♥️അവിരാമം♥️ – 3 10

ദേഷ്യ ഭാവം മാറി മുഖത്തു വിഷാദം തെളിഞ്ഞത് കണ്ടിട്ട് വിവേക് ഇടയിൽ കയറി

തോമ മതി ഓരോന്നു പറഞ്ഞു അവന്റെ മൂഡ് കളയണ്ട……

അവന്റെ മൂഡ് കളയാനോ അവനെ സങ്കട പെടുത്താനോ പറഞ്ഞതല്ല.. ഇപ്പൊ അവളോട്‌ ഇവൻ കാണിച്ച അവഗണന പറഞ്ഞത് കൊണ്ടാണ് മുഖം ഇങ്ങനെ ആയതെങ്കിൽ ഇത്രയും കാലം അത് അനുഭവിച്ച അവളുടെ മാനസിക അവസ്ഥ എന്താണെന്നു ഒന്ന് ഓർത്താൽ മതി……

നിന്നെ നിർബന്ധിക്കാനൊന്നും ഇല്ല പറ്റുമെങ്കിൽ പോയി ഒന്ന് സംസാരിക്ക്‌ ഒരു സോറി പറയാൻ പറ്റും എങ്കിൽ പറയ് …..

തോമസൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു ഊതി വിട്ടു. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന ഭാവത്തോടെ.

ഒന്നും പറയാനില്ലാതെ തല കുമ്പിട്ടു നിന്ന ഹിരണിന്റെയും ദേഷ്യത്തിൽ ചുവന്നു നിന്ന തോമസന്റെയും മുഖത്തേയ്ക്ക് മാറി മാറി നോക്കിയതല്ലാതെ വിവേകും ഒന്നും മിണ്ടിയില്ല.

കളത്തിന്റെ അകത്തളത്തിൽ കെട്ടി നിന്ന മൗനത്തിനു വിരാമമിട്ടത് ഹിരണിന്റെ ബൂട്ടിന്റെ ശബ്ദം ആയിരുന്നു. പുറത്തേക്കു നടക്കും തോറും കുറഞ്ഞു വന്ന അവന്റെ ബൂട്ടിന്റെ ശബ്ദം വേഗത്തിൽ അടുത്ത് വന്നത് കേട്ടു തോസനും വിവേകും ഒരുമിച്ചു തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ഗ്ലാസിൽ പകർന്നു വച്ച വോഡ്ക വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു കുടിച്ചിറക്കുന്ന ഹിരണിനെയാണ്. രണ്ടു ഗ്ലാസിൽ ഉണ്ടായിരുന്നത് പോരാ എന്ന് തോന്നിയിട്ടാണോ എന്തോ. കുപ്പിയിൽ ഇരുന്നത് രണ്ടു കവിൾ അപ്പാടെ വായിലേക്ക് കാമത്തി അവൻ കുടിച്ചിറക്കി.

തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയ മദ്യത്തിന്റെ പുകച്ചിലിനും അപ്പുറം അവന്റെ മനസും നീറി പുകഞ്ഞു. തോംസന്റെ ചുണ്ടിൽ ഇരുന്ന സിഗ് എടുത്തു വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ പുറത്തേക്കു നടന്നകന്നു.

തങ്ങൾക്കു മുന്നിൽ നടന്നത് എന്താണ് എന്ന് മനസിലാകാത്ത പോലെ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. പത്തു മില്ലിക്കു നൂറു മില്ലി വെള്ളം ചേർത്ത് കുടിക്കുന്നവൻ ആണ് ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ അടിച്ചത് എന്നത് ഇരുവർക്കും അത്ഭുതം ആയിരുന്നു.

സിഗരറ്റ് വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ ചുറ്റും നോക്കി.മുറ്റത്തിന്റെ കോണിലായി അരമതിൽ കെട്ടി നിർത്തിയിരിക്കുന്ന മാവിൻ ചുവട്ടിൽ ഇരിക്കുന്നുന്നുണ്ട് അനീറ്റ

സിഗരറ്റ് താഴെക്കിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചു ഹിരൺ അങ്ങോട്ടേക്ക് നടന്നു.

ഉള്ളിൽ കത്തി ഉണരുന്ന വോഡ്കയുടെയും വലിച്ചൂതി വിട്ട സിഗരറ്റിന്റെ കിക്കിന്റെയും ബലത്തിൽ മുന്നോട്ടു പോയെങ്കിലും അവളിലേക്ക് അടുക്കും തോറും എന്തോ ഒരു വിറയൽ അവന്റെ ശരീരം ആകെ പടർന്നു കയറി.

തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു ഒന്ന് നിന്നു പക്ഷെ അപ്പോളേക്കും അവൾക്കരികിൽ എത്തിയിരുന്നു.

ചുവന്ന ടോപ്പും അതെ നിറത്തിലുള്ള പാന്റും ധരിച്ചു വയലിന്റെ വിദൂരതയിലേക്ക് നോക്കിയിരുന്ന അനീറ്റ ഹിരൺ വന്നതറിഞ്ഞിട്ടും നോട്ടം മാറ്റിയില്ല.

അനുസരണയില്ലാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ വീണു അവളുടെ മാറിടം വരെ നനഞു കുതിർന്നു തുടങ്ങിയിരുന്നു.

വിദൂരതയിലേക്ക് തന്നെ നോക്കിയിരുന്ന അനീറ്റയുടെ മുഖത്തേക്ക് ഹിരൺ കണ്ണെടുക്കാതെ തന്നെ നോക്കി

കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. കണ്ണ് നീരിനൊപ്പം കണ്മഷി ആകെ പടർന്നു കിടക്കുന്നു. കണ്ണുകളിൽ നിന്നും അപ്പോഴും ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അവളുടെ കവിളിൽ ഉരുമി മാറിടത്തിലേക്ക് വീണലിഞ്ഞു കൊണ്ടേയിരുന്നു.

ഏറെ നേരം നോക്കിയിട്ടും അനീറ്റ തന്നെ ശ്രെദ്ധിക്കാതിരുന്നതിൽ ഹിരണിനും ഒരു അമർഷം തോന്നാത്തിരുന്നില്ല.

രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി ഹിരൺ അവൽക്കരികിൽ ഇരുന്നു.

അനീറ്റ നോക്കുന്ന അതെ വിദൂരതയിലേക്ക് അവനും നോക്കിയിരുന്നു.

ഇരുവർക്കുമിടയിൽ തളം കെട്ടി നിന്ന മൗനത്തിനു വിരാമം ഇട്ട് കൊണ്ട് ഹിരൺ ചോദിച്ചു.

സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചത് ഇങ്ങനെ ഇരുന്നു കരയാനാണോ….

ദേഷ്യവും സങ്കടവും ഒക്കെ ഇടകലർന്ന ഭാവത്തിൽ അനീറ്റ ഹിരണിനെ തുറിച്ചു നോക്കി. ദേഷ്യം വന്നതിനാലാവും അവളുടെ മാറിടം ശ്വാസഗതിക്കു അനുസരിച്ചു പതിവിലും ഉയർന്നു തന്നു.

Leave a Reply

Your email address will not be published. Required fields are marked *