം ചേർത്ത് വച്ചു തള്ള വിരലുകൾ കൊണ്ട് അവന്റെ കീഴ് ചുണ്ട് അല്പം താഴേക്കു വലിച്ചു പിടിച്ച്. അല്പം തുറന്നിരുന്ന അവന്റെ ചുണ്ടുകളിലേക്ക് കത്തി ഉണർന്ന കമപരവേശത്തോടെ അവൾ ചുണ്ട് അടുപ്പിച്ചു. കൊതിയോടെ അവൾ അവന്റെ കീഴ്ച്ചുണ്ടു അപ്പാടെ വിഴുങ്ങി.
കണ്ണിന് മുന്നിൽ അരങ്ങേറിയ ദൃശ്യ വിസ്മയം കണ്ടു വിവേകും മനുവും തോംസനും കണ്ണ് മിഴിച്ചപ്പോൾ പെൺ കിടാങ്ങൾ എല്ലാവരും നാണത്താൽ മുഖം പൊത്തി നിന്നു.
തന്റെ മുഖത്തേറ്റ അനീറ്റയുടെ ചുടു നിശ്വാസത്തിലും ചുണ്ടിൽ അറിഞ്ഞ മാംസളതയിലും ഹിരൺ ഞെട്ടി തരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.
അപ്പോളേയ്ക്കും അനീറ്റ അവന്റെ ചുണ്ടുകളെ വിട്ടു വിതുമ്പി കരഞ്ഞു കൊണ്ട് അവന്റെ മുഖത്തു നിന്നും കൈകൾ താഴേക്കു അയച്ചു അവന്റെ മുന്നിൽ മുട്ട് കുത്തി ഇരു കൈകളാലും മുഖം പൊത്തി അവന്റെ മടിയിലേക്ക് വീണു.
