ഉത്സവകാലം ഭാഗം – 4 6


വീടിൻറെ ഉമ്മറത്ത് എല്ലാവരും കൂടി ഇരിക്കുന്നുണ്ടായിരുന്നു എന്തോ പ്രശ്നമുള്ളത് പോലെ തോന്നി. ഞങ്ങൾ ഇറങ്ങി ഞാൻ എന്ത് പറ്റി എന്നു ചോദിച്ചു.

അനുമോൾ : നിങ്ങൾ പോയതിന്റെ പുറകെ പിന്നേം അടിയുണ്ടായി ഷിബു ചേട്ടനെ ഒക്കെ പോലീസ് കൊണ്ട് പോയി. വല്യച്ഛൻ ഇറക്കാനായി സ്റ്റേഷനിൽ പോയിട്ടുണ്ട്. കേട്ടതും ഞാൻ വണ്ടിയിലേക്ക് തിരികെ കയറി

സ്മിത ചേച്ചി ഡോറിനരികിൽ വന്നു: എങ്ങോട്ടാടാ? നീ ഇപ്പോ പോകണ്ട എന്താ ഇതാ എന്ന് അറിയാതെ ചെന്ന് കേറി കൊടുക്കണ്ട നീ ആദ്യം അച്ഛനെ വിളിക്ക് പുറകെ വീട്ടിലെ ബാക്കി പെണ്ണുങ്ങളും വണ്ടിയുടെ ചുറ്റും കൂടി

ഞാൻ പറഞ്ഞു : തുടക്കം ഞാനുമായി അല്ലെ പിന്നെ ഷിബു ആണ് സ്റ്റേഷനിൽ എന്തായാലും പോയി നോക്കിട്ടു വരാം.ഇനി ഒറ്റക്ക് പോയി നിങ്ങളെ ടെൻഷൻ അടുപ്പിക്കുന്നില്ല. ഞാൻ കുമാർ മാമനെ വിളിച്ചു വണ്ടിയിൽ കേറാൻ പറഞ്ഞു

മാമൻ വന്നു വണ്ടിയിൽ കയറി

ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത് ആൾക്കാർ നിൽപ്പുണ്ട്. ഞാൻ വണ്ടി ഒതുക്കി നമ്മുടെ ടീമിന്റെ അടുത്തേക്ക് പോയി സുധി ചേട്ടനോട് കാര്യം തിരക്കി

സുധി ചേട്ടൻ : ഡാ നീ പോയതിന്റെ പുറകെ എല്ലാം ഒക്കെ ആയതായിരുന്നു. പോലീസുകാർ ആവശ്യമില്ലാത്തവരോടെല്ലാം പിരിഞ്ഞു പോകാനും പറഞ്ഞു. ഞാൻ ഷിബുനേം കൊണ്ട് പാടത്തെ ഷെഡിലേക്ക് പോകായിരുന്നു. നമ്മടെ കുട്ടൻ ചേട്ടന്റെ വീടിന്റെ അവിടെ വച്ച് ആ സച്ചുവും സതീശനും പിന്നേം ചൊറിഞ്ഞോണ്ട് വന്നു. കഴിഞ്ഞ പ്രാവശ്യത്തെ കലിപ്പ് ബാക്കി കിടക്കല്ലേ ഷിബു അവിടെ ഉണക്കാൻ ഇട്ടിരുന്ന തടി എടുത്ത് സതീശനെ അടിച്ചു അടി അവൻ തടഞ്ഞ കാരണം കയ്യിലാ കൊണ്ടത്, കൈ ഒടിഞ്ഞിട്ടുണ്ട്. പിന്നാലെ കൂട്ടത്തല്ലായി നമ്മുടെ കൂട്ടത്തീന്നു ഷിബു, ചന്ദ്രൻ, രാഹുൽ അവരുടെന്നു സച്ചു സതീശൻ പിന്നെ ഒരു വരത്തൻ അവന്റെ പേരറിയില്ല, സച്ചന്റെ ബന്ധു ആണെന്നാ അറിഞ്ഞേ. ഇവരെ ഒക്കെ പൊക്കി സതീശൻ ആശുപത്രിയിൽ ആയിരുന്നു. പക്ഷെ അവർ പരാതി ഇല്ലെന്ന പറഞ്ഞെ ഈ ഉത്സവത്തിനു അവന്മാർ എന്തോ കണക്ക് കൂട്ടീട്ടുണ്ട്. അതാ ജയേട്ടൻ നേരിട്ട് ഇറങ്ങിയേ
ഞാൻ : നമുക്ക് ഉള്ളിൽ കേറാൻ പറ്റുമോ?

സുധി ചേട്ടൻ : കുഴപ്പമില്ല കുമാറേട്ടൻ ഉള്ളതല്ലേ നോക്കി നോക്ക്

ഞങ്ങൾ അകത്തേക്ക് കടന്നു എന്നെ കണ്ടപ്പോൾ ഉച്ചക് അമ്പല പറമ്പിൽ ഉണ്ടായിരുന്ന പോലീസുകാരൻ അകത്തേക്ക് കേറാൻ പറഞ്ഞു

അയാൾ എസ് ഐ യുടെ റൂമിലേക്ക് ഞങ്ങളെ കൊണ്ട് പോയി എസ് ഐ യോടായി പറഞ്ഞു : ഉച്ചക്ക് ദേ ഈ ചെക്കന്റേം കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടീടേം മെക്കിട്ട് അവന്മാർ കേറാൻ നോക്കിയതാ സാറേ എല്ലാത്തിനും തുടക്കം. ഇവര് അവിടന്ന് പോയി കഴിഞ്ഞാ ബാക്കി,

ബാക്കി ജയൻ കൊച്ചച്ചൻ പറഞ്ഞു : ആ കുട്ടി എന്റെ മോളാണ് കോളേജിൽ ഒരു ആവശ്യത്തിനായി ഇവര് പോകുന്ന വഴി ആയിരുന്നു

അപ്പോഴാണ് ഞാൻ എസ് ഐ യെ നോക്കിയത് നല്ല പരിചയം ഉള്ള മുഖം പക്ഷെ ഓർക്കാൻ പറ്റുന്നില്ല

എസ് ഐ : ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്

ഞാൻ : ഞാനും പക്ഷെ പോലീസായിട്ടല്ല അല്ലെങ്കി ഓർത്തേനെ

എസ ഐ : എന്താ ഇയാളുടെ പേര്

ഞാൻ : കണ്ണൻ

എസ് ഐ : ആ ഇപ്പൊ പിടി കിട്ടി എഡോ നമ്മൾ തമ്മിൽ ഇയാളുടെ കോളേജിൽ വച്ച് കണ്ടിട്ടുണ്ട് ഓർക്കുന്നുണ്ടോ .

ഞാൻ സംശയത്തോടെ ചോദിച്ചു: അമൃതയുടെ അങ്കിൾ ആണോ

എസ് ഐ : അപ്പൊ ഓർമയുണ്ട്

പുള്ളി കസേരയിൽ ഇരിക്കുകയായിരുന്ന കൊച്ചച്ചനോടും കൃഷ്ണേട്ടനോടും പറഞ്ഞു

എന്റെ പെങ്ങളുടെ മോള് പഠിക്കുന്നത് ഇദ്ദേഹത്തിന്റെ ക്ലാസിലാണ്. അവിടെ ജോയിൻ ചെയ്തെന്റെ രണ്ടാം ആഴ്ച റാഗിംഗിന്റെ പേരിൽ സീനിയർ പിള്ളേർ അവളുടെ ദേഹത്ത് കൈ വച്ചു. ഇവരെല്ലാം കൂടി അവന്മാരെ തല്ലി പതം വരുത്തിയിരുന്നു. അന്ന് ഇവരുടെ ഭാഗത്ത് നിന്ന് സംസാരിച്ച് നടപടി ഒക്കെ ഒഴിവാക്കാൻ ഞാനും ചേച്ചിയും കുറച്ചു കഷ്ടപ്പെട്ടു. എന്നെ നോക്കി ഇയ്യാളെന്താ ഇവിടെ?
ജയൻ കൊച്ചച്ചൻ എന്നെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *