എനിക്ക് അറിയില്ല അനീറ്റ നീ എനിക്ക് ആരാണ് എന്ന്.. ആരോ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. പക്ഷെ നീ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ നിന്നെ തിരിച്ചു സ്നേഹിച്ചിരുന്നെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകുമായിരുന്നു.മനസ്സിൽ മറ്റൊരാളെ വെച്ചുകൊണ്ട് തന്നെ പറ്റിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലെടോ……
റിൻസി……
അനീറ്റയുടെ വായിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പേര് കേട്ട ഹിരൺ ഒന്ന് നടുങ്ങി.
ദയനീയ ഭാവത്തോടെ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കിയ ഹിരണിന്റെയും അനീറ്റയുടെയും മിഴികൾ ഒരു പോലെ നിറഞ്ഞൊഴുകി.
എപ്പോളോ മനസ്സിൽ കയറി പോയതാണ് അവൾ. അവളുടെ സ്ഥാനത്തു എനിക്ക് മറ്റാരെയും കാണാൻ കഴിയുന്നില്ല. അവളോട് എനിക്ക് അത് ഒരിക്കലും പറയാനും കഴിയില്ല… അല്ലാതെ എനിക്ക് നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. ഇഷ്ടം ആണ് ഒത്തിരി. പക്ഷെ.. വേണ്ട നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ ഒഴിഞ്ഞു മാറിയത്. മനസ്സിൽ റിൻസിയെ വച്ചു കൊണ്ട് ഞാൻ എങ്ങനെ ഒക്കെ നിന്നെ സ്നേഹിക്കാൻ ശ്രമിച്ചാലും അത് ചതിയാണ്…..
അപ്പൊ എന്റെ മനസിനെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കണം അത് കൂടി നീ എനിക്ക് ഒന്ന് പറഞ്ഞു താ ഹിരാൻ….
ഏറെ നേരത്തെ മൗനത്തിനു ശേഷം അനീറ്റ തുടർന്നു
ഞാൻ പോകുവാ അടുത്ത മാസം ജർമ്മനിക്ക്…..
എന്തെ പെട്ടെന്ന്…..
പോണം… ഇവിടെ നിന്ന ശെരിയാവില്ല…എനിക്ക് ഭ്രാന്തായി പോകും…..
അനീറ്റ……
ഞാനും ഒരു പെണ്ണാണ് ഹിരൺ . മോഹങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെയുള്ള വെറും പെണ്ണ്.. മനസ്സിൽ നിന്നു എങ്ങനെയൊക്കെ നിന്നെ പറിച്ചു മാറ്റാൻ നോക്കിയിട്ടും എനിക്ക് പറ്റുന്നില്ലെടാ. ഇവിടെ നിന്ന നിന്നെ നേടിയെടുക്കാൻ ഞാൻ എന്തും ചെയ്തു പോകും.
പൊട്ടിക്കരഞ്ഞു കൊണ്ട് അനീറ്റ ഹിരണിനെ വട്ടം പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു.
കരഞ്ഞു തളർന്ന അനീറ്റ ഏറെ സമയങ്ങൾക്കു ശേഷം ഹിരണിന്റെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്തേയ്ക്ക് നോക്കി
റിൻസിയോട് അങ്ങനെ ഒരു ഇഷ്ടം മനസ്സിൽ ഇല്ലായിരുന്നെങ്കിൽ നിന്റെ സ്നേഹം ഞാൻ ഒരിക്കലും വേണ്ട എന്ന് വയ്കില്ലായിരുന്നു. എന്റെ നിസ്സഹായതയാണ് നീ എന്നെ ശപിക്കരുത്……
എനിക്ക് മനസിലാവും ഹിരൺ. മനസ്സിൽ ഒരാളെ ഭ്രാന്തമായി സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെ മറ്റാരേക്കാളും എനിക്ക് മനസിലാവും……
അനീറ്റ നിനക്ക് എന്നേക്കാൾ നല്ലൊരു…
ഹിരൺ പ്ലീസ് വേറെ എന്തും നീ എന്നോട് ആവശ്യപ്പെട്ടോളൂ പക്ഷെ നിന്നെ മറക്കാൻ മാത്രം എന്നോട് പറയരുത് എനിക്ക് അതിനു കഴിയില്ല.
ഇരുവരും കുറച്ചു സമയത്തേയ്ക്ക് ഒന്നുസംസാരിച്ചില്ല
ഹിരൺ …….
ചിന്തയിൽ മുഴുകിയിരുന്ന ഹിരണിനെ ഉണർത്തിയത് അവളുടെ വിളി ആയിരുന്നു.
വിളികേട്ട് തല ഉയർത്തി നോക്കിയ ഹിരൺ അത്ഭുതപെട്ടു പോയി. തനിക്കു മുന്നിൽ നിൽക്കുകയാണ് അനീറ്റ. അത്ഭുതം എന്തെന്നാൽ ഇത്രയും സമയം കണ്ട മുഖം അല്ല ഇപ്പോൾ അവൾക്കു. ആ മുഖത്തു ഒട്ടും സങ്കടം ഇല്ല. കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇപ്പോൾ ഇല്ല പകരം വല്ലാത്ത ഒരു തിളക്കം ആ കണ്ണുകളിൽ പ്രതിഭലിക്കുന്നു.പാൽ പല്ലുകൾ കാട്ടിയുള്ള അവളുടെ മനോഹരമായ ചിരിക്കൊപ്പം ചുവന്നു തുടുത്ത കവിളുകളിൽ വിരിഞ്ഞ നുണക്കുഴി അനീറ്റയുടെ മുഖത്തിന്റെ കാന്തി കൂട്ടി
തന്റെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കിയിരുന്ന ഹിരണിനെ അവൾ വീണ്ടും വിളിച്ചു.
ഹിരൺ … ഞാൻ… ഞാൻ ഒരു..
പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അനീറ്റ ഒന്ന് വിയർത്തു. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു അവൾ ഹിരണിന്റെ കണ്ണിൽ നോക്കി കൊണ്ട് ചോദിച്ചു.
ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നീ സമ്മതിക്കുമോ…..
എന്തെ എന്നർത്ഥത്തിൽ ഹിരൺ പുരികം ഉയർത്തി
ഞാൻ.. ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെ.. പ്ലീസ് ഒരേ ഒരു തവണ….
അനീറ്റയുടെ ചോദ്യത്തിൽ ഹിരണിനു മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ ചോദ്യത്തിൽ ആ മുഖത്തു വിരിഞ്ഞത് നാണമോ പ്രണയമോ യാചനയോ അതും അവനു മനസിലായില്ല.
