എന്റെ സ്വന്തം ദേവൂട്ടി – 7 Like


അങ്ങനെ കോളേജ് ടൂർ സ്റ്റാർട്ട്‌ ചെയ്യുന്ന ദിവസം എത്തി.

പക്ഷേ ദേവികക് എന്തൊ പ്രശ്നം പോലെ എനിക്ക് തോന്നി. വേറെ ഒന്നും അല്ലാ അവളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാ. വാടിയ മുഖം. പറ്റില്ല എന്ന് തോന്നുന്നു.
ഞാൻ ബസിൽ കയറി അവളോട് ചോദിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. കാവ്യായോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു

“അവൾക് പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ഞാൻ ഒരു പരസ്റ്റമോൾ കൊടുത്തിട്ട് ഉണ്ട്. ”

“ഉം ”

എന്റെ എല്ലാ സന്തോഷം അവിടെ പോയി.

അവൾ ആണേൽ കാവ്യാ ടെ മേത്തു ചാരി കിടക്കുവായിരുന്നു. അങ്ങനെ ഓരോ സ്ഥലം എത്തി കൊണ്ട് ഇരുന്നു ഉച്ച ആയതോടെ ഞാൻ കാവ്യാ ഇരുന്ന സ്ഥലത് ഇരുന്നു ദേവികയെ നോക്കാൻ തുടങ്ങി. അവൾക് വയ്യാതെ ആയി പനിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ഞാൻ എഴുന്നേറ്റു ചെന്ന് ടീച്ചറോട് പറഞ്ഞു.

“ടീച്ചറെ ദേവികക് പനി കൂടി ഫിക്സ് ആകും എന്ന് തോന്നുന്നു. ഏതെങ്കിലും ഹോസ്പിറ്റൽ കണ്ടാൽ ഒന്ന് നിർത്തണം എന്ന് പറ HOD യോട് ”

Hod ക് ടെൻഷൻ ആയി എന്ത് ചെയ്യണം എന്ന് ടൂർ നിർത്തി തിരിച്ചു പോകേണ്ടി വരുമോ എന്ന് ആയി.

പക്ഷേ ഞാൻ പറഞ്ഞു.

“ഞാൻ നോക്കി കോളം. എനിക്ക് ഇവിടെ നല്ല പരിചയം ഉള്ളതാ ”

അടുത്ത് ഉള്ള ഒരു ഹോസ്പിറ്റൽ ഞങ്ങൾ അവളെ കാണിച്ചു.

ഒരു ഇൻജെക്ഷൻ എടുത്തു. വൈറസ് ഫേവർ ആണെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം അഡിമിറ്റ് ചെയ്യണം . ദേവികക് ആണേൽ ഒന്നും മിണ്ടാൻ പോലും

കഴിയാതെ ക്ഷീണവും പനിയും കാരണം ബെഡിൽ ഉറങ്ങുവാ. ട്രിപ്പ്‌ ഇട്ട്.

അവരോടു എന്നാൽ പൊക്കോളാൻ പറഞ്ഞുഞാൻ . ടീച്ചർ എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. എന്റെ കൂടെ കാവ്യാ നിന്നോളം എന്ന് പറഞ്ഞു അവളും ഇറങ്ങി അത് എനിക്ക് ഒരു ആശുവസം ആയി. ബാക്കി ഉള്ളവരോട് യാത്ര പറഞ്ഞു അവർ ടൂർ പോക്ക് സ്റ്റാർട്ട്‌ ചെയ്തു.

ഞാനും കാവ്യാ യും ദേവികയുടെ റൂമിൽ തന്നെ ഇരുന്നു.

കാവ്യാ അവളുടെ മനുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.

പിന്നെ അവൾ അവിടെ തന്നെ ഇരുന്നു ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. ഞാൻ ആണേൽ ദേവിക ടെ പനി മാറിയോ എന്ന് തൊട്ട് ഒക്കെ നോക്കി ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു.

രാത്രി ആയതോടെ പനി ഒക്കെ മാറി അവൾ എഴുന്നേറ്റു. അപ്പൊ ഞങ്ങൾ രണ്ടു പേര് മാത്രം ഉള്ള് ആയിരുന്നു കാവ്യാ ആണേൽ അടുത്ത് ഉള്ള ബെഡിൽ ഇരുന്നു ഫോൺ കുത്തുന്നു. ഞാൻ ആണേൽ അവളുടെ കൈയിൽ പിടിച്ചു കസേരയിൽ ഇരുന്നു ബെഡിൽ തല വെച്ച് ഉറക്കം ആയിരുന്നു.

അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.

“ആഹാ.. എഴുന്നേറ്റോ?

പനി ഒക്കെ മാറി ഇല്ലേ ”

“അവരൊക്കെ എന്ത്യേ?”

“അവർ ഒക്കെ പോയി. നിനക്ക് കൂട്ടിന് ഞങ്ങളെ ഏല്പിച്ചിട്ട് പോയി.”

അവൾ എഴുന്നേറ്റു ഇരുന്നു. എന്നോട് പോയി ബ്രെഡും കാപ്പിയും വാങ്ങിക്കൊണ്ടു വരാൻ കാവ്യാ പറഞ്ഞു.

ഞാൻ അത്‌ പോയി വാങ്ങി കൊണ്ട് വന്നു കൊടുത്തു.

അവളെ കൊണ്ട് അത് കഴിപ്പിച്ചു.

ഞാനും കാവ്യാ യും രണ്ട് പൊതി ചോറ് വാങ്ങി കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ

എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു ദേവിക വിളിച്ചു. ഇത് കണ്ടു കാവ്യാ.

“പോയി നിന്റെ കെട്യോൾക് വാരി കൊടുക്കടാ. കിടന്നു മോങ്ങാൻ തുടങ്ങിയെക്കുന്നു.”

ഞാൻ ആ പൊതിച്ചോറ് എടുത്തു കൊണ്ട് വന്നു ബെഡിൽ വെച്ചാ ശേഷം നോകുമ്പോൾ വാ തുറന്നു കൈ ചുണ്ടി കാണിക്കുക.ആ. എന്ന്

“വേണേൽ തനിയെ കഴിച്ചോ. ഞാൻ വാരി തരില്ല.”

“എന്നാ എനിക്ക് വേണ്ടാ.”

എന്ന് പറഞ്ഞു അവൾ കിടക്കാൻ നേരം.

“ഓ ഇനി അതും പറഞ്ഞു ഫുഡ്‌ കഴിക്കാതെ കിടക്കണ്ട.”

അവൾക് വാരി കൊടുത്തു.കുഞ്ഞി കൊച്ചിനെ പോലെ അവൾ അത് കഴിച്ചു. ഇത് കണ്ട് കാവ്യാ അവിടെ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു.

പിന്നെ രാത്രി കിടക്കാൻ ആയി. ഹോസ്പിറ്റൽ രോഗിയോട് ഒപ്പം ഒരാൾക് നില്കാൻ കഴിയും. ഞാൻ ദേവികയെ കാവ്യാ ഏല്പിച്ചു പുറത്തേക് പോയി അവിടെ ഒരു ബെഞ്ചിൽ കിടന്നു. മീര മിസ്സ്‌ ഒക്കെ വിളിച്ചു എന്നോട് അവളുടെ കാര്യം തിരക്കി. നാളെ വൈകുന്നേരം ആ വഴി തിരിച്ചു വരുമ്പോൾ ഞങ്ങളെ പിക്ക് ചെയാം എന്ന് ആയിരുന്നു പറഞ്ഞെ. ഇപ്പൊ അവർ ഒരു സ്ഥാലത് സ്റ്റേ ചെയ്തേക്കുവാ എന്നാ പറഞ്ഞെ.

Leave a Reply

Your email address will not be published. Required fields are marked *