ശ്യാമും അമ്മയും കാര്‍ലോസും 10അടിപൊളി 

ശ്യാമും അമ്മയും കാര്‍ലോസും

Shyaum Ammayum Carlosum | Author : Smitha


 

കോട്ടുവായും വിട്ട്, സിട്ടൌട്ടിനു വെളിയില്‍, ഇല വെയിലില്‍ നിന്ന് വെറുതെ, റോഡിനപ്പുറത്തെ, അയല്‍വക്കത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.

 

“അമ്മെ…!”

 

അദ്ഭുതത്തോടെ, അകത്തേക്ക് നോക്കാതെ ഞാന്‍ വിളിച്ചു.

 

“അമ്മെ!”

 

അമ്മയില്‍ നിന്നും പ്രതികരണം ഒന്നും കാണാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ആദ്യത്തേക്കാള്‍ ശബ്ദത്തില്‍ വിളിച്ചു.

 

“എന്നാടാ?”

 

“ഇങ്ങ് വന്നെ!”

 

“ശ്യെ! എടാ എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്..എന്നാ കാര്യം?”

 

“ഇങ്ങ് വന്നെ അമ്മെ!”

 

ഞാന്‍ വീണ്ടും ഒച്ചയിട്ടു.

ദോശ ചുടുകയായിരിക്കണം. വന്നത് കൈയ്യില്‍ ചട്ടുകവുമായാണ്.

 

“എന്നാ..?”

 

ഞാന്‍ നോക്കുന്നിടത്തെക്ക് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു.

 

“അവിടെ പുതിയ താമസക്കാരെത്തിയല്ലോ,”

 

അമ്മയും അങ്ങോട്ട്‌ നോക്കി.

 

“ആ ശാരദ ചേച്ചിയെപ്പോലെ ആരേലും ആരുന്നേല്‍ മതിയാരുന്നു,”

 

അങ്ങോട്ട്‌ നോക്കി അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.

 

“എടയ്ക്കൊക്കെ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാരുന്നു…”

 

മുന്‍ വശത്തെ കതക് തുറന്ന് കിടക്കുന്നുണ്ട്. അകത്ത് ആരോ ഉണ്ടെന്ന് വ്യക്തം. പക്ഷെ ആരെയും പുറത്തേക്ക് കാണാനില്ല.

 

“അങ്ങോട്ട്‌ നോക്കിയിരുന്നാ എന്‍റെ പണി നടക്കുകേല…”

 

അമ്മ എന്‍റെ തലയ്ക്ക് ഒരു കൊട്ട് തന്നുകൊണ്ട് പറഞ്ഞു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി.

 

ഞങ്ങള്‍ക്ക് കുറെ ആടുകളും പശുക്കളും ഉണ്ട്. അതിനെയൊക്കെ നോക്കുന്നത് അമ്മയാണ്. പിന്നെ കുറച്ച് സ്ഥലവും. അതില്‍ ചേന ചേമ്പ്, കപ്പ, കാപ്പി, കൊക്കോ, കുരുമുളക്,തെങ്ങ്…അധികമൊന്നുമില്ല. അത്യാവശ്യം വരുമാനം അതില്‍ നിന്നും കിട്ടും.

 

പിന്നെ ഞാന്‍ ടൌണില്‍, ടൌണ്‍ എന്ന് വെച്ചാല്‍ ഇവിടുന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ, ഒരു റെസ്റ്റാറെന്‍റ്റില്‍ ജോലി ചെയ്യുന്നു. ജോലി എന്ന് വെച്ചാല്‍ ഓള്‍ ഇന്‍ ആള്‍ എന്നൊക്കെയാണ് മുതലാളി രാഘവന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നത്. കാഷ്യര്‍ ആയി ഇരിക്കുന്നത് മുതല്‍ മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങിക്കൊണ്ടുവരുന്നത് വരെയുള്ള ജോലികള്‍ അതില്‍പ്പെടും…

 

അവിടെ ഇരുന്നുകൊണ്ട് ഞാന്‍ അയല്‍വക്കത്തെ വീട്ടിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ടും അവിടെയെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല.

 

പെട്ടെന്ന് അകത്ത്, ജനാലയ്ക്കപ്പുറം ഒരു നിഴല്‍ ഞാന്‍ കണ്ടു. ആദ്യമൊന്ന് ഭയപ്പെട്ടു. നല്ല ഉയരവും വണ്ണവുമുള്ള ആരോ ആണ്.

 

ശരിക്കുള്ള ഭയം ആ നിഴല്‍ പുറത്തേക്കിറങ്ങി എന്‍റെ മുമ്പിലേക്ക് വന്നപ്പോഴാണ്.

 

കാര്‍ലോസ്!

 

ആ രൂപം കണ്ട് ഞാന്‍ യാന്ത്രികമായി മന്ത്രിച്ചു:

 

കാര്‍ലോസ് കെ പി!

 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ എന്‍റെ മുമ്പില്‍ പേടിസ്വപ്നം പോലെ ഉണ്ടായിരുന്നവന്‍.

 

കണ്ടുമുട്ടുമ്പോള്‍ തന്നെ വായ്‌ നിറയെ തെറി. അതും ഏറ്റവും പുളിച്ചതും വൃത്തികെട്ടതും!

 

വെറുതെ, രസത്തിന് മുഷ്ടിചുരുട്ടി ഇടിക്കുക, തള്ളി വീഴിക്കുക, പരസ്യമായി അവഹേളിക്കുക…

 

രണ്ട് വര്‍ഷം!

 

അതാ, മൈരന്‍ എന്നെ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ അവനെന്‍റെ നേരെ വരുന്നു. മുഖത്ത് ഇപ്പോഴുമുണ്ട് പരിഹാസച്ചിരി. പഴയ സ്കൂള്‍ കാലഘട്ടത്തിലെ ഭേതി നിറഞ്ഞ ദിനങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്ന കൊലച്ചിരി!

 

“നീ?”

 

എന്‍റെ നേരെ സംശയത്തോടെ വിരല്‍ ചൂണ്ടി അവനെന്നെ നോക്കി.

 

“ശ്യാം…ശ്യാം മോഹന്‍…?”

 

“അതെ…”

 

ഞാന്‍ തലകുലുക്കി.

 

“നീയെന്നാ ഇവിടെ?”

 

“ഇതാ എന്‍റെ വീട്…”

 

പിമ്പിലേക്ക് കണ്ണു കാണിച്ച് ഞാന്‍ പറഞ്ഞു.

 

“എഹ്? അപ്പം നമ്മള് അയലോക്കംകാരാണോ?”

 

എന്‍റെ മനസ്സ് തകര്‍ന്നു തരിപ്പണമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്ലസ് ടൂവിന് പഠിക്കുന്ന കാലത്ത്, സ്കൂളില്‍ ഇവനെ ഒരുപാട് സഹിച്ചു. ഇനി അയല്‍വക്കത്ത് കിടന്നുകൊണ്ട് ആ സഹനം തുടരണോ?

Leave a Reply

Your email address will not be published. Required fields are marked *