ഏലപ്പാറയിലെ നവദമ്പതികൾ – 1
Elapparayile Navadambathikal | Author : Aashan Kumaran
ചങ്കുകളെ….. അങ്ങനെ പുതിയൊരു കഥയുമായി നിങ്ങളുടെ മുമ്പിൽ വരാനുള്ള പ്രചോദനം നിങ്ങൾ തന്നിട്ടുള്ള പ്രോത്സാഹങ്ങനളും ലൈകുകളും കമന്റും വിമർശനങ്ങളുമാണ്…. കൂടുതൽ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഒരോ കഥയിലും ശ്രമിക്കുന്നതുമാണ്…പക്ഷെ കഥകൾ എഴുതുവാനുള്ള സഹകരണം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണം…
നിങ്ങളുടെ ഒക്കെ അനുവാദത്തോടെ തുടങ്ങട്ടെ……
ആദ്യ അദ്ധ്യായത്തിൽ കമ്പി പ്രതീക്ഷിച്ചു നിരാശരാകേണ്ട…… കാരണം ഈ ഭാഗത്തിൽ കമ്പിയില്ല….. അതുകൊണ്ട് വേണ്ടാത്തവർക്ക് ഈ കഥ ഒഴിവാക്കാം….
ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല… എന്നാലും എന്റെ മനസ്സിലുള്ള ആശയമാണ്…..ഈ കഥയുടെ ബേസ് മാത്രമാണ് ഞാൻ ഈ ലക്കത്തിൽ ഉൾപെടുത്തുന്നത്…
മാളിയേക്കൽ തറവാടിലെ സ്വീകരണ മുറിയിൽ പീറ്റർ ടെൻഷൻ അടിച്ചു നടന്നു തുടങ്ങിയിട്ട് നേരം കുറെയായി…
തോമസ് ഗൗരവം വിടാതെ ചാരു കസേരയിൽ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു… ഇടയ്ക്കിടെ ഭിത്തിയിലുള്ള ക്ലോക്കിലേക്ക് സമയം നോക്കി കൊണ്ടിരിന്നു…. എന്നാലും പീറ്ററിനെക്കാൾ മയത്തിലാണ് ഇരുപ്പ്….
രണ്ടാമത്തെ പെഗ് ഒഴിഞ്ഞതും ജാക്ക് ഡാനിയേലിന്റെ കുപ്പി കമഴ്ത്തി….
പീറ്റർ : അച്ചായാ… അവർ വിളിച്ചില്ലലോ ഇത് വരെ…..
പീറ്റർ തോമസിനെ നോക്കി പറഞ്ഞു….
തോമസ് : മം…
താ… മേശയിൽ ഇരിക്കുന്ന തോമസിന്റെ ഫോൺ ബെല്ലടിച്ചു…
പീറ്റർ : അച്ചായാ…. റോണിയാണ്…
തോമസിന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പീറ്റർ കാൾ എടുത്തു…
പീറ്റർ : ഹലോ
റോണി : പപ്പ…
പീറ്റർ : മക്കളെ എളേപ്പനാടാ…. എന്നായി
റോണി : എളേപ്പ….. തീർത്തു രണ്ടിനെയും….
പീറ്ററിന്റെ മുഖത്തു ചിരി….. മനസിലേക്കും ആ ആഹ്ലാദം പടർന്നു
പീറ്റർ : ഉറപ്പാണോടാ മക്കളെ
റോണി : ആഹ്.. അപ്പനോട് പറഞ്ഞേക്ക് മോനും തള്ളയും അവസാനിച്ചുവെന്നു….
പീറ്റർ : ആ… നിങ്ങൾ വേഗം വാ…
കാൾ കട്ട് ആക്കി പീറ്റർ തോമസിന്റെ അടുത്തേക്ക് നീങ്ങി…
പീറ്റർ : അച്ചായാ…
തോമസ് അടുത്ത പെഗ്ഗും തീർത്തു…
തോമസ് : ഒഴികെടാ അടുത്തത്…. ഇന്നു മാളിയേക്കൽ തോമസിന്റെ ദിവസമാടാ
പീറ്റർ ചെന്നു രണ്ട് മദ്യം ഒഴിച്ചു…. തോമസും പീറ്ററും ചിയർസ് പറഞ്ഞു… ആദ്യം നുകരുമ്പോഴും തോമസിന്റെ കണ്ണിൽ അഗ്നി പടരുന്നുണ്ടായിരുന്നു… മനസ്സിലെ കലി അങ്ങനെ ഒന്നും കെട്ടടങ്ങിയില്ല…
പീറ്റർ : എന്ന അച്ചായാ…ഒരു സന്തോഷമില്ലാത്തെ
തോമസ് : ഇത് കൊണ്ടായില്ലെടാ…. ഞാൻ സന്തോഷിക്കണമെങ്കിൽ അവളും അവളുടെ കൊച്ചും തീരണം….
പീറ്റർ : അല്ല അച്ചായാ… എന്നാ പിന്നെ അവളെ അല്ല ആദ്യം തീർക്കേണ്ടത്…
തോമസ് : ആഹ്…… അങ്ങനെ അവളെ കൊല്ലാൻ ആണെങ്കിൽ ഞാൻ ഇത്ര കാത്തിരിക്കണോ….
തോമസ് കസേരയിൽ നിന്നെണീറ്റ് നിന്നു…
തോമസ് : ടാ…. അവൾ പ്രസവിക്കാൻ വേണ്ടി ഞാൻ കാത്തിരുന്നതാ…. അല്ലെങ്കിൽ മാളിയേക്കൽ തറവാടിന്റെ പേര് നാറ്റിച്ചവരെ കുടുംബത്തോടെ തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല….
പീറ്റർ തോമസിനെ കേട്ടു കൊണ്ടിരുന്നു…
തോമസ് : ഇതിപ്പോ അവളുടെ കെട്ടിയോനെന്നു പറയുന്ന നാറിയും അവന്റെ തള്ളയും ചത്തു കിടക്കുമ്പോ മൂന്ന് മാസം പ്രായമുള്ള കൊച്ചിനെയും ഒക്കത്തു വെച്ചു അവൾ തേങ്ങി നടക്കുന്നത് ഈ തോമസിന് കാണണം….
പീറ്റർ അടുത്ത പെഗ് ഒഴിച്ചു…
തോമസ് : അങ്ങനെ തകർന്നു നിൽക്കുന്ന അവളെ ഞാൻ തീർക്കും ആ പുന്നാര മോന്റെ കുട്ടിയെ അടക്കം….
തോമസിന്റെ പല്ലുകൾ ഞെരിച്ചമർന്നു അത് പറയുമ്പോൾ….
പീറ്റർ മദ്യം വായിലേക്ക് പകരുമ്പോൾ മുകളിൽ എൽസി സാരിത്തുമ്പു വായിൽ തിരുകി പൊട്ടി കരയുന്നുണ്ടായിരുന്നു……
പീറ്റർ : അച്ചായാ…. ചേച്ചി….
തോമസ് മുകളിലേക്ക് നോക്കി….എൽസി ഹൃദയം നുറുങ്ങി പോകുന്ന അവസ്ഥയിൽ കരയുകയായിരുന്നു…
തോമസ് : എന്താടി മൂദേവി…. നിന്റെ ആരെങ്കിലും ചത്തോ….
എൽസി : നിങ്ങക്കെങ്ങനെ തോന്നി മനുഷ്യാ…. എന്തിന് ചെയ്തു….. ഒന്നല്ലെങ്കിലും അവൾ നമ്മുടെ മോളല്ലേ……കർത്താവെ… എന്റെ കുഞ്ഞു ഇതെങ്ങനെ സഹിക്കും….
