❤️ഒരിക്കൽക്കൂടി – 1❤️അടിപൊളി  

അരക്കെട്ടുകളിൽ കൈകൾ കോർത്തു നീങ്ങുന്ന അവരെ നോക്കി അവളൊന്നു നെടുവീർപ്പിട്ടു. പിന്നെ ചിന്തയിലാണ്ടു.

സീനയുടെ മൃദുലമായ തടിച്ച തുടകൾ മേത്തുരുമ്മിയപ്പോൾ എബിയുടെ മനസ്സിൽ അന്നു നടന്ന കാര്യങ്ങൾ മേഘക്കീറിനുള്ളിൽ മറഞ്ഞ സൂര്യനെപ്പോലെ മങ്ങിപ്പോയി… ഇപ്പോൾ, ഇവിടെ ഈയിടത്തിൽ
ഈ പെണ്ണിന്റെ സാമീപ്യം… അവളുടെ ശരീരത്തിന്റെ ചൂട്.. അവളുടെ മണം… അരയിൽ ചുറ്റിയ അവളുടെ വിരലുകൾ പേശികളിൽ പിടിക്കുമ്പോഴുള്ള ഇറുക്കം…. ബേബി ഫാറ്റ് മുഴുവനും പോവാത്ത അവളുടെ അരക്കെട്ടിലെ തള്ളിയ മാംസച്ചുരുളിൽ പിതുങ്ങുന്ന വിരലുകൾ… അവളുടെ ഉത്സാഹം…

എബി ഉള്ളിലേക്ക് വേഷം മാറാൻ പോയി. സീന അവന്റെ ഫ്രിഡ്ജു തുറന്ന് രണ്ടു കാൻ ബിയറെടുത്തു. ഒരു നിക്കറും ബനിയനുമിട്ടവൻ വന്നപ്പോഴേക്കും അവൾ എല്ലിന്റെ കഷണങ്ങൾ മത്തായീടെ പാത്രത്തിലിട്ടിരുന്നു.

എബി സോഫയിൽ ചെന്നിരുന്നു. ഇങ്ങു വാടീ. അവൻ സൈഡിൽ തട്ടിക്കാണിച്ചു.

പോടാ! അവന്റെയൊരു ഫോർമാലിറ്റി. അവൾ അടുത്തേക്ക് ചെന്ന് അവന്റെ കയ്യിലൊരു ബിയറും പിടിപ്പിച്ചിട്ട് അവന്റെ മടിയിലേക്ക് ആ കൊഴുത്തുവിടർന്ന ചന്തികളമർത്തിയിരുന്നു.

മുടിഞ്ഞ കനമാന്നല്ലോടീ! അവനൊന്നിളകിയിരുന്നു. സ്റ്റെല്ലയുമായുള്ള സമാഗമത്തിനു ശേഷം പാതിക്കമ്പിയിലായിരുന്ന കുണ്ണ അവളുടെ തടിച്ച കുണ്ടികൾക്കിടയിൽ കിടന്നു ഞെരുങ്ങി.

ഞാൻ മാത്രം ചുമന്നാ മതിയോ? നിന്റെ പെണ്ണിന്റെയല്ലേടാ! ബിയറൊന്നു വലിച്ചിറക്കിയിട്ട് അവളവന്റെ നെഞ്ചിലേക്കു ചാഞ്ഞു.

ഡീ! നിനക്കൊത്തിരി ഗോവക്കാര് ആമ്പിള്ളാരെ അറിയാം അല്ലേടീ..

ആ അറിയാം.. അതുകൊണ്ട്? അവളുടെ മുഖത്തൊരു ചോദ്യം വിരിഞ്ഞു.

അതല്ലെടീ. നിന്നെപ്പോലൊരു സുന്ദരിപ്പെണ്ണിനെ ഇതിനകം അവന്മാരാരേലും കൊത്തിക്കൊണ്ടു പോവാത്തതെന്താ?

ഉമ്മ… എന്റെ ക്യൂട്ട് ചെക്കാ! അവളവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു.. നീയെന്നെ സുന്ദരീന്നു വിളിച്ചല്ലോടാ! നിന്നോടൊരു കാര്യം പറയട്ടെ.. അവൾ തിരിഞ്ഞു മുഖമവന്റെ തൊണ്ടയിലമർത്തി.

അവളുടെ നാവ് തൊലിയിലിഴയുന്നത് അവനാസ്വദിച്ചു…. പറഞ്ഞോടീ.. അവളെ അവനടുക്കിപ്പിടിച്ചു.

എനിക്കീ ബോയ്സിനോട് ഇഷ്ട്ടക്കേടൊന്നുമില്ല. ഐ ഹാഡ് സം ഫൺ ടൈം റ്റൂ…എന്നാലും എന്റെയുള്ളിൽ… എപ്പോഴുമൊരു തോന്നലുണ്ടായിരുന്നു… നീ എന്നെങ്കിലും വരുമെന്ന്… നിന്നെ കണ്ടപ്പഴേ ഞാൻ തിരിച്ചറിഞ്ഞു…

നീയെന്റെയാണെടീ! അവനവളെ വരിഞ്ഞു മുറുക്കി… പിന്നേ…

ന്താടാ? അവൾ മുഖമുയർത്തി.
സ്റ്റെല്ലയ്ക്ക് നമ്മുടെ കാര്യമറിയാമോടീ?

ആന്റിക്കെന്തൊക്കെയോ അറിയാം. എന്റെ മമ്മിയാണ് വീട്ടിലെ മൂത്തയാള്. ഞാനാണേല് മമ്മീടെ ഏറ്റവുമിളയ സന്താനവും. ടീന എന്നെക്കാളും ഒന്നരവയസ്സിന് മൂത്തതായിരുന്നു. ഷീ വാസ് ഗ്രേറ്റ്. ഷീ വാസ് മൈ സിസ്റ്റർ… മാത്രമല്ല കൂട്ടുകാരിയും വഴികാട്ടിയും ഒക്കെയായിരുന്നു. അവളുടെ ബോയ്ഫ്രണ്ടിന്റെ അനിയനാണ് ആദ്യമായി… അവൾക്കറിയാമായിരുന്നു… കെവിൻ… അവനും ഒരു പാവമാണെന്ന്… അതുകൊണ്ട് ആദ്യത്തെ അനുഭവം… വാസ് നൈസ്…

എബിയുടെ ചങ്കിലൂടെ അസൂയയുടെ ഒരു മിന്നൽ പാഞ്ഞുപോയി… വേഗം തന്നെ അവനതങ്ങ് വിടുകയും ചെയ്തു.

ഈ കെവിനെവിടെയാണ്? അവനാരാഞ്ഞു.

എന്തിനാടാ ചെക്കാ! അവളൊന്നു തിരിഞ്ഞ് അവന്റെ മൂക്കിൽ പിടിച്ചു മുഖമിട്ടാട്ടി.

കയ്യിൽ കിട്ടിയാൽ രണ്ടു കൊടുക്കാരുന്നു. അവൻ പാതി സീരിയസ്സും പാതി കളിയായും പറഞ്ഞു.

ജീസസ്! എന്റെ ചെക്കന് അസൂയയാണോ! അവളവനെ അമർത്തി ഉമ്മവെച്ചു.

ആ… ഇച്ചിരി…. അവനവളെ വരിഞ്ഞു മുറുക്കി….

അവൻ പോർച്ചുഗീസ് സിറ്റിസൺഷിപ്പും എടുത്ത് ഇപ്പം ലണ്ടനിലാടാ. എന്നാലും..
ഡാ! ഈ പൊസ്സസ്സീവ്നെസ്സ്…. എനിക്ക് ഇഷ്ട്ടമാണ്. പക്ഷേ ഈ ഹൃദയം പറയുന്ന കാര്യങ്ങൾ ഭാവിയിലും കാണുമോന്നറിയാൻ കൊറച്ചൂടെ സമയം വേണ്ടേടാ? അവളിത്തിരി സീരിയസ്സായി.

പെണ്ണിന്റെ പുതിയ മുഖം അവനിഷ്ടമായി. നീ പ്രായത്തിനേക്കാളും പക്വതയുള്ളവളാണ്. അവൻ ആ മിനുത്ത കവിളുകളിൽ തഴുകി. നീ പറഞ്ഞത് ശരിയാണ്. ഏതോ ജന്മങ്ങളുടെ ചരടുകൾ നമ്മളെ കോർക്കുന്നുണ്ട്. എന്നാലും അവയുടെ ബലം…അതറിയാൻ ലെറ്റ്സ് ടേക്ക് സം ടൈം..

ഐ ലവ് യു ബേബി. അവളവന്റെ മുഖം പിന്നെയും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. അവളുടെ പ്രസരിപ്പ്… അവളുടെ സ്നേഹം… അവളുടെ… അവന്റെയുള്ളിൽ എന്തൊക്കെയോ പതഞ്ഞു…

പിന്നേ… അവളിത്തിരി സീരിയസ്സായി. നമ്മളൊന്നിച്ചു കഴിഞ്ഞാൽ പിന്നെ നീയെന്റെയും ഞാൻ നിന്റെയും മാത്രം. അതു വരെ നീ ആസ്വദിക്ക്. പക്ഷേ ഇതേ കണ്ടീഷൻ എനിക്കും ബാധകമാണ്..

എന്താടീ? വല്ലവരുമുണ്ടോ? അവൻ ചിരിച്ചു.

അങ്ങനെ സ്പെഷ്യലായി ആരുമില്ലടാ. നല്ല പ്രായമല്ലേടാ. ഇതു ഗോവയല്ലേ!

ഡീ… ഞാൻ മുന്നോട്ടാണ് നോക്കുന്നത്. നീ ഇന്നല്ലെങ്കിൽ നാളെ… എന്റെ പിള്ളേരേം പെറ്റ്, ഒള്ള പോർക്കും മീനും ഒക്കെയടിച്ചു കേറ്റി ഇതേലുമങ്ങ് കൊഴുത്ത് ഈ ഞാൻ കെളവനാവുമ്പഴ് എനിക്ക് കഞ്ഞീം
കോരിത്തന്ന് എന്റൊപ്പം കാണും. അതെനിക്കൊറപ്പാടീ… അവൻ വിടർന്നു ചിരിച്ചു… ചുറ്റിലും നടക്കുന്ന ദുരൂഹമായ സംഭവങ്ങൾ… അനുഭവങ്ങൾ… അവയുടെ നിഴൽ… എല്ലാമവളുടെ സാമീപ്യത്തിലവന്റെ മനസ്സിൽ നിന്നും മാഞ്ഞു… സന്തോഷത്തിന്റെ ഒരു പുതപ്പവരെ പൊതിഞ്ഞു.

എന്റെ ജീവൻ… നിനക്കു വേണ്ടി… അവസാനം വരെ… ഞാനിവിടുണ്ടാവും… അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവന്റെയുള്ളിൽ എന്തോ വീണുടഞ്ഞു.

പോട്ടേടാ. ഇനി ആന്റി അന്വേഷിച്ചു വരണ്ട. കുണ്ടികളുടെ ആഴമുള്ള ഇടുക്കിൽ അവന്റെ കുണ്ണയൊന്നൂടി കുണ്ടിപ്പാളികൾ അമർത്തി ഞെരുക്കിയിട്ട് അവളെണീറ്റു. അവന്റെ മുടിയിലൂടെ വിരലോട്ടി ഒന്നു മന്ദഹസിച്ചിട്ട് അവൾ നടന്നു…

മൂന്നാലു ദിവസം എബി മിക്കവാറും വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. തുടങ്ങിയ കഥയെഴുത്ത് കാര്യമായി പുരോഗമിപ്പിക്കാൻ അവൻ കിണഞ്ഞു ശ്രമിച്ചു. സ്റ്റെല്ല വിട്ട ആന്റി വന്ന് ദിവസവും ക്ലീനിങ്ങ്… ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഒന്നാന്തരം ഗോവൻ ഭക്ഷണം തയ്യാറാക്കൽ… ആകപ്പാടെ കുശാൽ…

ജോണിനെ സ്റ്റെല്ല പരിചയപ്പെടുത്തി. ഏലസ്സിന്റേയും, കുരിശുമാലയുടേയും സംരക്ഷണമാണോ, മത്തായീടെ സജീവ സാന്നിദ്ധ്യമാണോ, അതോ ഇടയ്ക്ക് സന്ദർശിച്ചു പോന്ന സീനയുടെ സ്നേഹമാണോ.. ഏതായാലും മനസ്സമാധാനത്തോടെ കഴിഞ്ഞ ദിവസങ്ങൾ… എന്നാലും എന്തോ സംഭവിക്കാൻ പോവുന്നതിന്റെ നിഴൽ ഇടയ്ക്കെല്ലാം അവന്റെ മനസ്സിൽ മിന്നിമാഞ്ഞിരുന്നു…

വില്ലയുടെ വശത്തുള്ള അടഞ്ഞ ഷെഡ്ഢ് ഒരു ദിവസം കാലത്ത് ഒരാവശ്യവുമില്ലാതെ എബി വലിച്ചു തുറന്നു. പൊടി പിടിച്ച മാറാലകൾ ഒരു ചൂലുകൊണ്ട് മാറ്റിയപ്പോൾ ഉള്ളിൽ വെളിച്ചം വന്നുകയറി. ഉള്ളിൽ മങ്ങിയ ചിത്രങ്ങൾ പോലെ പഴയ ഒടിഞ്ഞ കസേരകളും ചില കാർട്ടനുകളും… പക്ഷേ അവന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇളം തുരുമ്പു നിറമുള്ള ഒരു ബുള്ളറ്റ് ബൈക്കാണ്. അവന്റെ കാലടികൾ അവനറിയാതെ തന്നെ മുന്നോട്ടു ചലിച്ചു. മാളവികയെ പിന്നിലിരുത്തി ന്യൂദില്ലിയിലെ വീതിയേറിയ രാജപാതകളിലൂടെയും, പുരാനാ ദില്ലിയിലെ ഗലികളിലൂടെയും… പിന്നെ ദില്ലിയുടെ പ്രാന്തങ്ങളിലുള്ള പൊളിഞ്ഞ കോട്ടകളെച്ചുറ്റുന്ന തെരുവുകളിലൂടെയും അലഞ്ഞ ദിവസങ്ങൾ… അവന്റെ തുടകൾക്കിടയിൽ ഇരമ്പുന്ന ബൈക്കിന്റെ താളം… പിന്നിലമരുന്ന അവളുടെ മുഴുത്ത മുലകളുടെ മാർദ്ദവം… ആഹ്…

Leave a Reply

Your email address will not be published. Required fields are marked *