Related Posts
വൈകിയെന്നറിയാം… ഇത്രതന്നെ എഴുതാൻ ഞാൻ പെട്ട പാട് 😢. ഒട്ടും സമയം കിട്ടാത്ത അവസ്ഥയാണ് സൂർത്തുക്കളെ. അസ്സൈഗ്ന്മെന്റ് എക്സാം, പ്രൊജക്റ്റ് സെമിനാർ…. ആകെ വട്ടായിപ്പോയി. എന്തായാലും വായിച്ച് അഭിപ്രായമറിയിക്കൂ ❤
” സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് ”
എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.
പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.
” ഐ വിൽ ഷോ യു…!”
അവളെന്നെനോക്കിയൊരു വെല്ലുവിളി മുഴക്കി ചവിട്ടിത്തുള്ളി കാബിനിലേക്ക് തന്നെ തിരിച്ചുപോയി.
ആ നിമിഷമെനിക്ക് മനസിലായിരുന്നു…. ഇനിയങ്ങോട്ട് ഈയൊഫിസിൽ എന്റെ കഷ്ടകാലം തുടങ്ങുകയാണെന്ന്.
തുടരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
താടകയോട് വല്യകാര്യത്തിൽ ഡയലോഗടിച്ചെങ്കിലും അവളുടെയാ ഒറ്റ വെല്ലുവിളിയിൽ ഞാനമ്പേ പതറിയിരുന്നു.
സംഭരിച്ചുവച്ച ധൈര്യമൊക്കെ ഏതുവഴിയാണ് കണ്ടമ്പിടിച്ചതെന്ന് എത്രയാലോചിട്ടുമെനിക്കൊരു എത്തുമ്പിടീം കിട്ടീതുമില്ല. സംഭവമിങ്ങനെയൊക്കെയാണെങ്കിലും ആരാധനയോടെ എന്നെനോക്കുന്നകുറേ കണ്ണുകൾ കണ്ടപ്പോ ഞാനെന്റെ പേടിയൊക്കെയകത്തുതന്നെ കുഴിച്ചങ്ങുമൂടി.
പക്ഷെ പരസ്പരം കൂട്ടിമുട്ടാൻ വെമ്പിനിന്നയെന്റെ കാൽമുട്ടുകൾ എന്നെയൊറ്റിക്കൊടുക്കുമോ എന്നായിരുന്നെന്റെ പേടി.
എന്ത് മൈരേലുവാവട്ടെ വരുന്നിടത്തുവച്ചുകാണാമെന്ന വിപ്ലവകരമായ തീരുമാനം ശിരസിലേറ്റി ഞാൻ കാബിനിലേക്ക് തിരിച്ചുച്ചെന്നു.
ഓഫീസ് ടൈം കഴിയാറായിട്ടുണ്ട്. ഫോണെടുത്ത് നോക്കിയപ്പോ അമ്മയുടെ അഞ്ചാറുമിസ്സ്ഡ്കാൾ വന്നകിടപ്പുണ്ട്. വല്യച്ഛനും വിളിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ കാര്യമ്പറയാനാവും എന്നറിയാവുന്നതുകൊണ്ട് ഞാൻവേഗം അമ്മേനെ തിരിച്ചുവിളിച്ചു.
” ഞാൻങ്കൊറച്ച് തിരക്കിലായിരുന്നമ്മേ… വല്യച്ചനെന്തുപറഞ്ഞു… ”
” വല്യച്ഛന്നിന്നെ വിളിക്കാന്ന് പറഞ്ഞിരുന്നല്ലോ… വിളിച്ചില്ലേ… നിന്നോടവിടെ നിന്നോളാമ്പറഞ്ഞു. ”
” വല്യച്ഛന്റെ മിസ്ഡ് കാൾ ഉണ്ട്…ഞാന്തിരിച്ചുവിളിച്ചോളാ… ഫോണെന്റെ കാബിനിലായിപ്പോയി… അതാ അറിയാണ്ട് പോയെ… ”
” നീയെന്നാ വേഗമ്മിളിക്ക്… താക്കോലൊക്കെയാരെയോ എൽപിച്ചിട്ടായുള്ളത്… ”
അതുപറഞ്ഞമ്മ കാൾ കട്ട്ചെയ്തു.
അത്കഴിഞ്ഞ് ഞാൻ വല്യച്ഛനെവിളിച്ചു.
ഫ്ലാറ്റിന്റെയഡ്രസ്സും അത് വൃത്തിയാക്കാനും മറ്റുമേൽപ്പിച്ചിരിക്കുന്നയാളുടെ നമ്പറുമെനിക്ക് വാട്സ്ആപ്പ് ചെയ്തിട്ടുണ്ടെന്ന് വല്യച്ഛമ്പറഞ്ഞു. ഓഫീസ് കഴിഞ്ഞിറങ്ങുമ്പോഴയാളെയൊന്ന് വിളിച്ചാൽ ഫ്ലാറ്റിനടുത്തേക്കയാൾ ചാവികൊണ്ടുതരുമെന്നും പറഞ്ഞ് വല്യച്ഛനും ഫോൺവച്ചു.
ഓഫീസ് ടൈം കഴിഞ്ഞിട്ടുണ്ട്. ഞാൻ വേഗം സിസ്റ്റമൊക്കെ ഓഫാക്കിയവിടന്നിറങ്ങാന്തുടങ്ങി. താടകയുടെമുന്നിൽചെന്ന് പെടരുതെന്ന്മാത്രമാണെനിക്കപ്പൊ തോന്നിയത്. ആരെയും മൈന്റെയ്യാണ്ട് ഞാൻ വേഗമോഫീസിന്നിറങ്ങി. രക്ഷസന്റെ മുന്നിൽപ്പെട്ട് ജീവന്തിരിച്ചുകിട്ടിയ ആട്ടിങ്കുട്ടിയുടെ സന്തോഷമായിരുന്നു താടകയുടെമുന്നിൽപ്പെടാതെ അവിടന്നിറങ്ങിയപ്പോ എനിക്കുതോന്നിയത്.
ഒരു ടാക്സിവിളിച്ച് ഓഫീസിന്നേർപ്പാടാക്കിയ വീട്ടിലേക്കുച്ചെന്നു. എന്റെ സാധനങ്ങളൊക്കെയവിടെയാണല്ലോ.
വീടുന്തുറന്ന് സാധനങ്ങളൊക്കെ വണ്ടിയിൽക്കയറ്റുമ്പോഴാണ് കാർത്തിക്കോഫീസിന്ന് തിരിച്ചെത്തിയത്.
” നീയെങ്ങോട്ടായീ പെട്ടീങ്കിടക്കേമായിട്ട്… ”
ഒരാന്താളിപ്പോടെയായിരുന്നു കാർത്തിക്കതെന്നോട് ചോദിച്ചത്.
