ഹരി ഫോൺ വച്ചതും, അഞ്ചു ചോദിച്ചു : ബെന്നി ചേട്ടന് എന്താ?…
ഹരി ഒന്ന് കൂർപ്പിച്ചു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല….
തന്നേ കടന്ന് പോവാൻ തുടങ്ങുന്ന ഹരിയുടെ കയ്യി കടന്ന് പിടിച്ചു കൊണ്ട് കേണപേക്ഷിച്ച് അഞ്ചു പറഞ്ഞു : ഹരീ….. പ്ലീസ് ടാ…. ഒന്ന് സംസാരിക്ക് എന്നോട്…… ഇങ്ങനെ.. ഇങ്ങനെ മിണ്ടാതെ…. എന്നെ കൊണ്ട് പറ്റില്ല…..
ഹരി ഒന്ന് ആലോചിച്ച ശേഷം, ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു : അഞ്ചൂ… ഞാൻ എന്താ നിന്നോട് സംസാരിക്കേണ്ടത്… ചോദ്യങ്ങൾ ആണ് ഉള്ളത്… പക്ഷെ അത്…. ഇപ്പോൾ എനിക്ക് എന്റെ മോൾ ആണ് വലുത്… വേറൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല…….
ഹരിയെ വട്ടം ഇട്ട് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അഞ്ചു പറഞ്ഞു : പ്ലീസ് ഹരീ…. ഇങ്ങനെ മിണ്ടാതെ എനിക്ക് പറ്റില്ലടാ…
ഹരി അഞ്ജുവിന്റെ ഷോൾഡറിൽ പിടിച്ച് അൽപം മുന്നോട്ട് നിർത്തി ചോദിച്ചു : ആരാ എബി… ആരാ സിബി… ഇനിയും ആരെങ്കിലും ഉണ്ടോ അതേ പോലെ…
അഞ്ജുവിന്റെ മുഖം കുനിഞ്ഞു.. ഉത്തരം ഉണ്ടായിരുന്നില്ല അഞ്ജുവിന്..
ഹരി അഞ്ജുവിനെ മാറ്റി നിർത്തി…റൂം വിട്ട് പുറത്തിറങ്ങി……..
അഞ്ചു റൂമിൽ നിന്നും പുറത്തിറങ്ങിയില്ല പിന്നെ…….. പേടി കൊണ്ട് ഇടക്കിടക്ക് സുലോചന വന്ന് തന്റെ മകളെ നോക്കി തിരിച്ചു പോയി….
……………………………………………………………
ഹരിണി ഓകെ ആണ് എന്ന് അറിഞ്ഞ ശേഷവും, എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കാവുന്ന അഗ്നി പർവതത്തെ പോലെ, ദേഷ്യവും സങ്കടവും കടിച്ചു പിടിച്ചു നിന്ന ഹരിയുടെ മുഖം കണ്ട്….സുലോചന കാര്യം ചോദിച്ചു ഇന്നലെ………….
കള്ളങ്ങൾ പറഞ് ഒഴിയാൻ നോക്കി എങ്കിലും സുലോചന വിട്ടില്ല. മടിച്ചു മടിച്ച് ആണെങ്കിലും ഹരി ഫൈസൽ വഴി അറിഞ്ഞ കാര്യങ്ങൾ, ഏതോ ക്ലബ്ബിൽ എബി എന്ന് പറയുന്നവന്റെ മടിയിൽ കയറി ഇരുന്ന് ഉമ്മ വക്കുന്ന ചിത്രങ്ങൾ കണ്ടത് അടക്കം ഗത്യന്തരം ഇല്ലാതെ സുലോചനയോടും കൂടെ ഉണ്ടായിരുന്ന രഞ്ജുവിനെ സാക്ഷി നിർത്തി ഹോസ്പിറ്റൽ മുറിയിൽ വച്ച് പറഞ്ഞത്….
തളർന്നു പോയ സുലോചനയെ താങ്ങി എടുത്തത് ഹരിയും രഞ്ജുവും ചേർന്നായിരുന്നു…
സിനിയെ പറ്റി, ഫൈസൽ കൂട്ടി പറഞ്ഞതും ചേർത്ത് ഹരിയിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ കേട്ട് സുലോചന ഞെട്ടി തരിച്ചു, ഒപ്പം രഞ്ജുവും. അവർ സിനിക്ക് കൊടുത്ത സ്ഥാനം അത്രക്ക് വലുത് ആയിരുന്നു..
……………………………………………………………..
കലങ്ങിയ കണ്ണുകളുമായി ഹരിയോട് ശബ്ദം കനത്തു പറഞ്ഞു : രാവിലെ മുതൽ പച്ച വെള്ളം പോലും കുടിച്ചിട്ടില്ല അവൾ. അവളുടെ അമ്മ ആണ് ഞാൻ. അത് ഇനി എന്ത് തന്നേ ആയാലും…..
ഹരി പതിയെ പറഞ്ഞു : അമ്മേ.. ഞാൻ എന്താ ചെയ്യേണ്ടത് അത് പറ.. എനിക്ക് അറിയുന്നില്ല എങ്ങിനെയാ പ്രതികരിക്കേണ്ടത് എന്ന്…..
രെഞ്ചു ഇടയിൽ കയറി : ഹരിയെ ഗുണതോഷിക്കാതെ അമ്മ അവളോട് പോയി ഇത് ചെയ്തൂടെ..
സുലോചന കണ്ണും വീർപ്പിച് മുഖം കയറ്റി രഞ്ജുവിനോട് പറഞ്ഞു : നീ ഇതിൽ ഇടപെടേണ്ട… നിനക്ക് എന്താ യോഗ്യത ഉള്ളത് അവളെ കുറ്റം പറയാൻ….. നീയും ഹരിയും തമ്മിൽ ഉള്ള ബന്ധം എനിക്ക് അറിയില്ല എന്ന് വിചാരിച്ചോ…. പറയിപ്പിക്കണ്ട എന്നെ കൊണ്ട്…
രഞ്ജുവും ഹരിയും ഒരേ പോലെ ഞെട്ടി..
ശബ്ദം താഴ്ത്തി ആണെങ്കിലും ദേഷ്യത്തോടെ സുലോചന തുടർന്നു : എനിക്ക് അറിയില്ല…. ഇവിടെ ഈ വീട്ടിൽ എന്തൊക്കെയാ നടക്കുന്നത് എന്ന്… അറിഞ്ഞും കേട്ടും മിണ്ടാതെ.. ഇങ്ങനെ പിടിച്ച് ഇരുന്നു മടുത്തു….
സുലോചന ഹരിയെ നോക്കി : ഹരീ….. ഇതിനൊരു പരിഹാരം, എന്ത് തന്നേ ആയാലും നീ ഉണ്ടാക്കിയെ പറ്റൂ. നിന്നെ കൊണ്ടേ സാധിക്കൂ… നീ ഒരാൾ ആണ് അവളെ ഇങ്ങനെ കയർ ഊരി വിട്ടത്…..
ഇത്രയും പറഞ് സുലോചന തന്റെ മുറിയിലേക്ക് പോയി…..
രെഞ്ചു ഹരിയെ നോക്കി എങ്കിലും, ഒന്നും മിണ്ടാൻ ആവാതെ തല കുനിച്ചു ഇരിക്കാനെ ഹരിക്കും കഴിഞ്ഞുള്ളൂ…
കുറേ നേരത്തേ ഇരിപ്പിന് ശേഷം ഹരി തന്റെ മുറിയിലേക്ക് നടന്നു………….
ബെഡിൽ കമിഴ്ന്നു കിടക്കുന്ന അഞ്ജുവിന്റെ അരികിൽ ആയി തന്നെ ഹരിയും കിടന്നു…….
ഹരി തന്റെ അടുത്ത് ഉണ്ട് എന്ന് അറിഞ്ഞ അഞ്ചു, പതിയെ തേങ്ങാൻ തുടങ്ങി….
