തണൽ – 5 2അടിപൊളി  


ഒരല്പം വൈകി പോയി എന്നറിയാം. ആദ്യം തന്നെ അതിന് ക്ഷമ ചോദിക്കുന്നു.

പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. തുടർന്നും ആ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു.

പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് ഇവിടെ നിന്നും വായിക്കുന്ന കഥകൾ അത് ആരുടെ കഥയോ ആയിക്കോട്ടെ. അത് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ തീർച്ചയായും like ചെയ്യണം.

കാരണം ഞങ്ങൾ കഷ്ടപ്പെട്ട് എഴുതി നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന കഥകൾക്കുള്ള പ്രതിഫലം വെറും ലൈക്കുകൾ മാത്രമാണ്.

അതുകൊണ്ട് ഹൃദയം ചുവക്കട്ടെ ❤️ കഥകൾ കാറ്റ് പോലെ എല്ലാവരിലേക്കും എത്തപെടട്ടെ. 🙏 സ്നേഹത്തോടെ dear .jk

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“ഇതൊരു love story ആയതുകൊണ്ട് തന്നെ സെക്സ് സീനുകൾ ആവശ്യത്തിന് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആരും അമിത പ്രതീക്ഷ വെച്ചുകൊണ്ട് വായിക്കാതിരിക്കുക.”

നീനുവിന്റെ അച്ഛാ എന്ന വിളിയും കേട്ട് കിളിയും പോയി കണ്ണും തുറിച്ച് നിൽക്കുമ്പോഴാണ് അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ട് ഏടത്തിയുടെ ഇടപെടലുണ്ടായത്.

ആഹാ.. അപ്പോ അച്ഛൻ വാരിതനാൽ മാത്ര നീനുട്ടി കഴിക്കു..

വല്യമ്മ വാരിത്തരട്ടെ.. എന്റെ മോൾക്ക്.. ഏടത്തി സ്നേഹത്തോടെ നീനുവിനോട് ചോദിച്ചു.

ആ ചോദ്യം കേട്ട് നീനു തടിക്ക് ചൂണ്ട് വിരൽ കുത്തികൊണ്ട് ഒരു നിമിഷം ചിന്തിച്ചു.

മ്മ്…. മതി. അവൾ തല ആട്ടികൊണ്ട് സമ്മതമറിയിച്ചു.

അത് കണ്ട് എനിക്കും അഭിക്കും ഒരുപോലെ ചിരിവന്നു. ഞാൻ ചിരിച്ചുകൊണ്ട് നോക്കിയത് അമ്മയുടെ മുഖത്തെക്കാണ്.

അമ്മ എന്നെ ചുഴിഞ്ഞോന്ന് നോക്കി.

അത് കണ്ടതും ഞാൻ നൈസായിട്ട് അവിടെ നിന്നും അഭിയുടെ അടുത്തേക്ക് മുങ്ങി.

അവൾ ഐറ്റങ്ങളെല്ലാം ടേബിളിൽ നിരത്തുന്ന തിരക്കിലാണ്.

ഞാൻ അവളുടെ അടുത്തെത്തിയതും ഒരു ചമ്മലോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി.

ഞാനും അവളെ നോക്കി അതെ ഭാവത്തിൽ ചിരിച്ചു കാണിച്ചു.

സോറി… കിച്ചു. ഞാൻ ഇത് തീരെ പ്രദീക്ഷിച്ചില്ല. അഭിരാമി ടേബിളിൽ പ്ലേറ്റുകൾ നിരത്തുന്നതിനിടയിൽ എന്നോട് പറഞ്ഞു.
ഹേയ്… അത് സാരില്ല അഭി. അവൾക്ക് എന്തറിയാം അവൾ കുഞ്ഞല്ലേ. പിന്നെ എനി അവളെന്നെ അങ്ങനെ തന്നെയല്ലേ വിളിക്കേണ്ടത്.

എന്നാലും അമ്മയും അച്ഛനും എന്ത് വിചാരിച്ചു കാണും..

നീ ഇപ്പോ അതൊന്നും ചിന്തിക്കേണ്ട. ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.

മ്മ്… അവൾ ഒരു തളർച്ചയുള്ള മൂളലിൽ മറുപടിയൊതുക്കി. അപ്പോഴേക്കും എല്ലാവരും കൈ കഴുകി വന്ന് ടേബിളിന് ചുറ്റുമിരുന്നു.

അഭിയുണ്ടാക്കിയ വിഭവ സമൃതമായ സദ്യ അവളുടെ കൈകൊണ്ട് തന്നെ അവൾ എല്ലാർക്കും വിളമ്പി കൊടുത്തു.

അച്ഛനും ചേട്ടനും ചേട്ടത്തിയും വിഭവങ്ങൾ കഴിച്ച് അവളെ അഭിനന്ദികനും മറന്നില്ല. അപ്പോഴും അമ്മ ഒരു ചിരിയോടെ മാത്രം അതെല്ലാം നോക്കികണ്ടു.

ഏട്ടത്തി തന്നെയാണ് നീനുവിന് വാരികൊടുത്തത്.

ഭക്ഷണം കഴിച്ച ശേഷം അല്പ നേരം കൂടി സംസാരിച്ചിരുന്ന് ഞങ്ങൾ അഭിയോടും നീനുവിനോടും യാത്ര പറഞ്ഞ് അവിടെനിന്നുമിറങ്ങി.

അഭിയുടെ കാറുള്ളതുകൊണ്ട് വീട്ടുകാരെ ലുലുമാള് കൂടി കാണിച്ച ശേഷമാണ് ഞാനവരെ ട്രെയിൻ കയറ്റി വിട്ടത്.

ട്രെയിനിൽ കയറാൻ നേരം അമ്മ ഒരിക്കൽ കൂടി ഓർമപ്പെടുത്തും പോലെ ” അവളുടെ ചേട്ടനോട് അച്ഛനെ വിളിക്കാൻ പറ” എന്ന് പറഞ്ഞു.

അങ്ങനെ കാര്യങ്ങളെല്ലാം ഒരു വിതം എന്റെ വഴികായി എന്ന് തന്നെ പറയാം.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു.

അഭിയുടെ ചേട്ടൻ അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു.

രണ്ടുകൂട്ടരുടെയും സമയവും സൗകര്യവും അനുസരിച്ച് മറ്റുകാര്യങ്ങളും തീരുമാനിച്ചു.

അവർ അമേരിക്കയിൽ നിന്നും ഒരു മാസത്തിനുള്ളിൽ വരുമെന്നും 20 ദിവസത്തെ ലീവിനാണ് വരുന്നതെന്നും പറഞ്ഞു.

അപ്പോൾ അതിനുള്ളിൽ തന്നെ എൻഗേജ്മെന്റുo കല്യാണവും നടത്തണമെന്നും അവർ അഭിപ്രായം മുന്നോട്ട് വച്ചു. അതായത് ഒരാഴ്ചത്തെ ഗ്യാപ്പിൽ എൻഗേജ്മെന്റുo കല്യാണവും നടത്തണം എന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *