ഫൈനൽ ഞാൻ ഉൾപടെ എല്ലാർക്കും ബാറ്റിംഗ് മൂഞ്ചി……
ലോ സ്കോറിന് കളി തോൽക്കാൻ മനസ്സില്ലാ…..
അവസാന ഓവറിൽ 12 വേണം എന്ന അവസ്ഥ ആയിരുന്നു….
കളി കാണാൻ ഇരിക്കുന്നവരിൽ എൻ്റെ കൂട്ടുകാരൻ ഉള്ളതായി എനിക്ക് തോന്നി…..
ജീവൻ കൊടുത്ത് വിജയം ഞങൾ നേടി……
പക്ഷേ അത് വെറും സങ്കൽപ്പം ആയിരുന്നു അവൻ അവിടെ ഇല്ലായിരുന്നു….
പെട്ടന്ന് ഒരു കാർമേഘം എൻ്റെ കണ്ണിൽ വന്ന് ഇരുണ്ട് കൂടി…..
അളിയാ നീ ആണ് ബെസ്റ്റ് എന്ന് ഒരു വാക്ക് എൻ്റെ മനസ്സിൽ വന്നു അവനെ ഓർത്ത് എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു….
അതിന് ശേഷം അവർ വലിയ രീതിക്ക് ശല്യം ചെയ്തില്ല ശ്രീ എന്നെ കണ്ടാൽ ചിരിക്കാൻ തുടങ്ങി ഞാനും തിരിച് അങ്ങനെ തന്നെ….
ഇനി ആറ് മാസം മാത്രമേ ഉള്ളൂ അത് കഴിഞ്ഞ് പിന്നെ……
ഈ ഇട ആയി ശ്രീ എന്തോ വല്ലാതെ അടുത്ത് ഇടപഴകാൻ ശ്രമിക്കുന്ന പോലെ ഒരു തോന്നൽ അത് വേണ്ട മുളയിലേ നുള്ളികളയണം…..ഇനി തോന്നൽ ആയിരിക്കുമോ…..
അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോ അടുത്ത കുരിശ് കോളേജ് ടൂർ …..
മിസ്സ് ഞാൻ വന്നോട്ടെ –
വാടോ എന്താ ഇയാള് ഇങ്ങനെ
മിസ്സ് എന്നെ ഇതിൽ നിന്നൊന്ന് ഒന്ന് ഒഴിവാക്കി തരണം
എന്താടാ കുട്ടാ അങ്ങനെ നിൻ്റെ ഫ്രണ്ട്സ് ഒക്കെ പോവുന്നില്ലേ….
അതല്ല മിസ്സ് എനിക്ക് വരാൻ പറ്റില്ല…..
പൈസ ആണോ ആണെങ്കിൽ ഞാൻ അറേഞ്ച് ചെയ്യാം ….
അയ്യോ അതൊന്നും അല്ല പൈസ അല്ല മാം എനിക്ക് പറ്റില്ല പ്ലീസ് എന്താ എന്ന് ചോദിക്കരുത് …….
ശെരി തൻ്റെ ഇഷ്ടം പോലെ നടക്കട്ടെ….. ഇനിയും 10 ദിവസം ഉണ്ട് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറഞ്ഞേക്ക്…..
അങ്ങനെ ഇതെല്ലാം കഴിഞ്ഞു വീട്ടിൽ പോവാൻ സ്റ്റെപ് ഇറങ്ങിയപ്പഴാണ് കാല് മടങ്ങി പെട്ടന്ന് വീണു…..
റെമോ എന്നെ പെട്ടന്ന് പിടിച്ച് ഇരുത്തി എന്താടാ നീ എവിടെ ആലോചിച്ചു നടപ്പാണ്…..
ഒന്നും ഇല്ല നീ ഒന്ന് വിട്ടെ ഞാൻ നടന്നോളാം…..
അങനെ അവരോക്കെ ടൂർ മറ്റന്നാൾ ആണ് പോവുന്നത്……
ഞാൻ പോവതത്തിൽ എൻ്റെ രണ്ട് ചാതന്മർക്കും വിഷമം ഉണ്ട്……
അവർ ഒരുപാട് പറഞ്ഞു നോക്കി……
വൈകീട്ട് പോവാൻ നേരം ശ്രീ എൻ്റെ അടുത്തേക്ക് വന്നു ടാ നീ ടൂർ വരുന്നില്ല എന്നത് സത്യം ആണോ …..
അതെ ഇയാള് പോവാൻ നോക്ക് ശെരി അപ്പോ ടൂർ അടിച്ച് പോളിക്ക് …..
ഇത്ര കാലം നീ ഒളിഞ്ഞു നടക്കും സൂര്യ……
സൂര്യ എന്നുള്ള വിളി എന്നെ പിടിച്ച് നിർത്തി……
എന്താ നീ ഇപ്പൊ പറഞ്ഞത് …..
സൂര്യ എന്ന്…..
ഈ പേര് നിനക്ക് എവിടുന്ന് കിട്ടി എൻ്റെ കണ്ണ് നിറയാൻ തുടങ്ങി …
നിൻ്റെ ക്രിക്കറ്റ് ബാഗിൽ ഉണ്ടായിരുന്നു ……
അത് എൻ്റെ കൂട്ടുകാരൻ്റെ പേരാണ് …..ഞാൻ ഒട്ടും ബ്രഹ്മം ഇല്ലാതെ പറഞ്ഞു…..
അങ്ങനെ ആണോ എന്നാ നീ ഒരു കാര്യം ചെയ്യ് നീ സൂര്യ അല്ല എന്ന് തെളിയിക്ക്…..
നിന്നോട് ഞാൻ എന്ത് തെളിയിക്കാനാണ്….. ദേ കുട്ടി വെറുതെ എൻ്റെ സമയം കളയാൻ നിക്കരുത് കേട്ടല്ലോ ഇയാൾക്ക് വേറെ പണി കാണില്ലയിരിക്കും എനിക്കങ്ങെ അല്ല……
പബ്ബിൽ പോണം ആയിരിക്കും അല്ലെ …..
പബ്ബോ എന്ന് വച്ചാ ; ഓ മറ്റെ പണക്കാർ പൈസ അങ്ങോട്ട് കൊടുത്ത് ഡാൻസ് കളിക്കുന്ന സ്ഥലം ……ഇയാൾക്ക് തലക്ക് വല്ല പ്രന്തും ഉണ്ടോ…..
ഞാൻ തിരിഞ്ഞ് നടന്നു….
ടാ നിന്നെ ഞാൻ എടുത്തോളാം……
തലയിൽ ആണോ അതോ ഒക്കത്തോ……
ഞാൻ പറഞ്ഞോണ്ട് നടന്നു…..
രാത്രി ഉറങ്ങാൻ നേരം പാച്ചു ഓരോന്നും ഇങ്ങനെ അലോചിച്ച്…..
എന്താണ് അവൾക്ക് എന്തൊക്കെയോ മനസ്സിലായിട്ടുണ്ട് ….. ഇനി അവളെ അടുപ്പിച്ച് കൂടാ….. പെണ്ണിനെ പേണക്കിയാ ചിലപ്പോ പണി കിട്ടും അത് കൊണ്ട് ഒരുപാട് അങ്ങ് കൺമുന്നിൽ ചെന്ന് പെടണ്ട അത്ര തന്നെ…..
ഇന്ന് കോളജ് ഉച്ച വരെ മാത്രമേ ഉള്ളൂ നാളെ ആണ് അവർ പോവുന്നത്…..
ആദ്യ അവർ ക്ലാസ്സിൽ ഇരുന്നാപ്പോ അവൾ ഇടക്കിടെ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു…..
ഞാൻ ബുക്ക് എടുത്ത് മുഖം മറച്ചു ….
ഉച്ചക്ക് അവരോട് യാത്ര പറഞ്ഞ് ഞാൻ കോളജിന് വെളിയിലേക്ക് നടന്നതും ശ്രീ പിന്നാലെ വന്നു….
ടാ സൂര്യ ഒന്ന് നിന്നെ…..
നാശം ഞാൻ സൂര്യ ഒന്നും അല്ല മേലാൽ എന്നെ അങ്ങനെ വിളിക്കരുത്…..
