മാറി മറിഞ്ഞ ജീവിതം – 5 10

മാറി മറിഞ്ഞ ജീവിതം 5

Mari Marinja Jeevitham Part 5 | Author : Sreeraj

[ Previous Part ] [ www.kambi.pw ]


 

ക്രൂസ് ഷിപ് തിരികെ തീരത്ത് അടുത്തപ്പോൾ മാത്രം ആണ് അഞ്ജുവിന് ഫോൺ തിരിച്ച് കിട്ടിയത്…

ഫോൺ ഓൺ ചെയ്തതും, തുരു തുരാ മെസ്സേജുകളും, ഒരുപാട് ഒരുപാട് മിസ്സ്‌ കാൾ അലെർട്ടുകളും.. അമ്മ,,, ഹരീ,, ചേച്ചി…

സിനി അഞ്ജുവിനോട് ചോദിച്ചു : നീ പറഞ്ഞിരുന്നില്ലേ വീട്ടിൽ. ഞാൻ പറയാൻ പറഞ്ഞതല്ലേ, രണ്ടു ദിവസം നെറ്റ്‌വർക്ക് ഉണ്ടാവില്ല എന്ന് പറയാൻ.

അഞ്ചു അശ്ചര്യത്തോടെ: ഞാൻ പറഞ്ഞതാണല്ലോ…

” നീ ഇത് എവിടാ മോളെ… ഇന്നലെ മുതൽ വിളിക്കുന്നതാ നിന്നെ “… ഫോണിൽ സുലോചനയുടെ പരിഭ്രാന്തമായുള്ള ശബ്ദം കേട്ട് അഞ്ജുവിന് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി…

” പറഞ്ഞിരുന്നതല്ലേ അമ്മേ…. നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല അമ്മേ..”….സുലോചനയുടെ ശബ്ദത്തിൽ പരിഭ്രാന്തി മനസ്സിലാക്കിയ അഞ്ചു ഉടനെ മറുപടി പറഞ്ഞു.

കാര്യം കേട്ടതും അഞ്ജുവിന്റെ മുഖ ഭാവം മാറി, കരച്ചിലിന്റെ വക്കത്ത് എത്തി…….

” എനിക്ക്…. എനിക്ക് വീട്ടിൽ പോണം… “.. അഞ്ജുവിന്റെ കരഞ്ഞു കൊണ്ടുള്ള അപേക്ഷ ആയിരുന്നു അത് സിനിയോട്…

സിനി അഞ്ജുവിനെ ചേർത്ത് പിടിച്ച് : എന്ത് പറ്റിയെടി…

അഞ്ചു വിറച്ചു കൊണ്ട് : ഹരിണിക്ക്… എന്തോ പറ്റി എന്ന്……

അഞ്ജുവിനെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും സിനിക്ക് സാധിക്കുമായിരുന്നില്ല..

സിനി ആദ്യം സുലോചനയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു..

പാല് വാങ്ങി വരുമ്പോൾ കൈ വിട്ട് ഓടിയ ഹരിണിയെ ബൈക്ക് തട്ടി.. അധികം സീരിയസ് അല്ലെങ്കിലും പൊട്ടൽ ഉണ്ട് കയ്യിലെ എല്ലിന്……

സിനി അഞ്ജുവിനോട് വ്യകതമായി കാര്യങ്ങൾ പറഞ്ഞ ശേഷം പറഞ്ഞു: ഹരി രാവിലെ എത്തിയിട്ടുണ്ട്. അവളുടെ കൂടെ തന്നേ ഉണ്ട്.. നീ ഹരിയെ വിളിക്ക്, അപ്പോഴേക്കും ബാക്കി കാര്യങ്ങൾ ഞാൻ നോക്കാം…

അഞ്ചു ഉടനെ ഹരിക്ക് ഫോൺ വിളിച്ചു..

ഹരി : പറ…

അഞ്ചു : മോൾക്ക്, മോൾക്ക് എങ്ങിനെ ഉണ്ട്…

ഹരി : കുഴപ്പം ഇല്ല.. ഇപ്പോൾ ഉറങ്ങാണ്..

അഞ്ചുവിന് ഹരി പറഞ്ഞത് കേട്ട് സമാധാനം ആയി.. പക്ഷെ ഹരിയുടെ ശബ്ദം,, അത്,, താൻ അറിയുന്ന ഹരിയുടേതല്ല.. ഇന്ന് വരെ കൾക്കാത്ത ഒരു കനമുണ്ടായിരുന്നു ശബ്ദത്തിന്..

അഞ്ചു: നീ എപ്പോഴാ വന്നത്..

ഹരി : അമ്മ അടുത്തില്ല, വിളിച്ചാൽ പോലും കിട്ടുന്നില്ല.. അച്ഛന് വന്നല്ലേ പറ്റൂ…………….

ആ ഡയലോഗിൽ അഞ്ചു തിരിച്ചറിഞ്ഞു, ഹരിക്ക് തന്നോട് ഉള്ള ശബ്ദ വ്യത്യാസം എന്താണ് എന്ന്…….

അപ്പോഴേക്കും സിനി അഞ്ജുവിന്റെ കയ്യിൽ നിന്നും വാങ്ങി പറഞ്ഞു: ഹരീ ഞാനാ.. ഫ്ലൈറ്റ് ഒന്നും കാണിക്കുന്നില്ല. നാളെ മോർണിംഗ് ഉളളൂ…..

ഹരി ഒരു ” ഓകെ ” മാത്രം പറഞ് ഫോൺ കട്ട്‌ ചെയ്ത് മാറ്റി വച്ച്, ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന തന്റെ മോളുടെ നെറ്റിയിൽ പതിയെ തഴുകി…

സിനി ഫോൺ കയ്യിൽ പിടിച്ച് അഞ്ജുവിനെ നോക്കി..

അഞ്ചു : എന്താ കട്ട്‌ ആയോ?..

സിനി : ആയത് അല്ല,, ആക്കിയത് ആണ്… ഹരി നല്ല ദേഷ്യത്തിൽ ആണ് അഞ്ചൂ……..

അഞ്ചു : നമുക്ക് എങ്ങനേലും പോവാൻ നോക്കാം സിനി.. മോളുടെ കാര്യം.. പിന്നെ ഹരി.. ഞാൻ ഇന്നുവരെ അവൻ, ഇങ്ങനെ കേട്ടിട്ടില്ല.. എനിക്ക് പേടി ആവുന്നു……

സിനിക്ക് അറിയാം, ഹരി,,,,,,, അവൻ ആണ് എല്ലാം അഞ്ജുവിന്. അവന്റെ മേലെ ഒരു ആശിഷ് വർമയും ഇല്ല അഞ്ജുവിന് എന്ന്………

……………………………………………………………..
യാദൃശ്ചികം ആണെങ്കിലും, സീ സൈഡ് ലോബിയിൽ ചായ കുടിച് കൊണ്ട്, ട്രൗസർ ഇട്ട് കൂളിംഗ് ഗ്ലാസ്‌ വച്ച് ഇംഗ്ലീഷ് മാഗസിൻ വായിക്കുന്ന ആശിഷിനെ കണ്ടതും, സിനി ചിന്തയിലേക്ക് പോയി…

പെട്ടെന്ന് ഇടി വെട്ടിയ പോലെ നിന്ന സിനിയെ കണ്ട് അഞ്ചു ചോദിച്ചു : എന്താ?..

” ആശിഷ് വർമ “… പേരുകേട്ട ബിസിനസ്സ് ടൈക്കൂണിന്റെ മകൻ അല്ലെങ്കിൽ അവകാശി.. പ്ലേ ബോയ് ആശിഷ് വർമ്മയെ കുറിച്ച് കേട്ടിട്ടുള്ള സിനി, ഉടനെ അഞ്ജുവിനെ നേരെ തിരിഞ്ഞ്, കൈ പിടിച്ച് തിരിഞ്ഞു നടന്നു. തങ്ങളുടെ മുറിയിലേക്ക്..

ലിഫ്റ്റിൽ കയറിയ അഞ്ചു ചോദിച്ചു : എന്താ, എന്തുപറ്റി, എന്തെങ്കിലും പ്രശ്നം ഉണ്ടോ?..

Leave a Reply

Your email address will not be published. Required fields are marked *