❤❤Tomboy love ❤❤ – 2 14

(ഇപ്പോൾ കറുത്ത ബ്രായും പാന്റുമാണ് അവളുടെ വേഷം )

അവളെ അങ്ങനെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ അർജുൻ സ്വയം വിസിൽ ഊതികൊണ്ട് 🙄സീലിങ്ങിലേക്ക്‌ നോക്കിയ ശേഷം അവളെ വീണ്ടും നോക്കി

അമ്മു : അർജുൻ വൈറ്റ് അല്ലേ ഇട്ടേക്കുന്നെ അപ്പോൾ ഞാൻ ബ്ലാക്ക്‌ ഇടാം അതാകുമ്പോൾ കോമ്പിനേഷൻ കൊള്ളാമായിരിക്കും

ഇത്രയും പറഞ്ഞു അലമാരയിൽ നിന്നും ബ്ലാക്കിൽ ചെറിയ വൈറ്റ് പുള്ളികളുള്ള ഒരു t ഷർട്ട്‌ എടുത്ത ശേഷം അമ്മു അത് ധരിച്ചു

അമ്മു : എങ്ങനെ കൊള്ളാമോ

അർജുൻ : ഉം.. കൊള്ളാം

അമ്മു : അർജുൻ എന്താ ഇവിടെ ഒന്നുമല്ലേ വാ പോകാം പാന്റ് ഇത് തന്നെ മതിയാകും

അർജുൻ : എന്നാൽ ശെരി വാ ഇറങ്ങാം

ഇത്രയും പറഞ്ഞു ഇരുവരും സ്റ്റെയറുകൾ ഇറങ്ങാൻ തുടങ്ങി

അർജുൻ : തനിക്ക് 4 പാക്ക് ഒക്കെ ഉണ്ടായിരുന്നു അല്ലേ

അമ്മു : 4 പാക്ക്…. അപ്പോൾ അർജുൻ അതും നോക്കികൊണ്ട് നിക്കുവായിരുന്നോ 🤔

അർജുൻ : പിന്നെ പെട്ടെന്ന് അങ്ങനെ നിന്നാൽ നോക്കിപോകില്ലേ ടൈം വേണം എന്ന് പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ….

അമ്മു : ചിലപ്പോൾ….

“അല്ല നിങ്ങൾ ഈ രാത്രി ഇത് എങ്ങോട്ടാ ”

പെട്ടെന്നാണ് പടികൾ ഇറങ്ങിവന്ന അർജുനോടും അമ്മുവിനോടുമായി താഴെ അമലിനോടൊപ്പം നിന്നിരുന്ന ശ്രുതി ചോദിച്ചത്

അർജുൻ : ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ ഏട്ടത്തി

അമൽ : ഈ രാത്രിയോ

അർജുൻ : അതിനിപ്പോൾ എന്താ ഒരു ചെറിയ കറക്കം പെട്ടെന്ന് വരാം ഞാൻ ആ കാർ ഒന്നെടുക്കുവാണെ പിന്നെ ഏട്ടത്തി ഡോർ ലോക്ക് ചെയ്ത ശേഷം കീ ജനലിന്റെ അടുത്ത് വെച്ചേക്കണെ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം വീടിനു പുറത്തേക്കിറങ്ങി കാറിനടുത്തേക്ക്‌ എത്തി

ശ്രുതി : അർജുൻ നല്ല സന്തോഷത്തിലാണല്ലോ

അമൽ : എങ്ങനെ സന്തോഷിക്കാതിരിക്കും കോടികളുടെ സ്വത്തല്ലേ കിട്ടാൻ പോകുന്നത് സ്വത്തൊക്കെ അവന്റെ പേരിൽ ആയിട്ടുവേണം നമ്മുടെ കമ്പനിയെ ഒന്നുകൂടി ഉഷാറാക്കാൻ

ശ്രുതി : ശെരിയാ അവനെ പിണക്കാതെ സോപ്പിട്ടു നിന്നോ

*****************—–***
ഇതേ സമയം പുറത്ത്

അമ്മു : അർജുന് ബൈക്കുണ്ടല്ലോ പിന്നെന്തിനാ ചേട്ടന്റെ കാർ എടുക്കുന്നെ

അർജുൻ : ബൈക്കിന്റെ ബ്രേക്ക് അല്പം പ്രശ്നമാ പിന്നെ രാത്രി എനിക്ക് കാറാ കൂടുതൽ കംഫർട്ടബിൾ എന്താ തനിക്ക് ബൈക്ക് ആണോ ഇഷ്ടം

അമ്മു : അതെ എനിക്കൊരു ജിക്സർ ഉണ്ടായിരുന്നു

അർജുൻ : താൻ ബൈക്കും ഓടിക്കുമോ

അമ്മു : പിന്നില്ലാതെ ബൈക്ക് ആകുമ്പോൾ ഫ്രീ ആയിട്ട് അങ്ങ് പോകാം

അർജുൻ : ശെരി ശെരി താൻ കയറ് ഇനി വൈകിയാൽ ടിക്കറ്റ് കിട്ടില്ല

ഇത്രയും പറഞ്ഞു അർജുൻ കാറിലേക്ക്‌ കയറി ഒപ്പം അമ്മുവും

അല്പസമയത്തിന് ശേഷം

അർജുൻ : അല്ല ബൈക്ക് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അത് എന്നിട്ട് എവിടെ പോയി

അമ്മു : കറക്കം കൂടുതലാണെന്ന് പറഞ്ഞു അച്ഛൻ എടുത്ത് കൊടുത്തു അമ്മയാ പാര വച്ചത് ഞാൻ ആശിച്ചു വാങ്ങിയതായിരുന്നു

ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി ചിരിച്ചു

അമ്മു : എന്തിനാ ചിരിക്കുന്നെ

അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ ചിരിച്ചതാ

അമ്മു : അതിരിക്കട്ടെ നേരത്തെ എന്താ പറഞ്ഞത്

അർജുൻ : എന്ത് പറഞ്ഞെന്ന്

അമ്മു : ഓർമ്മയില്ലേ ചിലപ്പോൾ എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞില്ലേ

അർജുൻ : ഹേയ് അതൊന്നുമില്ല

അമ്മു : ഒന്നുമില്ലെ മര്യാദക്ക്‌ പറഞ്ഞോ

അർജുൻ : എനിക്ക് പറയാനൊന്നും വയ്യ ബുദ്ധിയുണ്ടെങ്കിൽ സ്വയം കണ്ടെത്ത്‌

അല്പസമയത്തിന് ശേഷം അർജുനും അമ്മുവും മാളിൽ

അമ്മു : ടിക്കറ്റ് കിട്ടിയോ

അർജുൻ : എവിടുന്ന് നീ ഈ തിരക്ക് കണ്ടില്ലേ ഫസ്റ്റ് ഡേയ് ആണെങ്കിലും രാത്രി ആള് കുറവായിരിക്കുമെന്നാ ഞാൻ കരുതിയത് ഇതിപ്പോൾ സിനിമക്ക്‌ നല്ല അഭിപ്രായമാ പോരാത്തതിന് അവധി ദിവസവും എന്തായാലും വന്നത് വേസ്റ്റ് ആയി നമുക്ക്‌ പിന്നീട് ഒരുദിവസം വരാം എന്താ

അമ്മു : എന്തിന് സിനിമ കാണാൻ വന്നിട്ടുണ്ടെങ്കിൽ നമ്മൾ കണ്ടിരിക്കും അർജുൻ ആ പൈസ ഇങ്ങടുക്ക്

അർജുൻ : അല്ല അമ്മു നല്ല തിരക്കുണ്ട്

അമ്മു : ഇങ്ങടുക്ക് അജു..

Leave a Reply

Your email address will not be published. Required fields are marked *