❤❤Tomboy love ❤❤ – 2 14

അമ്മു : അർജുന്റെ കയ്യിൽ അധികം കാശൊന്നും ഇല്ലെന്ന് എനിക്കറിയാം അതുകൊണ്ട് നമുക്കിവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ഇനി പോയില്ലെങ്കിലും സാരമില്ല ഞാൻ തന്റെ കൂടെ ഹാപ്പിയാ

അർജുൻ : എന്നാൽ ശെരി ഞാൻ ട്രിപ്പ് പ്ലാൻ ചെയ്യാം താൻ താഴോട്ട് ചെന്നിരിക്ക് എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട് ഇവിടെ ഒറ്റക്കിരിക്കണ്ട

അമ്മു : എവിടേക്കാ പോകുന്നെ

അർജുൻ : കുറച്ച് ആവശ്യങ്ങൾ ഉണ്ട്

അമ്മു : പോയിട്ട് പെട്ടെന്ന് വരുവോ

അർജുൻ : ശെരി വേഗം വരാം

കുറച്ച് നേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിൽ നിന്നിറങ്ങി

അല്പസമയത്തിന് ശേഷം അർജുനും റിയാസും അടുത്ത ജംഗ്ഷനിൽ

റിയാസ് : എന്താടാ മുഖത്താകെ ഒരു സന്തോഷം പഴയ വിഷമം ഒന്നും കാണുന്നില്ല

അർജുൻ : നീ പറഞ്ഞത് ശെരിയാ ഞാൻ ഇപ്പോൾ നല്ല സന്തോഷത്തിലാ ഈ ഭർത്താവ് ആകുകാന്ന് പറയുന്നത് ഒരു രസമുള്ള പരുപാടി തന്നെയാ കേട്ടോ

റിയാസ് : രസമോ കുറച്ച് നാൾ മുൻപ് വരെ നീ ഇതൊന്നും ആയിരുന്നില്ലല്ലോ പറഞ്ഞത് എന്തൊരു വിഷാദ ഭാവമായിരുന്നു മുഖത്ത്‌ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതോടെ എല്ലാം മാറിയല്ലേ

അർജുൻ : നീ പോയേ റിയാസേ എനിക്ക് അല്പം ടെൻഷൻ ഉണ്ടായിരുന്നു എന്നത് നേരാ പക്ഷെ ഇതൊക്കെ ഇപ്പോൾ മാറി അമ്മു ശെരിക്കും പാവമാ പിന്നെ അവളോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയില്ല പിന്നെ നല്ല സ്മാർട്ടും ആണ്

റിയാസ് : മതി മതി… ഭാര്യയെ പുകഴ്ത്തി പുകഴ്ത്തി നീ ഇത് എങ്ങോട്ടാ എന്നാലും അവള് എന്ത് തലയണമന്ത്രമാടാ നിനക്ക് ചെയ്തത് ഇത് വല്ലാത്ത മാറ്റം തന്നെ

അർജുൻ : ഒരു മാറ്റവുമില്ല ഒരു മന്ത്രവുമില്ല ഞാൻ ഉള്ള കാര്യമാ പറഞ്ഞത്

റിയാസ് : എന്തായാലും നീ ഹാപ്പിയാണല്ലോ അത് മതി

അർജുൻ : അതൊക്കെ ഹാപ്പി തന്നെയാ എന്നാലും ഒരു ചെറിയ പ്രശ്നം ഉണ്ടെടാ

റിയാസ് : ഇനി എന്ത് പ്രശ്നം

അർജുൻ : ടാ എന്തൊക്കെയായാലും ഞാൻ പണം മോഹിച്ചല്ലേ അവളെ ആദ്യം വിവാഹം ചെയ്യാൻ സമ്മതിച്ചത്

റിയാസ് : അതിനിപ്പോൾ എന്താ അവൾക്കിത് അറിയില്ലല്ലോ

അർജുൻ : അത് തന്നെയാ പ്രശ്നം അവളെന്നോട് സ്നേഹം കാണിക്കുമ്പോൾ എനിക്ക് നല്ല കുറ്റബോധം തോന്നുന്നുണ്ട് അവളോട് സത്യം പറഞ്ഞു സോറി ചോദിച്ചാലോ എന്നാ ഞാൻ കരുതുന്നെ

റിയാസ് : എന്റെ അർജുനെ അതൊന്നും വേണ്ട ഇനിയിപ്പോൾ പറഞ്ഞിട്ട് എന്തിനാ എല്ലാം നന്നായി അവസാനിച്ചില്ലേ ഇനി അതങ്ങ് മറന്നേക്ക്‌

അർജുൻ : അതാ നല്ലത് അല്ലേ

റിയാസ് : അല്ലാതെ പിന്നെ

അർജുൻ : ടാ പിന്നെ ഞങ്ങൾ ഒരു ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ട് മൂന്നാറിൽ പോയാലോ എന്നാ ആലോചന

റിയാസ് : ടാ പിശുക്കാ നിന്റെ അമ്മായി അപ്പന്റെൽ നല്ല കാശില്ലേ ഒരു വിദേശയാത്ര പ്ലാൻ ചെയ്തുകൂടെ

അർജുൻ : നീ പോയേ റിയാസേ ഞാൻ എന്റെ കാശിനാ അവളെ കൊണ്ടുപോകുന്നെ ഇപ്പോൾ ഇതേ പറ്റു വിദേശമൊക്കെ അല്പം കഴിഞ്ഞു നോക്കാം

റിയാസ് : അങ്ങനെയാണെങ്കിൽ മൂന്നാറ് എന്റെ കൂട്ടുകാരന്റെ ഒരു റിസോർട്ട് ഉണ്ട് ഞാൻ വിളിച്ച് സെറ്റ് ആക്കി തരാം

അർജുൻ : എന്നാൽ പിന്നെ അത് മതിയാകും… ടാ പിന്നെ ഇവിടെ അടുത്ത് എവിടെയാ നല്ല സ്റ്റുഡിയോ ഉള്ളത്

റിയാസ് : ഇപ്പോൾ എന്തിനാ സ്റ്റുഡിയോ

അർജുൻ : അതൊക്കെയുണ്ട് നീ പറ…

*****************************

അന്നേ ദിവസം രാത്രി അല്പം വൈകിയാണ് അർജുൻ വീട്ടിൽ തിരിച്ചെത്തിയത്

സാന്ദ്ര : ഏട്ടൻ ഇത് എവിടെ പോയതായിരുന്നു

അർജുൻ : ഫ്രണ്ട്സിന്റെ വക ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു ഇറങ്ങിയപ്പോൾ വൈകി

സാന്ദ്ര : ഉം ഏട്ടത്തി ഒരുപാട് തവണ അനേഷിച്ചു ഫോൺ ഓഫ്‌ ആയിരുന്നു അല്ലേ

അർജുൻ :ചാർജ് തീർന്നു പോയെടി അല്ല അവൾ എവിടെ ഉറങ്ങിയോ

സാന്ദ്ര : അറിയില്ല കുറേ നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു കുറച്ച് മുൻപാ റൂമിലേക്ക്‌ പോയത്

പെട്ടെന്നാണ് അച്ഛനും അമ്മയും അവിടേക്ക്‌ എത്തിയത്

അച്ഛൻ : എന്താടാ ഇത് കുറച്ച് നേരത്തേ വന്നുകൂടായിരുന്നോ

അർജുൻ : സോറി അച്ഛാ അല്പം ലേറ്റായി

അച്ഛൻ : അജു ഇനി പഴയപോലെ ഒന്നും പറ്റില്ല കേട്ടോ ആ കൊച്ചു ഇത്രയും നേരം കാത്തിരുന്ന് മടുത്തിട്ടാ പോയത്

Leave a Reply

Your email address will not be published. Required fields are marked *