” ഹരീ…… ഹരീ….. ഹരീ…. ഹരീ…. “…. ആ പേര്.. അവനെ അറിയുന്നവർ… അവന്റെ ചുറ്റും ഉള്ളവർ… തങ്ങളെക്കാൾ പ്രാധാന്യം അവനെന്തിനു കൊടുക്കുന്നു……….
സിനി ചോദിച്ചു ബെന്നിയോട് : അല്ല…. ആരാ ഈ ഹരി… എനിക്ക് മനസ്സിൽ ആവുന്നില്ല… എല്ലാം തുടങ്ങിയത് അവൻ ആണ്.. എന്നിട്ട്….. ഭാര്യയുടെ ചേച്ചി ആണെന്ന് അറിഞ് തന്നേ അല്ലെ………..
ബെന്നി ഒരു വികാരവും ഇല്ലാതെ പറഞ്ഞു : സിനി… നിർത്തിക്കോ… ഇനി എന്തെങ്കിലും പറഞ്ഞാൽ….. അവനെ കുറിച്ച്………….കേട്ടോടീ… പിന്നെ ഈ കാലത്ത് ദാമ്പത്യത്തിൽ മസാല കൂട്ടുന്നത് ഒക്കെ സാധാരണം ആണ്… പിന്നെ, ചേച്ചി ആയുള്ളത്… രണ്ടു കൈ കൂട്ടി മുട്ടാതെ ശബ്ദം ഉണ്ടാവില്ല.. അവൾക്ക് അറിയില്ലായിരുന്നോ, തന്റെ അനിയത്തിയുടെ ഭർത്താവ് ആണ് എന്ന്……
ഭാവം ഇല്ല എന്നേ ഉളളൂ… ആ കേട്ടോടീ പറച്ചിലിൽ എല്ലാം ഉണ്ടായിരുന്നു…. സിനി പേടിക്കാനും, എന്നാൽ… അത്ഭുതപ്പെടാനും…
ബെന്നി എഴുന്നേൽക്കാൻ ശ്രമിച്ചതും തടഞ്ഞു കൊണ്ട് പിടിച്ചു കിടക്കയിൽ കിടത്തി സിനി ഉറക്കെ ചോദിച്ചു : ബെന്നിയേട്ടാ…. ആരാ ഈ ഹരി… അതൊന്ന് പറഞ്ഞു താ…….. നേരിൽ കണ്ടതാ ഞാൻ…. കാണാൻ കൊള്ളാവുന്ന ഒരുത്തൻ…. അതിൽ കൂടുതൽ ആരാ അവൻ…….
ബെന്നി കുറച്ചു നിമിഷങ്ങൾ സിനിയുടെ മുഖത്തേക്ക് തന്നേ നോക്കി.. അതിന് ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു : ഒരു സാധാരണ മനുഷ്യൻ…… പക്ഷെ അടുത്തറിഞ്ഞാൽ……… അവൻ നമ്മുടെ എല്ലാം ആവും… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൂടെ നിൽക്കും, എന്തിനും…
ബെന്നി ഒന്ന് നിർത്തി വീണ്ടും തുടർന്നു…
ബെന്നി : അപ്രതീക്ഷിതമായി എന്റെ ജീവിതത്തിൽ കടന്ന് വന്നവൻ ആണ് അവൻ… എനിക്കറിയില്ല… അവൻ ആരൊക്കെയോ ആയി എന്റെ… എന്റെ ചോരാ.. എന്റെ അനിയൻ…… പിന്നെ നേരത്തെ പറഞ്ഞത്… അനിയത്തിയുടെ ഭർത്താവിനോട് ഇഷ്ടം തോന്നണം എങ്കിൽ… എന്തുകൊണ്ട് ആയിരിക്കും… അവന്റെ സ്വഭാവം ആവില്ലേ.. അല്ലാതെ വെറും സെക്സ് മാത്രം ആവില്ലല്ലോ…
സിനി അത്ഭുതത്തോടെ കേട്ടിരുന്നു…… ഹരിയെ കുറിച്ച്…. അവന്റെ ജീവിതത്തെ പറ്റി ചർച്ച ചെയ്ത ശേഷം……തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഈ വിഷയത്തിൽ എന്ന് ചർച്ചയിൽ ആയി സിനിയും ബെന്നിയും…..
……………………………………………………………..
വീട്ടിൽ കയറുന്നതിനു മുൻപ് തന്നേ ഹരിയെ അടി മുടി നോക്കി അത്ഭുതത്തോടെ, സങ്കടത്തോടെ ഹരിയുടെ കവിളിൽ കൈ പത്തി വച്ച് സുലോചവും ഇടാറുന്ന ശബ്ദവും ആയി പറഞ്ഞു : എന്ത് കോലം ആടാ ഹരീ ഇത്…….
ഹരി ചെറുതായി ഒന്ന് പുഞ്ചിരിച്ചു…..
സോഫ സെറ്റിനു ഇരുവശം ആയി ഹരിയെ നോക്കി തന്നേ അഞ്ജുവും രഞ്ജുവും നിക്കുന്നുണ്ടായിരുന്നു എങ്കിലും….. ഹരി മുഖം കൊടുക്കാൻ പോയില്ല…
ഹരി…. ഹരിണിയെയും… സുരഭിയെയും പൊക്കി എടുത്ത്.. ഇരു കൈകളിലുമായി തോളത്തു ഇരുത്തി…
” അച്ഛാ…. മാമാ… വിളിച്ചു കൊണ്ട് ഹരിയുടെ ഇരു കവിളിലും മുത്തം വച്ചു.. കുട്ടികൾ….
സാധങ്ങൾ എല്ലാം ഇറക്കി ബെന്നി എല്ലാവരും കേൾക്കെ പറഞ്ഞു : പറഞ്ഞത് മറക്കണ്ട….. എന്നെ വിളിക്കണം… നീ തീരുമാനിച്ച് വിളിക്ക്…
സുലോചന കണ്ണുരുട്ടി കൊണ്ട് ബെന്നിയോട് : അല്ല ബെന്നി… എന്ത് തീരുമാനം……
ബെന്നി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : അത് ചേച്ചി… എന്തായാലും…
സുലോചന ഹരിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : അല്ല എന്താ ഉദ്ദേശം.. അത് പറ….
ഹരി അൽപം മടിച്ച് : അമ്മേ…. ഞാൻ ഗൾഫിൽ വർക്ക് ചെയ്ത കമ്പനി ഇവിടെ കോഴിക്കോടും തൃശ്ശൂരും ഉണ്ട്… അപ്പോൾ…. ഞാൻ ഒരു വീട് വാടകക്ക് എടുത്ത്.. അങ്ങോട്ട് മാറി….
അഞ്ജുവും രഞ്ജുവും മുഖം കൂർപ്പിച്ചു കൊണ്ട് ഹരിയെ നോക്കി……
സുലോചന : കുറച്ചു സമയം താ… ഞാൻ ബാഗ് പാക്ക് ചെയ്തിട്ട് വരാം..
ഹരി അത്ഭുതത്തോടെ : അമ്മ എങ്ങോട്ടാ?..
സുലോചന : നീ എങ്ങിട്ടാണോ അങ്ങോട്ട്….
ഹരി : അപ്പൊ പിള്ളേർ…….
സുലോചന : അതിനല്ലേ അവളുമാരുടെ തള്ളകൾ ഉള്ളത്… അവർ നോക്കും……
ചുവന്ന കണ്ണുകളുമായി തന്നേ തുറിച്ച് നോക്കുന്ന അഞ്ജുവിനെയും രഞ്ജുവിനെയും ഒന്ന് നോക്കി, പിന്നെ സുലോചനയോട് പറഞ്ഞു : അവർക്ക് ജോലി ഉള്ളത് അല്ലേ അമ്മേ…
