പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9
Perillatha Swapnangalil Layichu 2.9 | Author : Malini Krishnan
[ Previous Part ] [ www.kambi.pw ]
ഹൃതിക്
റാഷിക (ഹൃതിക് സ്നേഹിക്കുന്ന കുട്ടി) & ആഷിക (ഇരട്ടകൾ)
ലോഹിത് & സമീർ (ഹൃതികിന്റെ സുഹൃത്തുക്കൾ)
അലൈല (സമീറുമായി കല്യാണം കഴിക്കാൻ പോവുന്ന കുട്ടി)
ശ്രീഹരി (ആഷിക്കയുടെ കാമുകൻ / സമീറിന്റെ കൂടെ ബിസിനെസ്സിന് സഹായിക്കുന്നു)
ശ്രേയ (ബിസിനസ് കോൺസ്റ്റൽറ്റന്റ്)
“ഡി ഉറങ്ങിയോ…” ആഷിക റാഷികയോട് ചോദിച്ചു. അവളിൽ നിന്നും പ്രതികരണം ഒന്നും വരാത്തത് കണ്ടപ്പോ ആഷിക അവളെ കൂടുതൽ മുറുക്കെ കെട്ടിപിടിച്ചു.
“നീ നാളെ മുതൽ നിന്റെ റൂമിൽ തന്നെ കിടന്ന മതി കേട്ടോ… പിന്നെ ഉറങ്ങാൻ കിടന്ന ഉറങ്ങിയോ ഉറങ്ങിയോ എന്ന് 5 മിനിറ്റ് കൂടുമ്പോ ചോദിക്കണം എന്ന് ഇല്ല” റാഷിക മറുപടി കൊടുത്തു.
“സ്നേഹം കൊണ്ട് ചോദിച്ചതല്ലേ ചക്കരേ…” ആഷിക ചോദിച്ചു.
“നീ ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് നേരമായ ഞാൻ ശ്രെദ്ധിക്കുന്നു, എന്തൊക്കയോ ചെയുന്നു, പറയുന്നു… സത്യം പറ നിനക്ക് എന്ത് പറ്റി…” റാഷിക ചോദിച്ചു. ആഷിക മറുപടി ഒന്നും കൊടുക്കാതെ കണ്ണുകൾ മുറുക്കി അടച്ചു.
“ഡി ഉറങ്ങിയോ…” രാശിക ചോദിച്ചു, ശേഷം അവളെ പിടിച്ച് കുലുക്കാൻ തുടങ്ങി. ആഷികയുടെ മുഖം കണ്ടപ്പോ അവൾക്ക് ദേഷ്യം പിടിക്കുന്നുണ്ട് എന്ന് റാഷികക്ക് മനസ്സിലായി…
“എന്നെ എന്തും ചെയ്യാം, ഞാൻ ചെയ്‌താൽ ആണ്… ഇനി ചോദിച്ച് വരുമാളോ നീ ഓരോ സഹായം, മോഹിനിയാട്ടം അത് ഇത് എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നാൽ ഉണ്ടാലോ…” എന്നും പറഞ്ഞ് റാഷിക തിരിഞ്ഞ് കിടന്നു. ഇതെല്ലാം കേട്ട് ആഷിക ഒരു ചിരിയോട് കൂടി റാഷികയെ പിടി വിടാതെ കിടന്ന് ഉറങ്ങി.
(അടുത്ത ദിവസം വൈകുനേരം അമ്പലത്തിൽ…)
“ഫോൺ ഓഫ് ചെയ്ത് വെക്കാൻ ആണെകിൽ ഈ തെണ്ടിക്ക് ഇതും കൊണ്ട് നടക്കണോ…” ഹൃതികിനെ കാൾ ചെയാൻ ശ്രെമിച്ചിട്ട് കിട്ടാതെ ഇരുന്നപ്പോ ആഷിക് സ്വയം പറഞ്ഞു.
അവൻ വരാൻ സാധ്യത ഇല്ല എന്ന് പറഞ്ഞപ്പോ ശെരിക്കും വരാതെ ഇരിക്കും എന്ന് ഞാൻ കരുതിയില്ല, കിട്ടും എന്റെ കൈയിൽ അപ്പൊ കാണിച്ച് കൊടുക്കാം. അവൾ അങ്ങനെ മനസ്സ് ഓരോന്ന് പറഞ്ഞ് നടന്നകൊണ്ടേ ഇരുന്നു. ഒരു ധാവണി ആയിരുന്നു അവളുടെ വേഷം, അവൾ നേരെ സ്റ്റേജിന്റെ ബാക്കിലേക്ക് റാഷികയുടെ അടുത്തേക്ക് പോവുക ആയിരുന്നു.
“എടി നന്നായിട്ട് ഇല്ലേ… കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ. ഈ വിഗ് ഒക്കെ വെച്ചിട്ട് എന്തോ പോലെ” മോഹിനിയാട്ടത്തിന്റെ ഡ്രെസ്സിൽ നിൽക്കുന്ന റാഷിക ചോദിച്ചു.
“എങ്ങനെയടി ഇത്രെയും ഒക്കെ സാധനങ്ങൾ ഒക്കെ വലിച്ച് കെട്ടി ഇട്ടിട്ട് ഡാൻസ് കളിക്കാൻ പറ്റുന്നെ… ഏതായാലും കാണാൻ രസം ഉണ്ട്. നന്നായി കളിക്ക്, ഞാൻ ഫ്രന്റ് റോവിൽ തന്നെ ഇരുപ്പ് ഉണ്ടാവും” എന്നും പറഞ്ഞ് ആഷിക പോയി.
അല്പം കഴിഞ്ഞ് ഡാൻസ് പരിപാടി തുടങ്ങി, അവൾ ഇടക്ക് ഫോൺ എടുത്ത് ഹൃതികിനെ വിളിക്കുന്നുണ്ടായിരുനെകിലും ആത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും അവൾ അവിടെ ഇരുന്ന് ആ മനോഹരമായ ഡാൻസും കാണുന്നുണ്ടായിരുന്നു…
റാഷിക ആദ്യമായാണ് സ്റ്റേജിൽ കേറി ഡാൻസ് കളിക്കുന്നത്, ഭയങ്കരമായി അവളുടെ ഹൃദയം ഇടിച്ചു കൊണ്ടേ ഇരുന്നു. അവൾ ഡാൻസ് ചെയുന്ന മുഴുവൻ സമയവും മുന്നിൽ തന്നെ ഇരിക്കുന്ന ആഷികയെ നോക്കി നിൽക്കുക ആയിരുന്നു, അവളിടെ മുഖത്ത് നോക്കി നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് റാഷിക മനസ്സിലാക്കി. എന്നാൽ നോട്ടം ഒന്ന് പാളി പോയ അവൾ കണ്ടത് പിന്നിൽ നിന്നും മുന്നിൽ തനിക്ക് സുപരിചതയായ ആരോ ഒരാൾ നടന്ന വരുന്നത് ആണ്, പക്ഷെ അങ്ങോട്ട് കൂടുതൽ ശ്രെദ്ധ കൊടുത്ത ഇവിടെ എല്ലാം തെറ്റും എന്ന് അവൾക്ക് അറിയാമായിരുന്നു, എല്ലാം കഴിഞ്ഞപ്പോ അവൾക്ക് സ്വയം അത്യാവിശ്യം നന്നായി കളിച്ചത് പോലെ തന്നെ തോന്നി.
അവൾ എല്ലാവരുടെയും ഒപ്പം സ്റ്റേജിന്റെ പിൻവശത് നിന്ന് ഫോട്ടോ എടുക്കുക ആയിരുന്നു പെട്ടന് ആണ് തന്റെ തോളിൽ ആരോ തട്ടി വിളിച്ചത്.

