രതി ശലഭങ്ങൾ – 31 10അടിപൊളി 

രതി ശലഭങ്ങൾ – 31

Rathi Shalabhangal – 31 | Author : Sagar Kottappuram

[ Previous Part ] [ www.kambi.pw ]


എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല…ട്രാക്ക് ഒന്ന് മാറ്റി പിടിക്കുക ആണ് . രതിശലഭങ്ങളുടെ അവസാന ഭാഗങ്ങളിലേക്ക് – സാഗർ !

മഞ്ജുവിന്റെ സതോഷത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കും കൗതുകമായി .

“പോണോ ?”

ഞാൻ സംശയം പ്രകടിപ്പിച്ചു .

“നിനക്ക് വരാൻ പറ്റോ ? വീട്ടിലെന്ത് പറയും ?”

മഞ്ജു അപ്പോഴാണ് സംശയം പ്രകടിപ്പിച്ചത് .

“വീട്ടിൽ ഒന്നും പ്രേശ്നമില്ല…പെട്ടെന്നുണ്ടായ ട്രിപ്പ് ആണ് ..ഫ്രെണ്ട്സിനെ കൂടെ ആണെന്നൊക്കെ തട്ടി വിട്ടാൽ മതി “

ഞാൻ പറഞ്ഞപ്പോൾ അവൾക്കു ആശ്വാസം ആയി .

“ആണോ..എന്ന നീ വിളിച്ചു പറഞ്ഞു എല്ലാം സെറ്റ് ആക്കിക്കോ ..ഞാനിപ്പോ വരാവേ “

എന്റെ കവിളിൽ പതിയെ തട്ടികൊണ്ട് മഞ്ജു അകത്തേക്ക് ,അവളുടെ റൂം ലക്ഷ്യമാക്കി നടന്നു . ഞാൻ പെട്ടെന്ന് തന്നെ എന്റെ ഫോണിന്റെ ഫ്‌ളൈറ്റ് മോഡ് ഓഫാക്കി.പിന്നെ ഹാളിലെ സോഫ സെറ്റിയിലേക്ക് ഇരുന്നു .

അമ്മയുടെ നമ്പർ എടുത്തു പെട്ടെന്ന് തന്നെ വിളിച്ചു. ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ അമ്മ ഫോൺ എടുത്തു.

“ആഹ്..അമ്മ ..ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ ഒരു സ്ഥലം വരെ പോവാണേ..ഇന്ന് വരില്ലാട്ടോ”

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

“എവിടേക്കാട ? നീ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട് “

അമ്മ സംശയത്തോടെ തിരക്കി..

“ഇതിപ്പോ ഉണ്ടായത അമ്മെ ..അവനു നാളെ ഒരു എക്സാം ഉണ്ട്..കൂടെ കമ്പനിക്ക് പോവുവാ “

ഞാൻ വായിൽ വന്ന കള്ളങ്ങളൊക്കെ തട്ടി വിട്ടു.

“മ്മ്….ഇനി ഞാനിപ്പോ പോണ്ടാന്നു പറഞ്ഞാലും നീ അനുസരിക്കില്ലല്ലോ “

അമ്മ ചിരിയോടെ തിരക്കി .

“അതില്ല..എന്നാലും അമ്മ സമ്മതിച്ച എനിക്ക് ഹാപ്പി ആയിട്ട് പോവാലോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“മ്മ്..മ്മ്…പൊക്കോ പൊക്കോ…പിന്നെ സൂക്ഷിച്ചൊക്കെ പോണം..എങ്ങനെയാ ബൈക്കിൽ ആണോ പോണേ ?”

അമ്മ ആകുലതയോടെ തിരക്കി.

“അല്ലമ്മേ..കാറിലാ ..”

ഞാൻ പതിയെ പറഞ്ഞു.

“മ്മ്….എവിടെക്കാ പോണേ?”

അമ്മ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു പതറി..

“അത്…കോ..കോയമ്പത്തൂർ “

ഞാൻ ചുമ്മാ തട്ടി വിട്ടു.

“മ്മ്…സൂക്ഷിച്ചും കണ്ടൊക്കെ പൊക്കോണം…നിന്റല് പൈസ ഉണ്ടോ ?”

അമ്മ സ്നേഹത്തോടെ തിരക്കി.

“അത് വേണ്ടമ്മ ..അവന്റെ കയ്യിലുണ്ട്…എന്റെ ഫുൾ ചിലവ് അവന്റെ വകയാ”

ഞാൻ ചിരിയോടെ പറഞ്ഞു..

“മ്മ്…എന്ന പോയിട്ട് വാ..നാളെ വരുവോ ?”

അമ്മ തിരക്കി..

“അറിയില്ലമ്മ..നാളെ വന്നില്ലെങ്കിൽ മറ്റന്നാ എന്തായാലും വരും …”

ഞാൻ തട്ടി വിട്ടു.

“മ്മ്..എന്ന നീ ആ സുമേഷിനോട് ഇങ്ങോട്ടു വരാൻ പറ..ഞാനും അഞ്ജുവും കൂടി തറവാട്ടിൽ പോട്ടെ..നീ എന്തായാലും ഇവിടെ കാണില്ലല്ലോ “

അമ്മ ഒരാവശ്യം അറിയിച്ചു. ഞാൻ അത് സമ്മതിച്ചു .

“അല്ലേടാ നിന്റെ ഡ്രസ്സ് ഒകെ ?”

അമ്മ സ്നേഹപൂർവ്വം തിരക്കി..

“അതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.അമ്മ ടെൻഷൻ ആവണ്ട “

ഞാൻ സമാധാനിപ്പിച്ചു .

“മ്മ്..ശരി ശരി..”

അതും പറഞ്ഞു അമ്മ ഗ്രീൻ സിഗ്നൽ തന്നു . അമ്മയെ കെട്ടിപ്പിടിച്ച ഒരുമ്മ കൊടുക്കാൻ തോന്നിയ സമയം . പണ്ടും ടൂർ ഒകെ പെട്ടെന്ന് പ്ലാൻ ആകുമ്പോ അമ്മ മുടക്കു പറയില്ല. അച്ഛൻ ഉള്ളപ്പോ ഒന്ന് ചോദിച്ചിട്ടു പൊക്കോളാൻ പറയും എന്നതൊഴിച്ചാൽ !

ഞാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും മഞ്ജു അകത്തുനിന്നും ഒരു ചെറിയ ലഗേജ് ബാഗും കയ്യിൽ തൂക്കി പിടിച്ചുകൊണ്ട് വന്നു . അതിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട്.

ആ ബാഗ് അവൾ എന്റെ കയ്യിൽ തന്നു . ഞാനതു പിടിച്ചുകൊണ്ട് അവളെ നോക്കി.

“‘അമ്മ സമ്മതിച്ചോ ?”

മഞ്ജു പതിയെ ചോദിച്ചു.

ഞാൻ തലയാട്ടി സമ്മതിച്ചെന്നു ഭാവിച്ചു .

“മ്മ്…അമ്മ നമ്മുടെ കാര്യം അറിയുമ്പോ കൂടി സമ്മതിക്കുമോ ?”

മഞ്ജു സ്വല്പം നിരാശയോടെ ചോദിച്ചു .

“അറിയില്ല…അമ്മ പാവം ആണ് ഞാൻ ..ഞാൻ കാര്യം ഒകെ പറഞ്ഞാ ചിലപ്പോ ഒച്ചയും വിളിയും ഒകെ ഉണ്ടാക്കും ..എന്നാലും സമ്മതിക്കും എന്ന് എന്റെ മനസു പറയുന്നു .”

ഞാൻ എന്റെ ഒരു പ്രതീക്ഷ പങ്കു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *