അതെ ചേച്ചി അത് തന്നെ അപ്പോ ഞാൻ ഉദ്ദേശിച്ച ആള് തന്നെ ആ കുട്ടി അവളോട് പറഞ്ഞു…..
തനിക്ക് അവനെ എങ്ങനെ ആണ് അറിയുന്നേ…. ശ്രീ അവളോട് ചോദിച്ചു…..
അത് ചേച്ചി പുള്ളിക്കാരൻ ഇതിന് മുന്നേ പഠിച്ച കോളജിൽ ആണ് ഞാനും പഠിക്കുന്നെ അങ്ങനെ ആറിയാം…….
അവിടെ വച്ച് ചേട്ടൻ എല്ലാത്തിലും ജയിക്കും എന്നൊക്കെ പറഞ്ഞില്ലേ അതെന്താ സംഭവം…..
അറിയില്ല ചേച്ചി പക്ഷേ പുള്ളിക്കാരൻ വിഷയം വര കാരൻ ആണ് അതായത് ലൈവ് പോർട്രൈറ്റ് എന്നൊക്കെ പറയില്ലേ അതാണ് …..
ആണോ പിന്നെ എന്തിനാ അവൻ ഇങ്ങോട്ട് വന്നെ…..
അത് എനിക്കറിയില്ല ചേച്ചി ഞാൻ പൊക്കൊട്ടേ…..
ഇവൻ എന്തിനാ ഇവിടെ വന്ന് ഇങ്ങനെ ഇരിക്കണ്ട ആവശ്യം ….. ഇവൻ ഒരു ഇൻ്റെറിസ്റിങ് ടോപ്പിക്ക് ആണല്ലോ ശ്രീ മനസ്സിൽ ആലോചിച്ച് തിരിഞ്ഞതും കാണുന്നത് വെട്ടി വിഴുങ്ങുന്ന അവൻ്റെ കൂട്ടുകാരെ ആണ്….
ടാ നല്ല കൂട്ടുകാർ അവൻ എവിടെ നിങ്ങടെ മണ്ണുണ്ണി …. അവനെ അങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല കേട്ടോ കുട്ടി…..
ടാ ടാ എന്താടാ നീ ഒച്ച ഇടുന്നേ പുല്ലന്മാരെ ആപോഴേക്കും വിഷ്ണു അങ്ങോട്ട് വന്നു…..
എന്താ ശ്രീ ഇവന്മാർ നിന്നോട് വല്ലതും പറഞ്ഞോ…. എന്തെങ്കിലും ഉണ്ടെങ്കിൽ പറ അടിച്ച് ഇവന്മാരെ ശേര്യാക്കാം അവൻ പറഞ്ഞു….
നോക്കട്ടെ മോനെ ഇവന്മാർ നല്ല കുട്ടികൾ ആയില്ലെങ്കിൽ ഞാൻ പറയാം…. അവൾ അവനോട് പറഞ്ഞു….നീ തൽക്കാലം പൊക്കോ വിഷ്ണു….. അവൾ അവനെ പറഞ്ഞുവിട്ടു…..
ടാ നിങ്ങൾടെ പാർത്ഥൻ ഇല്ലെ അവൻ എവിടെ ഉള്ളവൻ ആ…..
പറഞ്ഞപോലെ അവൻ എവിടെ ആണ് താമസിക്കുനത് …….
ശെരി അവൻ ഇവിടെ എവിടെ ആണ് ഉള്ളത് …..
അത് എവിടെയോ ഹോസ്റ്റൽ ആണ് എന്ന പറഞ്ഞത്…..
ശെരി അവൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അവൾ ചോദിച്ചു……
അറിയില്ല നന്ദൻ പറഞ്ഞു…..
അറിയില്ലേ
അല്ലാ അവൻ്റെ വീട്ടിൽ ആരും ഇല്ല റെമോ അവളോട് പറഞ്ഞു….
അത് കേട്ടപ്പോ അവൾക്ക് ചെറിയ വിഷമം ആയി…..
ശെരി പിന്നെ അവൻ്റെ മൊബൈൽ നമ്പർ ഇങ്ങു താ ….
അത് കേട്ടപ്പോ അവന്മാർ ചിരിച്ചു…..
എന്താ പൊന്ന് സഹോദരി അവൻ്റെ കോലം കണ്ട അവന് ഫോൺ ഉള്ള പോലെ തോന്നുന്നുണ്ടോ ….. എന്ന അവന് ഫോൺ ഇല്ല ….
ഫോൺ ഇല്ലെ…..
ഇല്ലാന്ന് അവന് ആരെയെങ്കിലും വിളിക്കണമെങ്കിൽ അവൻ എന്നോട് ആണ് ചൊടിക്കാറ്….. റെമോ ചിരിച്ചോണ്ട് പറഞ്ഞു…..
ആ നമ്പർ ഒന്ന് താ ….
കാര്യം ഇല്ല ഞാൻ വല്ല പെണ്ണാണോ എന്ന് അറിയാൻ വിളിച്ച് നോക്കിയിട്ട് ഉള്ളതാ സ്വിച്ച് ഓഫ് ആയിരിക്കും
അല്ലാ എന്താ അവനെ പറ്റി തിരക്കാൻ …. ദേവൻ ചോദിച്ചു…..
ഒന്നുമില്ല അവൻ ഒരു മാവോയിസ്റ്റ് ആണ് എന്ന് ഒരു അറിവ് കിട്ടിയിട്ടുണ്ട് നിങ്ങളും ഒന്ന് സൂക്ഷിച്ചോ…..
അങ്ങനെ ഒന്നും ആയിരിക്കില്ല …..
അവളെ ആകെ അസ്വസ്ഥത ആക്കി അവനെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല കഥ ഭയങ്കര ത്രിൽ ആയി പോവുന്നു…..
അവിടുത്തെ പരുപാടികൾ എല്ലാം കഴിഞ്ഞ് ക്ലാസ്സ് വീണ്ടും തുടങ്ങി…..
ശ്രീ പാച്ചുവിനെ നിരീക്ഷിച്ച് കൊണ്ട് തന്നെ ഇരുന്നു…..
ഒരിക്കൽ മിസ്സിൻ്റെ രജിസ്റ്റർ ബുക്കിൽ നോക്കിയപ്പോ അവൻ്റെ നമ്പർ റെമോ കൊടുത്ത അതെ നമ്പർ തന്നെ അഡ്രസ്സ് നോക്കാൻ പറ്റിയില്ല അതിന് മുന്നേ മിസ്സ് അങ്ങോട്ട് വന്നു…..
എന്താ ശ്രീ എന്താ ഇയാള് ഇവിടെ മിസ്സ് ചോദിച്ചു….
അതെ മിസ്സ് ഒന്നും കരുതല്ലെ എനിക്ക് ഒരു കാര്യം ആരിയാൻ വേണ്ടി ആണ്….
എന്താടോ താൻ പറ ….
നമ്മടെ ക്‌സിൽ ഉള്ള പാച്ചു ഇല്ലെ അവനെ കുറിച്ച് മിസ്സിന് എന്തെങ്കിലും അറിയാമോ…..
താൻ പോയെ അതൊന്നും പറ്റില്ല പോയെ പോയെ ….. മേലാൽ ഈ കാര്യത്തിന് ഇങ്ങോട്ട് വരരുത്… പോയെ പോയെ….
അവൾക്ക് അവിടുന്നും നിരാശ മാത്രം ആയിരുന്നു …..
ക്ലാസിലേക്ക് തിരിച്ച് പൊവുംബോ അവൾ പാച്ചുവിനേ തുറിച്ച് നോക്കി….
വെള്ളിയാഴ്ച അവസാന ക്ലാസ് ആയി…..
ടാ നാളെ എന്താ പരുപാടി റെമോ എന്നോട് ചോദിച്ചു…..
നാളെ ഒരു പരിപാടിയും ഇല്ല ……
അങ്ങനെ ആണെങ്കിൽ നമ്മക്ക് ഒന്ന് കൂടിയാലോ നന്ദൻ ചോദിച്ചു…..
എന്ത് കൂടൽ ഞാൻ ചോദിച്ചു…..
വെള്ളം അടി …..
ഞാൻ ഇല്ല എനിക്ക് ഇതൊന്നും ശീലം ഇല്ല പിന്നെ ഇതിനൊന്നും ചിലവാക്കാൻ പൈസ എൻ്റെ കൈയ്യിൽ ഇല്ല……..ഞാൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തി….
