Hero – 1 3

Hero – 1

Author : Doli


കൊച്ചിയിലെ പ്രമുഖ കോളജിൻ്റെ പുതിയ വർഷം ആരംഭിക്കുക ആണിന്ന് റാഗിംഗ് എന്ന കലാപരിപാടി ഇപ്പോഴും ചെറിയ രീതിയിൽ എല്ലാ ഇടതും ഉണ്ടല്ലോ അങ്ങനെ സീനിയർ പിള്ളേർ പിടിച്ച് നിർത്തിയ കൂട്ടത്തിൽ ഒരുവൻ ആണ് പാചുവും …

ഇത് പാർത്ഥൻ/പാച്ചു വിൻെറ കഥ ആണ്…… 23 വയസ്സ് പ്രായം ഉള്ള പാച്ചു ..ബി. ബി. എ അവസാന വർഷം പൂർത്തിയാക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത്….

അപ്പോൾ കഥയിലേക്ക് കടക്കാം….

 

ടാ കണ്ണാടി ഇങ്ങോട്ട് വാ…..

അവിടെ തിണ്ണയിൽ ഇരുന്ന ഒരുത്തൻ പാചുവിനെ അങ്ങോട്ട് വിളിച്ചു…..

എന്താടാ പേര് …. പാച്ചു അല്ല പാർത്ഥൻ

എന്തോന്ന്… പാർത്ഥൻ എന്ന്…..

ആഹാ നല്ല പേര്…… മോൻ ഇങ്ങു വന്നെ ഇങ്ങു വാ ഇവിടെ ഇരുന്ന് ചേട്ടൻ ഒരു കാര്യം പറയാം അത് പോലെ ചെയ്യണം കേട്ടല്ലോ…..

പാച്ചു അവനെ ഒന്ന് നോക്കി…. എന്താടാ നോക്കുന്നെ…..

എന്താടാ അവൻ്റെ കൂടെ ഉള്ള ഒരുത്തൻ അവിടേക്ക് വന്നു…. ചെക്കന് കൊറച്ച് നോട്ടം കൂടുതൽ ആണ്…..

ആര് ഇവനോ….അവൻ പാച്ചുവിനെ അടിമുടി ഒന്ന് നോക്കി എന്ത് കോലം ആടാ നീ ലോകം മാറിയത് ഒന്നും അറിഞ്ഞില്ലേ അവൻ്റെ ഒരു ഷർട്ടും ഇതെന്താ നിൻ്റെ പാൻ്റ് നാല് പേരെ കൊള്ളും അല്ലോ ഇതില്…..

ബ്രോ ബ്രോ എന്നെ വിട് ബ്രോ ഞാൻ പോട്ടേ പാച്ചു അവൻ്റെ കൈയ്യിൽ കേറി പിടിച്ചു…..

അചോടാ പാവം ശെരി നീ ഒരു കാര്യം ചെയ്യ് ദാ അവിടെ ഒരു പച്ച ടോപ് ഇട്ടാ ഒരു പേണ്ണില്ലെ ആ പെണ്ണിനോട് പോയി എനിക്ക് ഇഷ്ടം ആണ് നിന്നെ എന്ന് പറഞ്ഞ് കെട്ടി പിടിക്ക് എന്ന നിന്നെ വിടാം…..

ബ്രോ ബ്രോ പ്ലീസ് ബ്രോ അതൊന്നും വേണ്ട ബ്രോ…. പോടാ പോടാ പോയി പറഞ്ഞത് ചെയ്യ് ……

പാച്ചു ഒരു നിമിഷം ഒന്നും മിണ്ടാതെ അവിടെ നിന്നു തിരിഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പതിയെ അങ്ങോട്ട് നടന്നു തിരഞ്ഞു നോക്കിയ അവനെ ചെല്ലാൻ അവര് പ്രോത്സാഹിപ്പിച്ചു …

എന്നാ അവിടെ എത്തുന്നത് തൊട്ട് മുന്നേ അവൻ കോളജിന് ഉള്ളിലോട്ട് ഒറ്റ ഓട്ടം…..

അവന്മാർ അവൻ്റെ പിന്നാലെ ഓടി

അവൻ നേരെ കേറി ചെന്നത് ടീച്ചേഴ്സ് റൂമിലോട്ടാണ്. ….

മിസ്സ് പ്ലീസ് ഹെൽപ് ഇവർ എന്നെ …..

സൽമാൻ , വിഷ്ണു എന്താ നിങ്ങൾക്ക് ദേ മരിയാതക്ക് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോ …. ഇനി ഒരു കംപ്ലൈൻ്റ് നിങ്ങൾക്ക് എതിരെ വന്ന അറിയാലോ….

സോറി മിസ്സ് ഞങൾ ഇനി ആവർത്തിക്കില്ല ….അവന്മാർ പറഞ്ഞു….

ശെരി ശെരി നൗ ബോത്ത് ഒഫ് യു ഗെറ്റ് ഔട്ട് ഒഫ് മൈ സൈറ്റ്…….

എടോ ഇയാള് പേടിക്കണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞ മതി….

ഐ അം ശ്രീലക്ഷ്മി …. ഇയാള് ഏതാ ബാച്ച്….

മാം ഞാൻ പാർഥൻ ബി. ബി. എ ഫൈനൽ ഇയർ ആണ്….

ഫൈനൽ ഇയർ ആണോ ഇപ്പൊ പോയില്ലേ അവന്മാരുടെ ഫൈനൽ ഇയർ ആണ് ഇയാളടെ ഒരേ ക്ലാസ്സ് ഒന്ന് സൂക്ഷിച്ചോ വേടക്ക് ആണ് രണ്ടും……

മിസ്സ് ഓഫീസിൽ പോണമായിരുന്നു വഴി ഒന്ന് …..

അങ്ങനെ ഓഫീസിൽ പോയി ഡീൻ വന്ന് കണ്ട് സംസാരിച്ചു മൂപ്പർ കുറച്ച് കര്യങ്ങൾ പറഞ്ഞു ….. എല്ലാം ഒന്ന് വിടാതെ കെട്ട് മനസ്സിലാക്കി……

അപ്പോഴേക്കും ലോങ് ബെൽ അടിച്ചു…..

അവൻ ക്ലാസ്സ് ലക്ഷ്യം ആക്കി നടന്നു….

ഉള്ളിൽ അവന്മാർ ഉണ്ട്…..

പാച്ചു ഒന്ന് പ്രാർത്ഥിച്ച് ഉള്ളിലേക്ക് കയറി..

അവനെ കണ്ട അവന്മാർ പരസ്പരം ഒന്ന് നോക്കി പിന്നെ. അവനെ തന്നെ നോക്കി …. ഒരു ആറ് പെരുണ്ട്……

ഞാൻ ഉള്ളിലേക്ക് കയറി എല്ലാരും എന്നെ ഒന്ന് നോക്കി ഏതാ ഒരു പാവം പയ്യൻ എന്ന മട്ടിൽ ആണ് എല്ലാരുടെയും നോട്ടം …..

ഞാൻ കിട്ടിയ സ്ഥലത്ത് അവന്മാരിൽ നിന്ന് ഒരുപാട് മാറി ഫസ്റ്റ് ഇരുന്നു …..

ഇരുന്നത് തന്നെ ഡെസ്കിൽ തല വച്ച് കിടന്ന ഒരുത്തൻ്റെ കാലിൽ …..

ഹാ ആരടാ ഇത് … അവൻ പെട്ടന്ന് എണീറ്റു…..

സോറി ബ്രോ ഞാൻ പെട്ടന്ന്….. പാച്ചു അവനോട് ക്ഷമ പറഞ്ഞു….

നീ ഇത്ര കാലം കോമയിൽ ആയിരുന്നോ പാചുവിനേ അടിമുടി നോക്കി അവൻ പറഞ്ഞു. ..

എന്താ ബ്രോ ….

അല്ലാ ഈ വേഷം കണ്ട് പറഞ്ഞതാണ്….

അതിന് പാച്ചു ഒന്നും പറഞ്ഞില്ല….

ഹായ് ഞാൻ റോമേറോ ജയിംസ് നീ എന്നെ റെമോ എന്ന് വിളിച്ചോ….

Leave a Reply

Your email address will not be published. Required fields are marked *