അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

അനാമിക ചേച്ചി മൈ ലൗവ് 1
Anamika Chechi My Love Part 1 | Author : Esthapan


നേരം പുലർന്നു വരുന്നെ ഉള്ളൂ…അടുത്തുള്ള അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കുന്നുണ്ട്.ഞാൻ പുതപ്പ് കൊണ്ട് തല ഒന്നു കൂടെ മൂടി കിടന്നു.

ഇവൻ ഇത് വരെ എണീറ്റില്ലേ..എന്തൊരു ഉറക്കം ആണ് ചെക്കൻ.

ഡാ എണീക്ക്.എന്തൊരു ഉറക്കമാ ഇത്..അവിടെ എല്ലാവരും എത്തി പൂജ തുടങ്ങാൻ ആയി.

“ഞാൻ എണീറ്റോളം അമ്മേ,അമ്മ പൊയ്ക്കോ..”

“അതു വേണ്ടല്ലോ മോനെ..ഞാൻ പോയാൽ പിന്നെ നീ പൂജയും കഴിഞ്ഞു വെണ്ണീർ വാരിയാലേ എത്തുള്ളൂ.. എണീറ്റേ നീ…”അതും പറഞ്ഞു അമ്മ എൻ്റെ പുതപ്പ് എടുത്തു മാറ്റി..ലൈറ്റും ഇട്ടു..

“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ..ഉറക്കവും കളഞ്ഞു…”

ഇതാണ് എൻ്റെ അമ്മ..പേര് ശാന്ത.ഇവിടെ അടുത്ത് ഒരു സ്കൂളിൽ ഹെൽപ്പർ ആയിട്ട് ജോലി ചെയ്യുന്നു.അമ്മ ദിവസവും രാവിലെ അഞ്ചു മണിക്കൊക്കെ എഴുന്നേൽക്കുന്ന ആളാണ്.ഞാൻ പക്ഷെ ഒരു ഏഴര എട്ടു മണി ആവാതെ ഒന്നും എണീക്കാറില്ല..

ഇന്ന് ഇത്ര നേരത്തേ തന്നെ എന്നെ വിളിച്ചുണർത്താൻ കാരണം ഒരു വീട്ടുകൂടൽ ആണ്..നല്ല മലയാളത്തിൽ പറഞാൽ ഗൃഹപ്രവേശം.അമ്മയുടെ ചേട്ടൻ്റെ മോൻ പുതുതായി ഒരു വീട് എടുത്തിരിക്കുന്നു..

ഞങ്ങൾ ഇപ്പോ താമസിക്കുന്നത് ആണ് അച്ഛൻ്റെ തറവാട്ടിൽ ആണ്.അച്ഛന് ഒരു ചേട്ടൻ മാത്രമെ ഉള്ളൂ.സ്വത്ത് ഭാഗം വെച്ചപ്പോ തറവാട് അച്ഛന് കൊടുത്തു.അച്ഛൻ്റെ ചേട്ടൻ അത്യാവശ്യം നല്ല സെറ്റപ്പിൽ ആണ്.ചേട്ടൻ ലവ് മാര്യേജ് ചെയ്തത് ഒരു പൂത്ത കാശുള്ള ഫാമിലിയിൽ നിന്നായിരുന്നു.സ്വന്തമായി ഒരു സ്കൂളും മറ്റ് സ്വത്തുക്കളും ഒക്കെ ഉള്ള നല്ല ഒരു കുടുംബത്തിൽ നിന്ന്.അതും ഒറ്റ മോളായിരുന്നോണ്ട് എല്ലാം അങ്ങേർക്ക് തന്നെ കിട്ടി.അമ്മ ഇവരുടെ സ്കൂളിൽ ആണ് ഹെൽപ്പർ ആയിട്ട് വർക്ക് ചെയ്യുന്നത്..അതു കൊണ്ട് കാര്യങ്ങൾ ഒക്കെ കുഴപ്പം ഇല്ലാതെ പോകുന്നു..

എൻ്റെ അച്ഛൻ എനിക്ക് ഒരു പത്തു വയസുള്ളപ്പോൾ ഒരു ആക്‌സിഡൻ്റിൽ മരിച്ചതാ.എനിക്ക് താഴെ ഒരു അനിയത്തി ഉണ്ട്.മാളു.എന്നെക്കാൾ ഏഴ് വയസിന് ചെറുപ്പം.

പിന്നെ ഞാൻ,അർജുൻ, നന്ദുവെന്നു പറഞ്ഞാലേ എല്ലാവർക്കും അറിയൂ.അർജുൻ എന്ന് ടീച്ചേഴ്സ് മാത്രമേ വിളിക്കാറുള്ളൂ.പ്ലസ്ടു കഴിഞ്ഞു നേരെ വെച്ച് പിടിച്ചത് സേലത്തിലേക്ക്,നാല് വർഷത്തെ സാഹസങ്ങൾക്ക് ശേഷം ബിടെക് കഴിഞ്ഞു..പഠിക്കാൻ അത്ര മോശം ഒന്നും അല്ലാത്തത് കൊണ്ട് പേപ്പർസ് എല്ലാം കിട്ടിയിരുന്നു.കോഴ്‌സ് കഴിഞ്ഞു വന്നിട്ട് ഇപ്പൊ ഒരു മാസം ആവാറായി.

**********************************

വീട്ടു കൂടലിൻ്റെ അന്ന് പുലർചെ തന്നെ ഗണപതി ഹോമം നടത്തും.അതിന് പോകാൻ വേണ്ടിയാണ് അമ്മ എൻ്റെ ഉറക്കം കളഞ്ഞത്.

അമ്മയുടെ ചേട്ടൻ്റെ മോൻ രാഹുൽ,ഞങ്ങൾക്കെല്ലാം കണ്ണേട്ടൻ.ദുബായിൽ എഞ്ചിനീയർ ആയിട്ട് വർക്ക് ചെയ്യുന്നു.ഭാര്യ അനാമിക,അനു എന്ന് വിളിക്കും.

അതെ ഇതാണ് നമ്മുടെ നായിക. അനു എന്ന അനാമിക.മുപ്പത്തി രണ്ടു വയസ് ആണ്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷം ആയിക്കാണും.അഞ്ചു വയസുള്ള ഒരു മോളുണ്ട്. ചേച്ചി B.Ed കഴിഞ്ഞു വീടിനു അടുത്തുള്ള ഏതോ സ്കൂളിൽ താൽക്കാലികമായി ടീച്ചറായി ജോലി ചെയ്യുമ്പോൾ ആയിരുന്നു കല്ല്യാണം.പിന്നെ കല്ല്യാണം കഴിഞ്ഞപ്പോൾ ചേട്ടൻ്റെ കൂടെ ദുബായിലേക്ക് പോയി.അവിടെ ഏതോ ഒരു സ്കൂളിൽ ടീച്ചർ ആയിരുന്നു.

ഒരു വർഷം മുന്നേ ചേട്ടൻ്റെ അച്ഛന് ബിപി കൂടി സ്ട്രോക്ക് വന്നു.അതോടെ അച്ഛൻ നോക്കി നടത്തി വന്ന സ്കൂൾ നാഥനില്ല കളരി പോലെ ആയി.അങ്ങനെയാണ് ചേച്ചിയും കുഞ്ഞനും കൂടെ നാട്ടിലേക്ക് മാറുന്നത്.ചേച്ചി അവരുടെ സ്കൂളിൽ തന്നെ ടീച്ചർ ആയി കയറുകയും സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങിയത്. അതിനു ശേഷമാണ് അതു വരെ മെല്ലെ പോയിരുന്ന് വീട് പണി പെട്ടെന്ന് തീർക്കുന്നതും ഇന്നിപ്പോ പാൽ കാച്ചൽ വരെ എത്തി നിൽക്കുന്നതും..

ഞാൻ കുളിച്ചു റെഡി ആയി അവിടേക്ക് വെച്ച് പിടിച്ചു.നല്ല കിടിലൻ ഇരു നില വീട്.മൂവായിരം സ്ക്വയർ ഫീറ്റ് എങ്ങാൻ ആണ്.അല്ലേലും പൈസക്ക് ഒന്നും ഒരു കുറവ് ഇല്ലാത്തതുകൊണ്ട് 5000 സ്ക്വയർ ഫീറ്റ് വേണമെങ്കിലും വെക്കാല്ലോ.

ഞാൻ എത്തുമ്പോഴേക്കും പൂജ തുടങ്ങിയിരുന്നു.ചേട്ടനും അനുവേച്ചിയും അച്ഛനും അമ്മയും അനുവേച്ചിയുടെ ഫാമിലിയിൽ നിന്നും കുറച്ചു പേരും ഉണ്ട്.

“എന്താ നന്ദു… ഉറങ്ങിപ്പോഴോ നിന്നോട്..കണ്ണേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഉറക്കം ഇല്ലാതിരിക്കോ.മൂന്ന് നാല് ദിവസമായി ഓട്ടം തന്നെയല്ലേ അവന് പണി.ക്ഷീണം കാണില്ലേ.” കണ്ണേട്ടൻ്റെ അമ്മ എന്നെ സപ്പോർട്ട് ചെയ്യാൻ എന്ന് വണ്ണം പറഞ്ഞു.

കണ്ണേട്ടൻ്റെ അമ്മയ്ക്ക് എന്നോട് വലിയ കാര്യം ആണ്.അമ്മയ്ക്ക് മാത്രം അല്ല,അച്ഛനും കണ്ണേട്ടനും എന്നെ വലിയ കാര്യം ആണ്.വീട്ടിലും നാട്ടിലും എനിക്ക് ഒരു നല്ല കുട്ടി ഇമേജ് ആയിരുന്നു.ദുശ്ശീലം ഒന്നും തന്നെ ഇല്ല(ഇപ്പോൾ ഇല്ല എന്ന് പറയുന്നതാവും നല്ലത്,അത് വഴിയെ പറയാം),രാഷ്ട്രീയം ഇല്ല..ആകെ ഉള്ളത് കിടിലൻ കുറച്ചു ഫ്രണ്ട്സ് ആണ്.ഒന്നിച്ചു ചെറുപ്പം മുതലേ കളിച്ചു വന്ന കുറച്ചു ഫ്രണ്ട്സ്.!!!!!!!!!

അമ്മ പറഞ്ഞതും ശെരിയാ..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പണിയോട് പണി തന്നെ ആയിരുന്നു..കുടുംബത്തിൽ ചെറുപ്പക്കാരായ ആൺ കുട്ടികൾ കുറവായത് കൊണ്ടും ഉള്ളവർ എല്ലാം കുറെ ദൂരെ ആയത് കൊണ്ടും കണ്ണേട്ടന് എന്ത് സഹായത്തിനും എന്നെയാണ് വിളിക്കുക.അതു കൊണ്ട് തന്നെ അനുവേച്ചിയും ആയി നല്ലൊരു ബന്ധം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ പൂജ കഴിഞ്ഞു..കണ്ണേട്ടൻ എല്ലാവര്ക്കും പ്രസാദം കൊടുക്കുന്നു,പിന്നാലെ അനുവേച്ചി കുറിയും ആയി വരുന്നുണ്ട്.

ആലിലയിൽ കിടക്കുന്ന കൃഷ്ണൻ ഡിസൈൻ ഉള്ള ഒരു സെറ്റ് സാരിയിൽ ഒരു പച്ച ബ്ലൗസിൽ നെറ്റിയിൽ കറുത്ത കുറിയും അര വരെ നീണ്ടു കിടക്കുന്ന മുടിയിഴകളിൽ കുറച്ചു മുന്നേ വെച്ച തെച്ചിപ്പൂക്കളുമായി എല്ലാവര്ക്കും ഒരു ഇളം പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ചേച്ചി നടന്നു വരുന്നുണ്ട്.

ഒരു ഐശ്വര്യം തുളുമ്പുന്ന മുഖമാണ് ചേച്ചിക്ക്, ഈ ശാലീന സുന്ദരി എന്നൊക്കെ പറയില്ലേ..നല്ല വെളുത്ത ശരീരം ഒന്നും അല്ല.ഒരു ആവറേജ് കളർ മാത്രം.ഒത്ത തടി.ചേച്ചി വളരെ ഹെൽത്ത് കോൺഷ്യസ് ആയ ഒരാളാണ്. അങ്ങനെ വാരിവലിച്ച് ഒന്നും തിന്നുകയോ സ്വീറ്റ്സ് പരമാവധി കുറച്ചും കൊണ്ടുമൊക്കെ ശരീരം നല്ലോണം ശ്രദ്ധിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ അമിതമായ വണ്ണമോ അവിടെയും ഇവിടെയും കൊഴുപ്പുകൂടി തൂങ്ങുകയോ വയറോ ഒന്നും തന്നെയില്ല ഒരു പെർഫെക്റ്റ് ബോഡി. ബോഡി നല്ല ഫിറ്റ് ആണെങ്കിലും മുല ഗോളങ്ങൾക്ക് അത്യാവശ്യം നല്ല വലിപ്പമുള്ളതായി തോന്നിയിട്ടുണ്ട്. ഈ അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്ന് പറയാറുള്ളത് പോലെ. അതോ ഇനി കപ്പുള്ള ബ്രാ ഇടുന്നതു കൊണ്ടാണോ എന്നും അറിയില്ല. അത്രയും ഫിറ്റായ ബോഡി,അവിടെ മുല ഇങ്ങനെ തുറിച്ചു നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.പിന്നെ ആവശ്യത്തിനു വണ്ണമുള്ള നല്ല തുടകൾ. ഇടയ്ക്ക് ഒന്ന് രണ്ട് തവണ ലെഗിൻസ് ഇട്ടപ്പോൾ ഞാൻ ശ്രദ്ധിച്ചതാണ്, ഒട്ടും ഫാറ്റ് ഇല്ലാതെ നല്ല ടൈറ്റ് ആയി നിൽക്കുന്ന തുടകൾ. ആവറേജ് വലുപ്പത്തിലുള്ള ചന്തി. ചന്തിയോളം നീണ്ടു കിടക്കുന്ന കാർകൂന്തൽ. സിനിമ നടി സംയുക്ത മേനോൻ്റെ ഒരു ചായ കാച്ചൽ ഉണ്ടെന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *