ഇത്രയും പറഞ്ഞു അർജുന്റെ കയ്യിൽ നിന്നും പൈസയും വാങ്ങി അമ്മു മുന്നോട്ട് നടന്നു
5 മിനിറ്റിന് ശേഷം
അർജുൻ : ഇവളിത് എങ്ങോട്ട് കയറി പോയി കാണുന്നില്ലല്ലോ
പെട്ടെന്നാണ് വിയർത്ത് കുളിച്ച് അമ്മു അങ്ങോട്ടേക്ക് എത്തിയത്
അർജുൻ : എന്താ അമ്മു ഇത്
അമ്മു : ഹോ വല്ലാത്ത തിരക്ക് തന്നെ കുറേ ഇടികിട്ടി
അർജുൻ : ഞാൻ അപ്പോഴേ പറഞ്ഞതല്ലേ… വെറുതെ കുച്ചുകുട്ടികളെ പോലെ വാശികാണിച്ചിട്ട്… ശെരി വാ പോകാം നാളെ നിന്റെ വീട്ടിൽ പോകുന്ന വഴിക്ക് നമുക്ക് കാണാം ഞാൻ ഇന്ന് തന്നെ ബുക്ക് ചെയ്യാം പോരെ
അമ്മു : എവിടെ പോകാൻ ടിക്കറ്റ് കിട്ടി
ഇത്രയും പറഞ്ഞു അമ്മു കയ്യിലുണ്ടായിരുന്നു ടിക്കറ്റ് അർജുനെ കാണിച്ചു
അർജുൻ : ഇതെങ്ങനെ ഒപ്പിച്ചു
അമ്മു : ഒരു വാട്ടി മുടിവ് പണ്ണിട്ടേണാ എൻ പേച്ച് ഞാനേ കേക്കാത് 🤨
അർജുൻ : അമ്മോ നീ…
അമ്മു : ശെരി വാ ഷോ ഇപ്പോൾ തുടങ്ങും സ്ക്രീൻ 1 ലാ
ഇത്രയും പറഞ്ഞു അവർ സ്ക്രീൻ 1 ലേക്ക് കയറി
അമ്മു : f4, f5 ദോ അവിടെയാ വാ
ഇരുവരും വേഗം തന്നെ സീറ്റിലേക്ക് ഇരുന്നു അല്പസമയത്തിനുള്ളിൽ തന്നെ മൂവി തുടങ്ങി
അർജുൻ : അതെ അമ്മു നീ എന്നെ കുറച്ച് മുൻപ് എന്തോ വിളിക്കുന്നത് കേട്ടല്ലോ
അമ്മു : എന്തിനാ വളച്ചു കെട്ടുന്നെ അജൂന്ന് വിളിച്ചതല്ലേ
അർജുൻ : അതെ നിനക്ക് എങ്ങനെ ആ പേര് അറിയാം
അമ്മു :അർജുനെ കുഞ്ഞു നാളിൽ എല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നെ
അർജുൻ : കുഞ്ഞുനാളിൽ മാത്രമല്ല ഇപ്പോഴും സ്നേഹം കൂടുമ്പോൾ വീട്ടിൽ അങ്ങനെയാ വിളിക്കാറ്
അമ്മു : എനിക്കും സ്നേഹം കൂടിയപ്പോൾ വിളിച്ചതാ
അർജുൻ : 😊
അമ്മു : പക്ഷെ ഇപ്പോൾ വീണ്ടും സ്നേഹം കുറഞ്ഞു
അർജുൻ : കുറഞ്ഞോ
അമ്മു : അതെ കുറച്ച് മുൻപ് എന്നോട് ദേഷ്യപ്പെട്ടില്ലേ
അർജുൻ : അത് ദേഷ്യപ്പെട്ടതാണോ… ദേഹത്തൊക്കെ ഇടിയും മേടിച്ചിട്ട് വന്നാൽ പിന്നെ… നിന്റെ കൈ പൊള്ളിയിരിക്കുവല്ലേ
അമ്മു : അയ്യോ ഞാൻ ഒരു ജോക്ക് പറഞ്ഞതാ ഇങ്ങനെ സീരിയസ് ആകല്ലേ അജു
“ഇത് കുറേ നേരമായല്ലോ നിങ്ങൾ പടം കാണാൻ തന്നെയാണോ വന്നത് വെറുതെ മനുഷ്യരെ മെനകെടുത്താനായിട്ട് ”
പെട്ടെന്നാണ് അടുത്തിരുന്ന ഒരാൾ അവരോട് ദേഷ്യപ്പെട്ടത്
അർജുൻ : സോറി സാർ…. റിയലി സോറി… അമ്മു നമുക്ക് പിന്നെ സംസാരിക്കാം
ഇത്രയും പറഞ്ഞു അർജുൻ സിനിമ ശ്രദ്ധിച്ചു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ അർജുൻ അമ്മുവിനെ വീണ്ടും നോക്കി അപ്പോൾ അവൾ സിനിമയിൽ മുഴുകി ഇരിക്കുവായിരുന്നു ഇത് കണ്ട അർജുൻ പതിയെ സീറ്റിന്റെ വശത്തായി വച്ചിരുന്ന അമ്മുവിന്റെ കൈക്ക് മുകളിലൂടെ കൈ എടുത്തു വച്ചു ഇതറിഞ്ഞ അമ്മു പതിയെ അർജുനെ നോക്കിയ ശേഷം ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി എന്നാൽ അർജുൻ വീണ്ടും കൈ എടുത്തു വച്ചു ശേഷം പതിയെ അവളുമായി കൈ വിരലുകൾ കോർത്തു ഇത് കണ്ട അമ്മു പതിയെ ചിരിച്ചു അർജുൻ പതിയെ അവളുടെ കയ്യിൽ കൂടുതൽ മുറുക്കി പിടിച്ചു
പെട്ടെന്നാണ് മൂവിയിൽ ഒരു ലിപ്ലോക്ക് രംഗം വന്നത് ഇത് കണ്ട രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം ചെറിയ ചിരിയോടെ വീണ്ടും മൂവി കണ്ടു
മൂവിക്ക് ശേഷം കൈകൾ കോർത്ത് പിടിച്ചുകൊണ്ട് തന്നെ അവർ അവിടെ നിന്നിറങ്ങി
അമ്മു : പടം എങ്ങനെയുണ്ടായിരുന്നു അർജുൻ
അർജുൻ : ഉം കൊള്ളാമായിരുന്നു
അമ്മു : അതിന് അർജുൻ മൂവി വല്ലതും കണ്ടോ മുഴുവൻ സമയവും എന്റെ കയ്യിൽ ഞെക്കികൊണ്ടിരിക്കുവായിരുന്നില്ലേ… എന്റെ കൈ നോവുന്നുണ്ട് കേട്ടോ
ഇത് കേട്ട അർജുൻ വേഗം തന്നെ അമ്മുവിന്റെ കയ്യിൽ നിന്നും പിടിവിട്ടു എന്നാൽ അമ്മു വേഗം തന്നെ കയ്യിൽ വീണ്ടും പിടുത്തമിട്ടു
അമ്മു : ഞാൻ ചുമ്മാ പറഞ്ഞതാടോ അർജുൻ ഇങ്ങനെ പിടിച്ചിരിക്കുമ്പോൾ വല്ലാത്തൊരു എനർജി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്
അർജുൻ : ഈ എനർജി ഓഫ് ലവ് അതൊക്കെ പോലെയാണോ
അമ്മു : ആയിരിക്കും ആർക്കറിയാം
അവർ വീണ്ടും പാർക്കിംഗ് ഏരിയ നോക്കി നടന്നു
അർജുൻ : നമ്മുടെ മലയാള സിമിമയൊക്കെ വല്ലാതെ പുരോഗമിച്ചു പോയി അല്ലേ
അമ്മു : അതെ അതെ… ആ സീൻ വന്നപ്പോൾ മാത്രം കറക്ടായി സ്ക്രീനിൽ നോക്കിയത് ഞാൻ കണ്ടു
