എന്താടാ റെമോ എന്നോട് ചോദിച്ചു….
ഒന്നുമില്ല , ബ്രോ… കഴിച്ചോ ഞാൻ പോവാ……
ബാഗും എടുത്ത് പോവാൻ നേരം ഞാൻ അവൻ്റെ കൈയ്യിൽ ഫോൺ ഉണ്ടോ എന്ന് ചോദിച്ചു…..
അവൻ എനിക്ക് ഫോൺ തന്നു …..
അപ്പോഴേക്കും അവനും എൻ്റെ കൂടെ വന്നു…..
വാ നമ്മക്ക് ഒരുമിച്ച് പോവാം …. അവൻ പറഞ്ഞു…..
ശെരി ബ്രോ കഴിച്ചോ ഞാൻ ഇപ്പൊ വരാം….
ടാ എന്നെ ബ്രോ എന്നൊന്നും വിളിക്കണ്ട റെമോ എന്ന് വിളിച്ചാൽ മതി….
ഞാൻ ഫോൺ സംസാരിക്കാൻ തുടങ്ങി ഇതെല്ലാം നോക്കി അവൻ നിൽപ്പുണ്ടായിരുന്നു……
ആരാ അമ്മ ആണോ അവൻ ചോദിച്ചു…..
അല്ലാ ബ്രോ അല്ല റെമോ ….
അത് ശെരി നിന്നെ കണ്ടപ്പോ തൊട്ട് ഞാൻ വിചാരിക്കുന്നത് ആണ് നീ എന്താടാ ഇങ്ങനെ വേഷം കെട്ടി നടക്കുന്നത്…..
അത് എനിക്ക് അങ്ങനെ ഡ്രസ്സ് ഒന്നും എടുക്കാൻ അറിയില്ല….
അത് സാരം ഇല്ല ഞാൻ നിന്നെ സഹായിക്കാം ഡ്രസ്സ്. എടുക്കാൻ റെമോ എന്നോട് പറഞ്ഞു….
ഇല്ല വേണ്ട ഞാൻ തന്നെ നോക്കി കൊളാം താങ്ക്സ്…. ഞാൻ പറഞ്ഞു ….
ശെരി വാ എന്നാ പോവാം അല്ല നിൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അവൻ ചോദിച്ചു….
ഒരു നിമിഷം എൻ്റെ മനസ്സ് ഒന്ന് പതറി…..
എന്താടാ …..
എൻ്റെ വീട്ടിൽ ആരും ഇല്ല ബ്രോ……ഞാൻ വിഷമിച്ച പോലെ അവനോട് പറഞ്ഞു….
സോറി ടാ….
അത് സാരം ഇല്ല ടാ….
നിനക്ക് ഇന്ന് തൊട്ട് ഞാൻ ഉണ്ട് കൂടെ എന്തിനും
ഞാൻ ഒന്ന് ചിരിച്ചു…..
അടുത്ത ദിവസം രാവിലെ പെട്ടന്ന് ഒരുത്തൻ ക്ലാസിലേക്ക് വന്നു …..
മിസ്സ്
ആരാ
പുതിയ അഡ്മിഷൻ ആണ്
ഗേറ്റ് ഇൻ
അവൻ നേരെ വന്ന് എൻ്റെ അടുത്ത് ഇരുന്നു….. ഹായ് ഞാൻ ദേവാനന്ദ്….
പാർത്ഥൻ …..
റെമോ
നയിസ്……
അറിയാലോ അവൻ ആണ് മൂന്നാമൻ ഓഫ് ദി ഗാങ്ങ്…..
അങ്ങനെ ഞങൾ മൂണ് പേരും ഒരു കൂട്ടായി…..
അവരുടെ പ്രസൻസ് ഒരു പരുത്തി വരെ എന്നെ സന്തോഷിപ്പിച്ചു …..
വിഷ്ണുവും ഗാങ്ങും എനിക്കും എൻ്റെ കൂടെ നടക്കുന്ന കൊണ്ട് അവന്മാർതികും എങ്ങനെ പണി കൊടുക്കാം എന്ന് അവസരം നോക്കി നടന്നു….
അപ്പോഴാണ് ആർട്സ് ഡേ വന്നത്…..
എല്ലാവരും അതിൻ്റെ പുറകെ ആണ് മുഖ്യ കാര്യം ക്ളാസ്സ് കട്ട് ചെയ്യാൻ വേണ്ടി മാത്രം ആണ്….
ഇന്നാണ് ആർട്സ് ഡേ യുടെ ഭാഗം ആയി ഉള്ള പരുപാടി നടക്കുന്നത് വേറെ ഒരു കോളജിൽ ആണ് അവിടുന്ന് മത്സരം ജയിക്കുനവർക്ക് എന്തൊക്കെയോ അവാർഡുകൾ ഉണ്ട്…..
അവിടെ ഒരുപാട് കോളജിൽ നിന്നും ഉള്ള പിള്ളേർ ഒക്കെ ഉണ്ട്….
വായിനോക്കൻ വേണ്ടി ഒരു മരത്തിന് നിഴലിൽ ഇരുന്നു എൻ്റെ കൂടെ ഉള്ള വാലുകൾ….
പിന്നെ ഉചക്ക് ഫൂഡ് കഴിക്കാൻ വേണ്ടി കൗണ്ടറിൽ നുന്നപ്പോ എൻ്റെ പിന്നിൽ ആയി മറ്റെ ക്ളാസിൽ ഉള്ള മറ്റെ ശ്രീ വന്ന് നിന്നു……
അളിയാ ഒന്ന് ഭാക്കിലേക്ക് വാ ഞാൻ ദേവൻ്റെ അടുത്ത് പറഞ്ഞു…..
ഒന്ന് പോടാ എന്നിട്ട് വേണം അവന്മാർ വന്ന് എന്നെ തല്ലി കൊല്ലാൻ…….
എന്താടാ നീ ശേ…..
ഞാൻ അവളെ അത്തികം നോക്കാതെ കൂടുതൽ മുന്നിലേക്ക് കേറി കേറി നിന്നു……
ഇത് കണ്ട അവൾ എൻ്റെ കൂടെ ചേർന്ന് ചേർന്ന് നിന്നു …….
പെട്ടന്ന് ആണ് ഒരു കൈ എന്നെ വന്ന് തൊട്ടത് …..
നോക്കിയപ്പോ ഞാൻ ഒന്ന് ഞെട്ടി പോയി…….
ചേട്ടാ എന്നെ മനസ്സിലായോ…..
ഇല്ല ആരാ ….
ചേട്ടാ ഞാൻ ചേട്ടൻ്റെ പഴയ കോളജിൽ ഉണ്ടായിരുന്നു….. ഇവിടെ എന്താ പങ്കെടുക്കാൻ വന്നതാണോ ചേട്ടൻ വന്ന പിന്നെ എല്ലാതിലും ചേട്ടൻ തന്നെ അല്ലേ ഫസ്റ്റ് വരൂ…..
കുട്ടി ആരാ എനിക്ക് മനസ്സിലായില്ല ഞാൻ പിന്നാലെ നിക്കുന്ന പാട്ടുകാരി പെണ്ണിനെ നോക്കി നോക്കി പറഞ്ഞു…..
ചേട്ടന് എന്നെ മനസ്സിലായില്ലേ …… അവളുടെ ചോദ്യം വീണ്ടും……
ഇല്ല ഞാൻ അവിടുന്ന് വേഗത്തിൽ പുറത്തേക്ക് നടന്നു……
ഇനി ആ ചേട്ടൻ തന്നെ അല്ലേ അത് വെളിയിലേക്ക് പോവുന്ന എന്നെ നോക്കി അവൾ ആലോചിച്ചു…..
കുട്ടി ഒന്ന് നിന്നെ അവളുടെ പിന്നാലെ പോയ ശ്രീജയ അവളെ പുറകിൽ നിന്ന് വിളിച്ചു….
എന്താ ചേച്ചി…..
അല്ലാ കുട്ടിക്ക് അവനെ അറിയോ……
ഇല്ല ചേച്ചി എനിക്ക് ആള് മാറിയതാവാൻ ആണ് സാധ്യത……
അവൻ്റെ പേര് എന്താന്ന് ആണ് പറഞ്ഞെ ….. ആ ചെട്ടൻ്റെ പേര് …. അവൾ ഇങ്ങനെ ആലോചിച്ചു….
പാർത്ഥൻ അങ്ങനെ ആണോ ശ്രീജയ അവളോട് പറഞ്ഞു….
