❤️വൃന്ദാവനം ❤️- 1 8അടിപൊളി 

അയച്ചത്.കുറച്ച് കാലമായി അമ്പലത്തിൽ കിട്ടുന്ന ഒന്നും ഒന്നരയും രൂപ കൈനീട്ടം എല്ലാം കൂട്ടിവച്ചിട്ട് ഗ്രാമത്തിലെ ജൗളിക്കടയിൽ നിന്ന് ആ അച്ഛൻ വാങ്ങി നൽകിയതാണ് ഹാഫ്‌സാരിയും പച്ച ധാവണിയും.ഒരു ചുരിദാർ വാങ്ങിക്കൊടുക്കാൻ ഉള്ള പണം ആ പാവത്തിന് ഇല്ലായിരുന്നു.

‘ഇങ്ങോട്ട് വാടീ പരിഷ്കാരി’ സമ്പന്ന കുടുംബത്തിലെ യുവതിയുടെ ഭോഷ്‌കോടെ റീന അവളെ വിളിച്ചു.

പേടിച്ചരണ്ട പ്രാവിൻകുഞ്ഞിനെ പോലെ ദേവു തത്തി തത്തി റീനയുടെ മുന്നിൽ എത്തി.

റീന അവളെ അടിമുടി ഒന്ന് നോക്കി.

‘നീയെന്താ 1980ൽ നിന്ന് വരുവാണോ,’ റീനയുടെ കമന്റ് കേട്ടു മെക്കാനിക്കലിലെ എല്ലാവരും ചിരിച്ചു.

ദേവു പേടിച്ചു നിന്നു.

‘ഇങ്ങോട്ട് നീങ്ങി നിക്കെടി’, ജാക്കിയുടെ മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി റീന പറഞ്ഞു.ദേവു ജാക്കിക്ക് അഭിമുഖമായി നിന്നു. അവൾ പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.

ജാക്കി തല താഴ്ത്തി തന്നെ ഇരുന്നു.അവന്റെ വിരലുകൾ ബെഞ്ചിനു മേലെ താളം പിടിച്ചു.ഇരയെ കയ്യിൽ കിട്ടിയിട്ട് സാകൂതം നോക്കുന്ന ചെന്നായയുടെ മുഖമായിരുന്നു ജാക്കിക്ക്.

അവൻ പെട്ടെന്ന് മുഖം ഉയർത്തി.ഒരു ഭ്രാന്തമായ ചിരി ചിരിച്ചു.

‘എന്താ മോളൂസിന്റെ പേര്?’ അവൻ അവളെ നോക്കി ചോദിച്ചു.ഒരു വന്യമൃഗം മുരളുന്ന ശബ്ദം ആയിരുന്നു അത്.

‘ദേവു’ അവൾ പറഞ്ഞു.

‘ആഹ് നല്ല പേര്’ അവൻ വീണ്ടും ഭ്രാന്തമായ രീതിയിൽ പറഞ്ഞു.

‘മോളൂസ് കന്യക ആണോ ?’ ജാക്കി വീണ്ടും ചോദിച്ചു.വീണ്ടും അവന്റെ മെക്കാനിക്കൽ കൂട്ടുകാർ പൊട്ടിച്ചിരിച്ചു.

ദേവു ചോദ്യം കേട്ടു ഞെട്ടി.അവൾ തല കുനിച്ചു.

‘ഡീ, നിന്റെ സീൽ പൊട്ടിയതാണോന്നാ ജാക്കി ചോദിച്ചേ,’ കീരി കമന്റ് അടിച്ചത്തോടെ ചിരി പടർന്നു.

‘ചോദിച്ചത് കേട്ടില്ലേ മോളൂസേ, കന്യക ആണോ?’ ജാക്കി വീണ്ടും ചോദിച്ചു.

‘അതെ’ അവൾ സങ്കോചത്തോടെ തല കുലുക്കി.

‘ശരിക്കും, മോളൂസിന് ഒരു കിസ്സെങ്കിലും കിട്ടിക്കാണുമല്ലോ’ അവൻ വീണ്ടും ചോദിച്ചു.

‘ഇല്ല, അങ്ങനെയൊന്നുമില്ല’ അവൾ പറഞ്ഞു.

പെട്ടെന്നായിരുന്നു….

ജാക്കി അവളെ കെട്ടിപ്പിടിച്ച് അവളുടെ മുഖത്ത് കുറെ ഉമ്മ വച്ചു. അവൾ ചെറുക്കാൻ നോക്കിയിട്ടും അവന്റെ മൃഗീയമായ ബലത്തിനു മുന്നിൽ ഒന്നുമായില്ല. അവൻ അവളുടെ ചുണ്ട് കടിച്ചു പൊട്ടിച്ചു,എന്നിട്ട് ഭ്രാന്തമായ ഒരു ചിരിച്ചു.‘ദേവൂട്ടിയുടെ ഫസ്റ്റ് കിസ് ചേട്ടൻ തന്നല്ലോ’ അതും പറഞ്ഞ് അവന്‍ അലറി അലറിച്ചിരിച്ചു.ക്ലാസ് മൊത്തം നിശ്ശബ്ധമായി.ഇങ്ങനെയൊരു രംഗം ആരും വിചാരിച്ചിരുന്നില്ല.

ആ കുട്ടിക്ക് ആകെ സ്വന്തം ആയുള്ളത് സ്വന്തം മാനം മാത്രമായിരുന്നു. അതിലാണ്…..

‘എന്റെ കൃഷ്ണാ, ഞാൻ നശിച്ചൂലോ ഭഗവാനേ’ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവു ക്ലാസ്സിനു പുറത്തേക്കോടി.കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വിഷണ്ണരായി നിന്നു.പലർക്കും അവളുടെ പിന്നാലെ പോയി ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ജാക്കിയുടെ സാന്നിധ്യം അവരെ വിലക്കി.

‘മോളൂസേ നിന്റെ സീൽ ചേട്ടൻ പൊട്ടിക്കും കേട്ടോ. സമയം ആകുമ്പോൾ അറിയിക്കും. അപ്പൊ വിളിക്കുന്നിടത് വരണം.’ ജാക്കി പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു.ദേവു ചിത്രത്തിൽ നിന്നു മാഞ്ഞിരുന്നു.

ഇത്രയൊക്കെ ചെയ്ത് ഒരു പാവം പെണ്ണിന്റെ മനസ്സ് എന്നെന്നേക്കുമായി താറുമാറാക്കിയതിന്റെ സങ്കോചമൊന്നും ജാക്കിക്ക് ഉണ്ടായിരുന്നില്ല. അവൻ കീരിയെ നോക്കി കൈകൊണ്ട് ഒരു സിഗ്നൽ കൊടുത്തു.‘നെക്സ്റ്റ്’ കീരി വിളിച്ചു.

സാഗർ എന്നാ വിദ്യാർത്ഥിയെയാണ് അടുത്തതായി റീന വിളിച്ചത്.അവൻ പേടിച്ചരണ്ട കോലത്തിൽ ജാക്കിക്ക് മുന്നിൽ വന്നു സന്നിഹിതനായി.എല്ലുന്തിയ ഒരു പേക്കോലമായിരുന്നു സാഗർ.ആർക്കും കണ്ടാൽ കഷ്ടം തോന്നുന്ന ഒരു അല്പപ്രാണി.നിറം മങ്ങിയ ഒരു ഷർട്ടും നരച്ച കറുത്ത പാന്റുമായിരുന്നു അവന്റെ വേഷം.

‘എന്താണ് മോനൂസിന്റെ പേര് ‘, ജാക്കി അവനോട് ചോദിച്ചു.

‘സാഗർ’ പേടിച്ചരണ്ട അവൻ മറുപടി പറഞ്ഞു .

‘മൊത്തം പേര് പറയടാ’ ജാക്കി അവനോട് വീണ്ടും ചോദിച്ചു.

‘സാഗർ എ.കെ. ‘ അവൻ മുഴുവൻ പേരും പറഞ്ഞു.

Updated: February 22, 2025 — 10:40 pm

Leave a Reply

Your email address will not be published. Required fields are marked *