അവളൊരു സെക്സി ബോംബ് തന്നെ അല്ലെ അളിയാ…..
ആണോ ഞാൻ പക്ഷെ അങ്ങനെ നോക്കിയിട്ടില്ല….
ഓഹ് ഇങ്ങനെ ഒരു മണുങ്ങൂസ്.
ഇവിടെ ഓരോരുത്തരുമാര് അവളുമാരുടെ പിന്നാലെ നടന്നിട്ട് പട്ടി മൈൻഡ് ആണ്. ഇവിടെ ഒരുത്തൻ നേരെ തിരിച്ചും…
നീ ഒരു ടൈം പാസിനെങ്കിലും അവളോട് ഒന്ന് സല്ലപിക്കെടാ……..
എടാ തോമ.. ഈ പ്രണയം എന്ന് പറയുന്നത് കാമം മാത്രം അല്ല…… അത് നമ്മൾ പോലും അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു വികാരം ആണ്… കാമത്തെക്കാൾ അപ്പുറം ആണ് അതിന്റെ ഫീൽ…. ആ ഫീൽ എനിക്ക് അവളോട് ഇല്ല….
ആ അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടാറില്ല…..
നീ അടിക്കുന്നുണ്ടോ ഞങ്ങള് ഒരു 3 എണ്ണം കഴിഞ്ഞു ഇരിക്കുവാ…..
വേണ്ടെടാ എനിക്ക് തിരിച്ചു വണ്ടി ഓടിക്കാനുള്ളതാ…. മാത്രവല്ല അടിച്ചിട്ട് വീട്ടിൽ ചെല്ലാനും പറ്റില്ല……
സാധനം കുറച്ചേ ഉള്ളു അത് കൊണ്ട് നിർബന്ധിക്കുന്നില്ല…. 😜
ഹിരൺ ……
വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി..
അനീറ്റ മുറ്റത്തു നിൽക്കുന്നു.
മമ്…
ഒന്ന് വരുവോ…..
എങ്ങോട്ട്…….
എനിക്ക് ഒന്ന് സംസാരിക്കാൻ.ഒരു കാര്യം പറയാൻ…….
എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലോ…
വിരിഞ്ഞ പുഞ്ചിരിയോടെ നിന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി…കണ്ണുകളിൽ നീർതുള്ളികൾ നിറഞ്ഞു തുളുമ്പി..
അവൻ ഇപ്പൊ വരും നീ ആ മാവിൻ ചുവട്ടിൽ ഇരുന്നോ……..
തോമ പറഞ്ഞ മറുപടി കേട്ടു ഹിരണും അനീറ്റയും മാറി മാറി തോമയുടെ മുഖത്തേയ്ക്ക് നോക്കി.
അനീറ്റയുടെ മുഖത്തു നോക്കി വരും എന്നർത്ഥത്തിൽ തോമ കണ്ണടച്ച് കാണിച്ചു.
കണ്ണുകൾ തുടച്ചു തോംസണ് നേരെ തല ആട്ടി കാണിച്ചു അവൾ മാവിൻ ചുവട്ടിലേക്കു നടന്നു.
നീ ആരോട് ചോദിച്ചിട്ടാടാ മൈരേ ഞാൻ ചെല്ലുവെന്നു പറഞ്ഞത്……
ദേഷ്യത്തിൽ ആയിരുന്നു ഹിരൺ ചോദിച്ചത്
നിനക്ക് എന്താ അവളോട് ഒന്ന് സംസാരിച്ചാൽ…..
എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടു……
അതിന്റെ കാരണം ആണ് ചോദിച്ചത്…….
കാരണം നിനക്ക് അറിയില്ലേ……..
ഇല്ല അറിയില്ല അറിയാത്തതു കൊണ്ട് തന്നെയാ ചോദിച്ചത്…കഴിഞ്ഞ അഞ്ച് വർഷം ആയി നമ്മൾ എല്ലാവരും തമ്മിൽ പരിചയപ്പെട്ടിട്ടു. അതിൽ നീ ഒരാളോട് മാത്രം എന്തിനാ ഇങ്ങനെ വെറുപ്പ് കാണിക്കുന്നത്.
തോമയുടെ ശബ്ദം ഉയർന്നു. ഹിരൺ തോമയുടെ മുഖത്തു നിന്നും പുച്ഛത്തോടെ നോട്ടം മാറ്റി
ഹും 😏…..
നിന്നോട് സംസാരിക്കാൻ വരുമ്പോളൊക്കെ നീ അവളെ ആട്ടി ഓടിക്കുവല്ലെ……
ആ ആട്ടും.. എനിക്ക് ഇഷ്ടം അല്ല അവളെ……
നീ ഇഷ്ടപ്പെടേണ്ട.നിന്നോട് ഇഷ്ടപ്പെടാൻ ആരെങ്കിലും പറഞ്ഞു..അല്ലേലും അവളെ പറഞ്ഞാൽ മതിയല്ലോ. എത്ര അവഗണിച്ചാലും നിന്നോട് ഒന്ന് മിണ്ടാൻ ഇങ്ങനെ പട്ടിയെ പോലെ പിന്നാലെ നടക്കുന്നതിനു…….
തോമസൻ ദേഷ്യത്തിൽ തന്നെ തുടർന്നു..
ഞാനടക്കം എല്ലാവരും പറഞ്ഞിട്ടുണ്ട് അവൾക്കു നിന്നോട് പ്രണയം ആണെന്ന്.. അതിന്റെ പേരിൽ ഒത്തിരി കഥകളും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ ഒരിക്കലെങ്കിലും അവൾ നിന്നോട് പറഞ്ഞിട്ടുണ്ടോ അവൾക്കു നിന്നോട് പ്രണയം ആണെന്ന്. ഇല്ലല്ലോ പിന്നെ അവൾ പറയാത്ത കാര്യത്തിന് എന്തിനാ നീ അവളെ ഇങ്ങനെ അവഗണിക്കുന്നത്…
തോംസന്റെ ചോദ്യങ്ങൾ ഹിരണിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അലയടിച്ചു.
ശെരിയാണ് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല പ്രണയം ആണെന്ന്. മറ്റുള്ളവർ പറഞ്ഞപ്പോ താനായിട്ട് ചോദിക്കാനും പോയില്ല.
കഴിഞ്ഞ 4 വർഷം എങ്ങനെ ഒക്കെ അവഗണിക്കാമോ അങ്ങനെയൊക്കെ താൻ അവളെ അവഗണിച്ചു. ഒന്നും സംസാരിക്കാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.. എന്തിനായിരുന്നു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് മനസിനെ നീറ്റി.
നീ അവളോട് സല്ലപിക്കുക ഒന്നും വേണ്ട.. പറ്റുമെങ്കിൽ അവൾക്കു എന്താ പറയാനുള്ളത് എന്നെങ്കിലും ഒന്ന് കേൾക്കാൻ നോക്ക്. അവള് അടുത്ത മാസം ജർമ്മനിക്ക് അവളുടെ പപ്പയുടേം മമ്മിയുടേം അടുത്തേക്ക് പോകുവാണ്…..
ഹിരൺ അതെ മൗനം തുടർന്നു. കാരണം മറുപടി പറയാൻ അവനു വാക്കുകൾ ഉണ്ടായിരുന്നില്ല. ഇത്രയും കാലം അനീറ്റയെ ഒരു സുഹൃത്തായി പോലും തനിക്കു കാണാൻ പറ്റാത്തത്തിലുള്ള അവജ്ഞ ആയിരുന്നു അവന്റെ മനസ് മൊത്തം.
