❤️വൃന്ദാവനം ❤️- 1 8അടിപൊളി 

പെട്ടെന്നാണ്…‘ഡാാാ’ എന്നൊരു വിളികേട്ടു സഞ്ജു ഞെട്ടി തിരിഞ്ഞു .ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രൊമനേഡ് വഴി ഓടി വരുകയാണ് പത്തോളം ആളുകൾ.ചെമ്പൻ മുടികളും കറുത്ത നിറവുമുള്ള ഭീമാകാരന്മാരായ അവരുടെ കയ്യിൽ വടിവാളുകൾ മിന്നിത്തിളങ്ങി.കൊച്ചിയിൽ നിന്നു സഞ്ജുവിനെ തീർക്കാനായി ജാക്കി ക്വട്ടേഷൻ കൊടുത്തു കൊണ്ടുവന്ന ഗുണ്ടകളായിരുന്നു അവർ.

‘ഹാ ഹാ ഹാ’ ജാക്കി താഴെ കിടന്നു ചിരിച്ചു.ഡാ സഞ്ജൂ നീ തീരാൻ പോകുവാടാ മയിരേ.’ വേദനക്കിടയിലും ജാക്കി ഒച്ചയിൽ പറഞ്ഞു.

ഗുണ്ടകൾ പ്രൊമനേഡ് ചാടി ഗ്രൗണ്ടിലേക്കിറങ്ങി.സംഭവം സീനാണെന്ന് സഞ്ജുവിന് മനസ്സിലായി.

അപ്പോൾ..

പൊടിയുടെ ഒരു മേഘം മേലേക്കുയർത്തിവിട്ട് ഒരു ബിഎംഡബ്ള്യു കാർ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി ബ്രെക്കിട്ടു.അതിനു പിന്നാലെ മൂന്നു ജീപ്പുകളും.

കാറിൽ നിന്നു വെളുത്ത് ഉയരമുള്ള ഒരാൾ ഇറങ്ങി.

‘ഇളയച്ഛൻ’ സഞ്ജു തന്നെത്താൻ പറഞ്ഞു.സഞ്ജുവിന്റെ ഇളയച്ഛൻ ദത്തനായിരുന്നു കാറിലെത്തിയത്..ഒപ്പം ജീപ്പിൽ വന്നത് പാലക്കാട്ടെ എണ്ണം പറഞ്ഞ ഗുണ്ടകളും.അവരുടെ കയ്യിൽ കുറുവടികളും വടിവാളും ഉണ്ടായിരുന്നു.

‘കൊച്ചിയിൽ നിന്നു വന്നവർക്കെല്ലാം നല്ല പാലക്കാടൻ അടിയുടെ രുചി മനസ്സിലാക്കി കൊടെടാ.ഒറ്റ എണ്ണം മര്യാദക്ക് ഇവിടുന്നു പോകരുത്’ ദത്തൻ ഗുണ്ടകളോട് ആക്രോശിച്ചു.

പിന്നെ അവിടെ നടന്നത് ഒരു ചെറിയ യുദ്ധമായിരുന്നു. കോളേജ് ഗ്രൗണ്ട് ഒരു കുരുക്ഷേത്ര ഭൂമിയായി മാറി. കൊച്ചിയിൽ നിന്ന് ഇംപോർട്ട് ചെയ്ത ഗുണ്ടകൾ കൈയും കാലും നടുവുമൊടിഞ്ഞ് ഗ്രൗണ്ടിൽ പലവശത്തായി കിടന്നു.

‘ഇളയച്ഛാ, ഞാൻ’ സഞ്ജു ദത്തനോട് കാര്യങ്ങൾ പറയാൻ തുടങ്ങി.താൻ കോളജിൽ അടിയുണ്ടാക്കിയോ എന്ന് ഇളയച്ഛൻ വിചാരിക്കുമോ എന്ന് അവനു പേടിയുണ്ടായിരുന്നു.

‘ഒന്നും പറയേണ്ട കുട്ടാ എല്ലാം ഞങ്ങൾ അറിയുന്നുണ്ടാരുന്നു.’അവനെ തീർത്തേക്കണോ, നീ പറ’ താഴെ കിടക്കുന്ന ജാക്കിയെ നോക്കി ദത്തൻ മുരണ്ടു.

‘വേണ്ട, വേണ്ടത് ഞാൻ തന്നെ കൊടുത്തിട്ടുണ്ട് സഞ്ജു പറഞ്ഞു.

‘ങ്ങും, ’ ദത്തൻ സഞ്ജുവിനെ ചേർത്ത് നിർത്തി.

‘നീയെല്ലാം കേൾക്കാനാ പറയുന്നേ’ അയാൾ കൂടി നിന്ന വിദ്യാർഥികളോട് ഉച്ചത്തിൽ പറഞ്ഞു.

‘ഇത് ചന്ദ്രോത്തെ ചോരയാ , വേദപുരം പെരുമാളിന്റെ ചോര.ആ ചോരക്ക് ഓരോ തുള്ളിക്കും വിലയുണ്ട്. അവന്റെ മെക്കിട്ട് കേറാൻ ഏതേലും നായ്ക്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് വരണം.കൊന്നുകളയും ഞങ്ങൾ.’ വിരൽ ചൂണ്ടി ആക്രോശിച്ചു കൊണ്ട് ദത്തൻ പറഞ്ഞു.

‘വാടാ’ അയാൾ സഞ്ജുവിനോട് പറഞ്ഞു.അവൻ ഇളയച്ചനൊപ്പം ബിഎംഡബ്ള്യുവിൽ കയറി.

തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും അമൃത വല്യമ്മ ഓടി വന്നു.

‘അയ്യോ എന്റെ കുഞ്ഞിന് എന്ത് പറ്റിയതാടാ, അയ്യോ ഇതെന്താ ദേഹം മൊത്തം ചോര..’ സഞ്ജുവിന്റെ ദേഹത്തെല്ലാം പരതിക്കൊണ്ട് ആ അമ്മ ചോദിച്ചു.അവർ ഭയവിഹ്വലയായിരുന്നു.

അപ്പോഴേക്കും രേവതി ഇളയമ്മയും എത്തി.

‘അയ്യോ എന്താദ്, എന്ത് പറ്റി സഞ്ജുമോന്’ അവർ ഒച്ചയുയർത്തി.അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കാര്യം കണ്ടാലും ചെറ്യമ്മയ്ക്ക് സങ്കടം വരും.

‘രണ്ടു പേരും ബഹളം കൂട്ടേണ്ട.അവനൊന്നും പറ്റിയില്ല, അവൻ എടുത്തിട്ട് ഇടിച്ചവന്റെ ചോരയാണ്.’ കാറിനു പുറത്തേക്ക് ഇരുകൈകളും പിടിച്ച് നേരിയ ചിരിയോടെ ദത്തൻ പറഞ്ഞു.

‘ങേ,’,ഇളയമ്മയുടെ ഭാവം മാറി.അവർ സഞ്ജുവിന്റെ കൈക്ക് നല്ലൊരു പെട കൊടുത്തു.‘ഇളയച്ഛനേം വല്യച്ഛനേം കണ്ട് പഠിക്കയാ നീയ്.ഗുണ്ടായിസത്തിനാണോ നീ കോളേജിൽ പോകുന്നെ.’ പെട വീണ്ടും വീണ്ടും കിട്ടി.രേവതി ചെറിയമ്മ ദേഷ്യപ്പെട്ടാൽ വലിയ സീനാണ്.

‘അയ്യോ’ സഞ്ജു വേദന അഭിനയിച്ചു കരഞ്ഞു.

‘അവനെ തല്ലികൊല്ലാതെ നീയ്, അവൻ നിരപരാധിയാ……എല്ലാം പറയാം. ആദ്യം അവനു കഴിക്കാൻ എന്തേലും കൊടുക്ക്.സഞ്ജുമോനെ പോയി കുളിച്ചിട്ട് വാടാ. ’ ദത്തൻ രേവതിയോടും സഞ്ജുവിനോടും പറഞ്ഞു.

ഏതായാലും കോളേജിലെ പ്രശ്നം അതോടെ തീർന്നു.നാടൻ ചട്ടമ്പിമാർക്കും കോളജ് ഹീറോമാർക്കും ഒരു പ്രശ്നമുണ്ട്. എന്നെങ്കിലും ആരുടെയെങ്കിലും കൈയിൽ നിന്ന് തിരിച്ച് അടി കിട്ടിക്കഴിഞ്ഞാൽ അതുവരെയുണ്ടാക്കിയെടുത്ത ഇമേജ് അതോടെ പോയിക്കിട്ടും. സഞ്ജുവിന്റെ അടി കൊണ്ട് മാനം പോയ ജാക്കി ടിസി വാങ്ങി പോയി.എന്നെങ്കിലും ഇതിന്റെ പ്രതികാരം വീട്ടുമെന്ന് അവൻ പ്രതിജ്ഞ ചെയ്തു.

Updated: February 22, 2025 — 10:40 pm

Leave a Reply

Your email address will not be published. Required fields are marked *