Hero – 1 3

ക്ളാസ്സ് കഴിഞ്ഞു………

അങ്ങനെ വീക്കെൻ്റ് ആയി….

രാവിലെ തന്നെ ശ്രീ സ്കൂട്ടയിൽ പാട്ട് പഠിക്കാൻ ക്ളാസിൽ പോവാൻ ഇറങ്ങി…..

പോവുന്ന വഴി ആണ് പെട്ടന്ന് ഒരു നിഴൽ രൂപം പോലെ പാച്ചുവിനെ അവൾ കണ്ടത്…..

അവൾ വണ്ടി തിരിച്ച് അങ്ങോട്ട് വന്ന് നോക്കിയപ്പോ അവനെ കണ്ടില്ല…..

താൻ എന്തിനാ ഇത്ര അവൻ്റെ കാര്യത്തിൽ താൽപര്യം കാണിക്കുന്നത് എന്ന് അവൾ മനസ്സിൽ വിചാരിച്ചു…..

പിന്നെ വൈകുന്നേരം കൂട്ടുകാരും ആയി ക്ലബിൽ പാർട്ടിയ്ക്ക് പോയി വിഷ്ണുവും കൂടെ ഉണ്ട് അവൻ്റെ നിർബന്ധത്തിന് വഴങ്ങി ആണ് അവൾ കൂടെ പോയത്…..

അവൾ വീണ്ടും പാച്ചുവിനെ കണ്ടു പബ്ബിൽ വച്ച്….

ഡീ ആനി ദേ ഡീ മറ്റവൻ അവൾ പിന്നാലെ ഓടി…..ആര് അവളുടെ കൂട്ടുകാരും അവൾടെ പിന്നാലെ ഓടി……

കുറച്ച് പോയ അവൾ അവിടെ നിന്നു…..

ആരാ ശ്രീ ആരെ ആണ് നീ കണ്ടത്….. വിഷ്ണു അവളെ പിന്നിൽ കൂടെ പിടിചു

അവനെ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു നമ്മടെ ക്ലസിലെ പാർത്ഥൻ……

അതിന് ഒരു പൊട്ടി ചിരി ആയിരുന്നു….

ആ ജോക്കർ അവന് ഈ പബ് ഒന്നും സിനിമയിൽ പോലും കണ്ട് കാണില്ല പിന്നെ അല്ലേ വിഷ്ണു ചിരിച്ച് കൊണ്ട് പറഞ്ഞു…. നീ വാ പോവാം …..

പിന്നെയും ദിവസങ്ങൾ കടന്നു പോയി…..

ഒരു നാൾ അവൾ അവനെ അവൻ്റെ വീട് വരെ ഫോളോ ചെയ്യാൻ ശ്രമിച്ചു അതും പരാജയം ആയിരുന്നു….

അനാഗേന ക്ഷമ നശിച്ച അവൾ അവനോട് നേരിട്ട് കാര്യം ചോദിക്കാൻ തീരുമാനിച്ച്. അങ്ങോട്ട് ചെല്ലുന്നു….

ടാ നീ വലിയ സ്മാർട് ആയിരിക്കും പക്ഷേ എല്ലാരും മണ്ടന്മാർ ആണെന്ന് വിചാരിക്കരുത്…..

ഇവൾ ഇത് എന്ത് തേങ്ങ ആണ് പറയുന്നത് എന്ന പോലെ അവൻ അവളെ. നോക്കി…..

എന്താ ശ്രീ എന്താ ഇവിടെ ഇവൻ നിന്നോട് എന്തെങ്കിലും ചെയ്തോ….

വിഷ്ണു ഏട്ടായി അങ്ങോട്ട് വന്നു ഒരു ലോഡ് കെയറിങ്ങും ആയി….. നാറി…..

ഒന്നുമില്ല നീ അങ്ങോട്ട് ഇരി ശ്രീ വിഷ്ണുവിന് നിർദേശം നൽകി…..

അവൻ പാചുനെ ഒന്ന് കൈ വീശി അത് വേണം എന്ന് വചല്ലെങ്കിലും കറക്ട് മൊന്തക്ക് കൊണ്ടു…..

ടാ എന്തിനടാ നീ അവനെ തല്ലിയത് പുല്ലേ റെമോ അവനെ തള്ളിക്കൊണ്ട് പറഞ്ഞു….

ഒന്ന് നിർത്തി പോവാമോ എല്ലാരും വിഷ്ണു നീ എന്തിനാ അവനെ തല്ലിയത് മരിയാതക്ക് അവനോട് മാപ്പ് പറ

പറയാൻ

എന്നോട് ആരും ഒന്നും പറയണ്ട ദയവു ചെയ്ത് എന്നെ വെറുതെ വിടണം അപേക്ഷ ആണ് ഞാൻ ശ്രീയെ നോക്കി പറഞ്ഞു……

അതും പറഞ്ഞ് പാച്ചു വെളിയിലേക്ക് പോയി…..

ടാ നീ അവൻ തിരിച് തല്ലില്ല എന്ന് ഉള്ളത് കൊണ്ടല്ലേ ടാ അവനെ തല്ലിയത് ….. നീ ഒക്കെ ആണാണോ. റെമോ വിഷ്ണുവിനെ നോക്കി പറഞ്ഞിട്ട് ഓടി…..

ഇത്ര ചീപ് ആണ് നീ എന്ന് ഞാൻ വിചാരിച്ചില്ല…..

ഒരു ദിവസം നോട്ടീസ് വന്നു …… സ്കൂൾ ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കാൻ പോവുക ആണ് എന്ന്…..

വിഷ്ണുവും അവിടെ ഉള്ള പിള്ളേരും ഒരു ചിരിയും കളിയും ഒക്കെ ആണ്….

അവന്മാർ ഒക്കെ വലിയ കളിക്കാർ ആണ് കോളജ് ടീമിൽ ഒക്കെ ഉണ്ട് അവിടെ ഇരുന്ന അക്ഷയ് പറഞ്ഞു…..

അളിയാ എങ്ങനെ എങ്കിലും ഇതിൽ ചേരണം റെമോ പറഞ്ഞു…..

എന്തിന് ഞാൻ പറഞ്ഞു….

എടാ ക്ലാസ്സ് കട്ട് ചെയ്യാൻ പിന്നെ പെൺപിള്ളേർ ഒക്കെ ഉണ്ടാവും എങ്ങനെ എങ്കിലും രണ്ട് സിക്സ് അടിച്ച് അതിലെ ഒന്നിനെ എങ്കിലും സെറ്റ് ആക്കണം….. റെമോ പറഞ്ഞു….

അതേ ടാ വാ ചേരാം നന്ദൻ പറഞ്ഞു…..

നീ ഒന്നും പറയണ്ട നമ്മൾ ചേരുന്നു…..

ഡേയ് പയ്യൻ ഇവിടെ വാ അവിടെ നിന്ന സൽമാനെ റെമോ അങ്ങോട്ട് വിളിച്ചു…..

എന്താടാ ….

റെമോ പാർത്ഥൻ നന്ദൻ

എഴുതിക്കോ റെമോ പറഞ്ഞു….

ഹഹഹ നിങ്ങളോ…..അളിയാ കേട്ടോ …..ഇവന്മാരെ ടീമിൽ ചേർത്താൻ അവൻ കളിയാക്കി പറഞ്ഞു…..

ടാ എന്താടാ എടാ ആദ്യം നീയൊക്കെ ഒന്ന് ക്രിക്കറ്റ് എന്ന് പറയാൻ പഠിക്ക് അവൻ വീണ്ടും നങ്ങളെ താങ്ങി…..

 

ശെരി നീ എഴുതണ്ട ഞങൾ ശ്രീജയയെ കൊണ്ട് പറഞ്ഞൊള്ളാം റെമോ അവനെ തഴഞ്ഞു….

എടാ വേണ്ട അളിയാ എഴുതി തൊലക്ക് അല്ലെങ്കിൽ തന്നെ അവൾ എന്നോട് സംസാരം ഇല്ല വിഷ്ണു സൽമാനോട് പറഞ്ഞു…..

പിന്നെ സെലക്ഷൻ ഉണ്ടാവും കേട്ടോ അതുങ്കഴിഞ്ഞെ എടുക്കത്തുള്ളു…. അവൻ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *