കാട്ടുചെമ്പരത്തി – 2 Like


അതേ ദിവസം വൈകുന്നേരം നാല് മണി….

“രതികുട്ടീ, CI സാറ് വിളിക്കുന്നുണ്ട്….”

മെറി വന്നു ആരതിയോട് പറഞ്ഞു.

“ഇനി എന്തിനാനാണൊ?? നാളെ മുതൽ വീണ്ടും ട്രാഫിക്കീ നിന്ന് വെയില് കൊണ്ട് നരകിക്കേണ്ടി വരുമല്ലോ ഈശ്വരാ….”

സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് ആരതി എഴുനേൽക്കാൻ തുടങ്ങി…. മടിയിൽ ഒരു ഡ്രായിങ് ബോർഡ് വച്ചു അതിൽ ഒരു രജിസ്റ്റർ ഒക്കെ ആയിട്ടായിരുന്നു ആരതിയുടെ ഇരുപ്പ്…. പക്ഷേ നോട്ടം ഫോണിൽ ഇൻസ്റ്റാഗ്രാം ആണെന്ന് മാത്രം…

“അതിനൊന്നും അല്ല മോളെ…. ഇത് കളി വേറെ ആണ്…”

“അതെന്ത് കളി…”

“നിന്നെ തണ്ടർബോൾട്ടിലെ ജിമ്മൻ സർനു പിടിച്ചൂന്ന്… ആ ഐപിഎസ് ഓഫീസർക്ക്…”

ആരതിക്ക് ഉള്ളിൽ സന്തോഷം തോന്നി…. ആരതി ഒരു ബ്യൂട്ടി സെന്റ്റിക് ആണ്….. എന്നും ഓരോ ഫോട്ടോസ് പബ്ലിഷ് ചെയ്തു അത് നോക്കി ഇരിക്കൽ തന്നെ ആണ് പരിപാടി… തന്റെ സൗന്ദര്യം ആരെങ്കിലും ആസ്വദിക്കുന്നത് വളരെ ഇഷ്ടവുമാണ് പുള്ളിക്കാരിക്ക്…

പക്ഷേ അത് മറച്ചു വച്ചു അവൾ പറഞ്ഞു…

“പിന്നെ…. ഇമ്മളെ വെറുതെ വിട് പെണ്ണേ…. കളിയാക്കാതെ… ജീവിച്ചു പൊക്കോട്ടെ…”

“അല്ലെടോ… കാര്യായിട്ട്….. ഞാൻ കണ്ടു ഇന്റേണൽ മെമ്മൊ…”

“എന്നാലും എനിക്കൊന്നും വേണ്ടായേ… ഞാൻ വല്ല ട്രാഫിക്കിലും ചെന്നു കിടന്നോളാം പെണ്ണേ…. നീ വേണേൽ പൊക്കോഡീ…”

“അതിനു എന്നെ ആര് നോക്കാൻ…. ആ… ചെല്ല് ചെല്ല്… ബാക്കി നമക്ക് കണ്ടറിയാം…”

ആരതി ഉള്ളിലേക്ക് പോയി… ആൾറെഡി സ്‌ട്രെങ്ത് കുറഞ്ഞ നിരയിൽ നിന്നും ഒരാൾ കൂടി കുറയുന്നതിന്റെ പരാതിയും പരിഭവവും കൊണ്ട് അവളുടെ വയറു നിറച്ചും കൊടുത്ത ശേഷം CI ടെംപററി ഇന്റേണൽ ട്രാൻസ്ഫർ ഓർഡർ നൽകി…

“ഇന്ന് തന്നെ ചെന്നു കാണാൻ ആണ് ഇൻസ്‌ട്രക്ഷൻ ..”

“ഒക്കെ സർ…”

“ടെംപററി ട്രാൻസ്ഫർ ആണ്… ഇപ്പോളത്തെ പോലെ ആരെയെങ്കിലും മണി അടിച്ചു അവിടെ തന്നെ കൂടോ, അതോ ഇങ്ങോട്ട് എങ്ങാനും വരുവോ???”

“അയ്യോ ഇല്ല സർ….”

“എന്തെ, അവിടെ തന്നെ കൂടാൻ തീരുമാനിച്ചോ??? കൊള്ളാം… ആ പുതിയ ഐപിഎസ് കാരൻ നല്ല പേരാണ് ഉണ്ടാക്കി വച്ചേക്കുന്നെ ഇത് വരെ….”

“അതല്ല സർ…. ഞാൻ ആരെയും മണി അടിച്ചില്ലെന്ന്….”

“എന്നാ കൊള്ളാം….”

“ഒക്കെ സർ…”

ആരതി CI ക്ക് സല്യൂട്ട് നൽകിയപ്പോൾ അയാൾ പറഞ്ഞു…

“ആ.. പിന്നെ, ഇനി ഇവിടെ പറഞ്ഞത് ഒന്നും അവിടെ പോയി എഴുന്നുള്ളിക്കാൻ നിക്കണ്ട….”

ആരതിക്ക് ഒരു ചിരി പൊട്ടി… അത് അടക്കി പിടിച്ചു കൊണ്ട് തലയാട്ടി അവൾ പുറത്തു കടന്നു….

“ആരതീ….”

ഒരു വശത്തുള്ള സ്റ്റോർ റൂമിൽ നിന്നുള്ള വിളി കേട്ട് അവൾ അങ്ങോട്ട് നോക്കി…. നന്ദൻ… നന്ദകിഷോർ… പുള്ളി കുറച്ചു നാളായി മണപ്പിച്ചു നടക്കുന്നുണ്ട്…. പക്ഷേ ഒന്നും തുറന്നു പറയാനുള്ള ധൈര്യം ഇല്ല ആൾക്ക്….

“എന്താ സർ …”

“അത്….”

അവൾ തിരിഞ്ഞു അവനെ നോക്കിയതും പരിഭ്രമം കൊണ്ട് സംസാരം മുറിഞ്ഞു…. അവൾക്കും അതു മനസിലായി… എന്തായാലും പറഞ്ഞു അവസാനിപ്പിക്കട്ടെ എന്ന് കരുതി അവൾ നോട്ടം അവനിൽ നിന്ന് മാറ്റി….

“അത്… തണ്ടർബോൾട്ട് ടീമിന്റെ പുതിയ ലീഡ് നെ പറ്റി അത്ര നല്ലതല്ല കേൾക്കുന്നത്.. ദേ, ഇപ്പൊ നിന്നെ മാത്രം അങ്ങോട്ട് സെലക്ട്‌ ചെയ്തിരിക്കുന്നു….”

“അതിനു??? എന്റെ മാഷേ… അങ്ങനെ ഒന്നും ആലോചിക്കാൻ നിക്കണ്ട… എനിക്ക് കിട്ടിയ ജോലി… അത് ചെയ്യണ്ടേ.. കഴിഞ്ഞാ ഞാനിങ് വരും കേട്ടോടാ ബുദ്ദൂസേ… സോറി സർ…”

അവൾ പോയതും നന്ദകിഷോറിന്റെ മുഖത്ത് ആശ്വാസത്തിന്റെതായ ഒരു പുഞ്ചിരി വിടർന്നു…

അവൾ നേരെ പോയത് തണ്ടർ ബോൾട്ട് ആസ്ഥാനത്തേക്കാണ്… അവിടേക്ക് സാധാരണ പോലെ ചെന്നെങ്കിലും ഉള്ളിൽ അല്പം ഭയം ഉണ്ടായിരുന്നു അവൾക്ക്….

തണ്ടർബോൾട്ട് ഓഫിസ് തൃശൂർ പോലീസ് കോംപ്ലക്സിൽ തന്നെ ഒരു വിഭാഗം ആയിട്ടാണ് പ്രവർത്തിക്കുന്നത്…. അവൾ ആ ഓഫിസിന് ഉള്ളിലേക്ക് കടന്നപ്പോൾ കൃഷ്ണേട്ടൻ പുഞ്ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് ചൂണ്ടി….

അവൾ അതിനിടെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു… എങ്ങും വല്ലാത്ത നിശബ്ദത…

Leave a Reply

Your email address will not be published. Required fields are marked *