അർജുൻ : ഇനി ഉണ്ടാകില്ല ഉറപ്പ് പിന്നെ ഞാനും അമ്മുവും കൂടി നാളെ ഒരു ട്രിപ്പ് പോയാലോ എന്ന് ആലോചിക്കുവാ
അമ്മ : ട്രിപ്പൊ എങ്ങോട്ട്
അർജുൻ : മൂന്നാറിലോട്ട് പോകാമെന്നാ തീരുമാനം പിന്നെ വേറെ കുറച്ച് സ്ഥലങ്ങൾ കൂടി കറങ്ങിയിട്ട് വരാം
അച്ഛൻ : അതെന്തായാലും നന്നായി
അമ്മ : പോയിട്ട് എപ്പോൾ വരും
അർജുൻ : ഒരു മൂന്നു നാലു ദിവസം അതിനുള്ളിൽ വരും
അച്ഛൻ : എന്താടി ഇത് അവർ പോയിട്ട് ഇഷ്ടമുള്ളപ്പോൾ വരട്ടെ
അർജുൻ : എന്നാൽ ഞാൻ റൂമിലോട്ട് പോകട്ടെ അവളോട് കാര്യം പറയണം
അമ്മ : അല്ല നീ കഴിച്ചായിരുന്നോ
അർജുൻ : അതൊക്കെ കഴിച്ചമ്മേ
സാന്ദ്ര : അതെന്താ ചേട്ടാ കയ്യിൽ
അർജുൻ കയ്യിൽ പിടിച്ചിരുന്ന കവറിനെ ചൂണ്ടി സാന്ദ്ര ചോദിച്ചു
അർജുൻ : ഓഹ് നാളെ പോകുവല്ലേ ഇത് കുറച്ച് അതാവശ്യ സാധനങ്ങളാ
ഇത്രയും പറഞ്ഞു അർജുൻ തന്റെ റൂമിലേക്ക് പോയി ശേഷം പതിയെ വാതിൽ തുറന്നു അമ്മു അപ്പോഴും ബെഡിൽ തന്നെ ഉണർന്നിരുപ്പുണ്ടായിരുന്നു
അർജുൻ : താൻ ഉറങ്ങിയില്ല അല്ലേ
വാതിൽ അടച്ച ശേഷം അർജുൻ അമ്മുവിനോടായി ചോദിച്ചു എന്നാൽ അമ്മു ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു
അർജുൻ : ഹലോ ഞാൻ ചോദിച്ചത് കേട്ടില്ലേ
എന്നാൽ അമ്മു അപ്പോഴും ഒന്നും മിണ്ടിയില്ല
അർജുൻ : എന്താടോ പിണങ്ങിയോ
അർജുൻ പതിയെ അമ്മുവിന്റെ അടുത്തേക്കിരുന്നു
അർജുൻ : ഞാൻ നേരത്തേ ഇറങ്ങിയതാ പക്ഷെ…
അമ്മു : ഒന്നും പറയണ്ട ഞാൻ എത്ര നേരമായി കാത്തിരിക്കുന്നെന്ന് അറിയാമോ പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ 6, 7 മണിക്കൂർ ആയില്ലേ
അർജുൻ : മനഃപൂർവം അല്ല അമ്മു കുറച്ച് ഫ്രണ്ട്‌സിനെ കണ്ടു അവർക്കൊക്കെ ഒരു പാർട്ടികൊടുത്തു പിന്നെ നമ്മുടെ ട്രിപ്പിന്റെ കാര്യമൊക്കെ ശെരിയാക്കിവന്നപ്പോൾ വൈകി
അമ്മു : വെറുതെ ഓരോ കള്ളങ്ങൾ പറയണ്ട ഞാൻ വിളിക്കാതിരിക്കാൻ അല്ലേ ഫോൺ ഓഫ് ആക്കി വച്ചത്
അർജുൻ : സത്യമായും ഫോണിന്റെ ചാർജ് തീർന്നു പോയതാ അമ്മു, ശെരി ഇനി നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയാം നാളെ നമ്മൾ നിന്റെ വീട്ടിൽ പോകുന്നു
അമ്മു : എന്റെ വീട്ടിലോ
അർജുൻ : അതെ അങ്കിള് അങ്ങോട്ടേക്ക് വിളിച്ചിരുന്നു നാളെ ഒരു ദിവസം നമുക്ക് അവിടെ സ്റ്റേ ചെയ്യാം ശേഷം മറ്റന്നാൾ കാലത്ത് തന്നെ നമ്മൾ നമ്മുടെ ട്രിപ്പ് തുടങ്ങുന്നു ടു മൂന്നാർ
അമ്മു : ശെരിക്കും
അർജുൻ : സത്യം ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് അവിടെ ചെന്നാൽ രണ്ട് ദിവസം സ്റ്റേ പിന്നെ വേറെയും കുറച്ച് സ്ഥലങ്ങളിലൊക്കെ കറങ്ങിയിട്ട് തിരിച്ചുവരാം ഒരു 4 ദിവസത്തെ ട്രിപ്പാ പ്ലാൻ ചെയ്തിരിക്കുന്നത് എന്താ മതിയോ ഇപ്പോൾ കയ്യിൽ കാശില്ലാത്തത് കൊണ്ടാ ബിസ്സിനെസ്സ് ഒക്കെ മെച്ചപ്പെട്ട ശേഷം നീ പറഞ്ഞത് പോലെ നമുക്ക് കാനഡയിലോ ഓസ്ട്രേലിയയിലോ എവിടെ വേണമെങ്കിലും പോകാം
അമ്മു : അവിടെയൊക്കെ പോകണമെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ
അർജുൻ : സാരമില്ല എങ്കിലും നമുക്ക് പോകാം പിന്നെ ഒരു സർപ്രൈസ് കൂടി ഉണ്ട്
അമ്മു : എന്ത് സർപ്രൈസ്
ഇത് കേട്ട അർജുൻ പെട്ടെന്ന് തന്നെ കൂടെ കൊണ്ടുവന്ന കവറിൽ നിന്നും ലാൻമിനേറ്റ് ചെയ്ത ഒരു ഫോട്ടോ പുറത്തേക്ക് എടുത്തു
അർജുൻ : ഇത് ഈ ടേബിൽ വെക്കാം അല്ലേ
ഇത്രയും പറഞ്ഞു അർജുൻ ഫോട്ടോ ടേബിളിൽ വച്ചു അത് അർജുന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോ ആയിരുന്നു
അമ്മു : ഇത് എപ്പോൾ ചെയ്തു
അർജുൻ : അതൊക്കെ ചെയ്തു എങ്ങനെയുണ്ട്
അമ്മു : കൊള്ളാം ഇത് പോലെ ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി എടുക്കണം
അർജുൻ : അതൊക്കെ എടുക്കാം ഇപ്പോൾ നീ റെഡിയാകാൻ നോക്ക്
അമ്മു : റെഡിയാകാനോ എന്തിന്
അർജുൻ : നിന്റെ മുഖത്ത് ഇപ്പഴും വിഷമം ബാക്കിയുണ്ട് അതുകൊണ്ട് നമുക്ക് പോയി ഒരു സിനിമ കണ്ടിട്ട് വരാം
അമ്മു : ഈ രാത്രിയോ
അമ്മു : 10 അല്ലേ ആയുള്ളു 10 : 30 ന് മാളിൽ ഷോ ഉണ്ട് വേഗം റെഡിയായാൽ പോകാം പിന്നെ നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട കേട്ടോ
അമ്മു : ആര് പറഞ്ഞു താല്പര്യമില്ലെന്ന് ഞാൻ ഇപ്പോൾ റെഡിയാകാം ഒരു രണ്ട് മിനിറ്റ്
ഇത്രയും പറഞ്ഞു അമ്മു ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി
