അജ്ഞാതന്‍റെ കത്ത് – 6 1

മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 6

ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ
മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.
അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ കറങ്ങി തിരിഞ്ഞ ഒരടിയിൽ കസേരയോടൊപ്പം ദേവദാസ് തെറിച്ചു വീണു.
എന്നെപ്പോലെ തന്നെ മറ്റുള്ളവരും തരിച്ചു പോയി.

” നീയും അവന്മാരും ചേർന്ന് ഹിൽ പാലസിന്റെ മുന്നിൽ നിന്നും കടത്തിക്കൊണ്ടു ആ പെൺകുട്ടി ഏതാ? നീയവളെ കൊന്നോ?”

ദേവദാസിന്റെ ചിരി നിന്നു.

“എനിക്കറിയില്ല. ഞാനാരേയും കൊന്നിട്ടില്ല. ജോലി ചെയ്താൽ കൂലി തരും”

അവൻ മുരണ്ടു.മുഖമടച്ച് കിട്ടിയ അടിയിൽ ദേവദാസിന്റെ ചുണ്ടിലൂടെ ചോരയും ഉമിനീർ കൊഴുപ്പും ഒഴുകി. ആയൊരു ചെരുമാറ്റത്തിൽ അവൻ നോർമൽ അല്ലേ എന്നു പോലും ഞാൻ ചിന്തിച്ചു.

” പറയെട പന്ന &**……….* മോനെ അതേതാ പെൺകുട്ടി?”
അലോഷ്യസ് വിടാൻ ഭാവമില്ലായിരുന്നു.

” അത് നിങ്ങളന്വേഷിക്കുന്ന TK മെഡിക്കൽസിന്റെ ഉടമ തൗഹ ബിൻ പരീത് സാറിന്റെ മകളാണ്.”

അവൻ വീണ്ടും ഉറക്കെയുറക്കെചിരിച്ചു.

“ഇവന് പലതും അറിയാം. അടുത്ത നടപടികളിലേക്ക് പോകേണ്ടി വരും.”

കൂട്ടത്തിലൊരാളോട് പറഞ്ഞതിനു ശേഷം എന്നോടായി പറഞ്ഞു.

“വേദ ഇനി നിൽക്കണ്ട, നിങ്ങളെ രണ്ടുപേരേയും പ്രശാന്ത് വീടെത്തിക്കും.”

“സർ, ആ പെൺകുട്ടി.?”

” അത് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡിയാവാനാണ് ചാൻസ്. നാളെ ഐഡന്റി ഫൈ ചെയ്യാം.”
ഞാൻ പിന്നെയും ചില സംശയങ്ങളുമായി തഞ്ചി. അലോഷ്യസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി.
എന്റെ സംശയങ്ങൾ അദ്ദേഹത്തിനു മനസിലായെന്നു തോന്നി.

“നിന്നെ ഫോളോ ചെയ്ത കാറിനെ ഫോളോ ചെയ്ത് ഞങ്ങളല്ലാതെ മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നു. ഒരു ട്രാവലർ അത് തൃപ്പുണിത്തുറ മുതൽ അവർക്കു പിന്നാലെയുണ്ടായിരുന്നു. നിങ്ങൾ വയലിലേക്കിറങ്ങിയപ്പോൾ ട്രാവലറിൽ ഉണ്ടായിരുന്ന യഥാർത്ഥ കൊലപാതകിക്ക് ഇതൊരു ട്രാപ്പ് ആണെന്ന കാര്യം മനസിലായിക്കാണും. വൈറ്റ്സ്ക്കോഡ കത്തിച്ചത് ചിലപ്പോൾ മുന്നേഫിറ്റു ചെയ്ത ബോംബിനാലാവാം. അല്ലെങ്കിൽ വാഹനം കടന്നു പോകുമ്പോൾ എറിഞ്ഞതുമാകാം. കാറിൽ നിന്നും അവരാരും നിനക്കും പ്രശാന്തിനും അടുത്തെത്താതിരിക്കാനാണ് ആ അപകടം കൊലയാളി ക്രിയേറ്റ് ചെയ്തത്. . പക്ഷേ കാറിലിരുന്നവർ അതിനും മുന്നേ ഇറങ്ങിയിരുന്നു.എന്റെ കാഴ്ചശരിയാണെങ്കിൽ ആ ട്രാവലറിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. “

“സർ നമുക്ക് മുരുകേശൻ വഴി ഒരന്വേക്ഷണം നടത്തിയാലോ?”

നിഷേധാർത്ഥത്തിൽ അലോഷ്യസ് തലയാട്ടി.

“അതിനി നടക്കില്ല.കാർ കത്തിയപ്പോൾ മരണപ്പെട്ടത് മുരുകേശനാണ്. മുരുകേശൻ പറഞ്ഞതനുസരിച്ചാണ് വേദയെ കാത്ത് സ്ക്കോഡയിലെ ഡ്രൈവർ സ്റ്റുഡിയോയുടെ മുൻപിൽ നിന്നത്. നീ കയറിയ ടാക്സിയെ അവർ പിന്തുടർന്നു വഴിക്ക് വെച്ച് മുരുകേശനും മൂന്നു പേരും കാറിൽ കയറി. നിന്നെ പിന്തുടർന്ന് പിടിക്കാനായിരുന്നു അവരുടെ പ്ലാൻ.
അത് നടന്നില്ല, എന്നു മാത്രമല്ല കൊലയാളിയുമായി ബന്ധപ്പെട്ട ഏക കണ്ണി മുരുകേശ് കൊല്ലപ്പെടുകയും ചെയ്തു.ആയതിനാൽ നമുക്കുള്ള ഏക കച്ചിത്തുരുമ്പ് ദേവദാസാണ്. താൻ സൂക്ഷിക്കണം കുറച്ചു കൂടി.ഒറ്റയ്ക്കുള്ള യാത്ര പൂർണമായും ഉപേക്ഷിക്കണം. റ്റ്എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാം. ശുഭരാത്രി. അവരെ 4 പേരേയും വിശദമായി ഒരിക്കൽക്കൂടി ചോദ്യം ചെയ്യണം. പിന്നെ നിയമത്തിനോ പുറം ലോകത്തിനോ ഇവരുടെ അറസ്റ്റിനെ പറ്റി അറിയില്ല”

സ്ക്കോഡയിൽ നിന്നും പിടിച്ച നാലു പേരെയോർത്താവാം അലോഷി പറഞ്ഞു. പിന്നീട് വലതുകൈയിലെ വാച്ചിന്റെ സ്ട്രാപ് ഊരിക്കൊണ്ട് അലോഷ്യസ് തിരിഞ്ഞു നടന്നു.
ഞങ്ങൾ ഇറങ്ങി.
ബോട്ടിലിരിക്കുമ്പോൾ ആരും ഒന്നും ശബ്ദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *