മാറി മറിഞ്ഞ ജീവിതം – 5 10

അവസാനമായി ഹരി ഒന്നുകൂടെ തിരിഞ്ഞു നോക്കി, ബെന്നി ചേട്ടനും താനും കൂടെ നിന്ന, തന്റെ ജീവിതം താൻ ആയി നശിപ്പിച്ച, ആ നീളത്തിൽ ഉള്ള റൂമിനുള്ളിലേക്ക്……………………….
……………………………………………………………..

വ്യക്തമായ ഒരു പ്ലാൻ ഇല്ലെങ്കിലും ഹരി ഫ്ലൈറ്റ് കയറി…………..

ബെന്നിയോട് ഒരുപാട് വട്ടം പറഞ്ഞു എങ്കിലും, ബെന്നി സമ്മതിച്ചില്ല. ഹരിയെ കൂട്ടാൻ ആയി ബെന്നി കാത്തിരിപ്പുണ്ടായിരുന്നു എയർപോർട്ടിനു പുറത്ത്…

സ്ഥലവും പറ്റിയ ബിൽഡിങ്ങും ബെന്നി വാടകക്ക് എടുത്തത് ഹരിക്ക് അറിയാമായിരുന്നു. എങ്കിലും കൂടുതൽ വിവരങ്ങൾ ഹരി ചോദിച്ചു കൊണ്ടിരുന്നു…… ബെന്നി ഉത്തരവും….

വീട് എത്താറായപ്പോൾ ഹരിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. എന്ത് പറഞ് ബെന്നിയെ വീട്ടിലേക്ക് ക്ഷണിക്കും എന്നത് തന്നേ ആയിരുന്നു പ്രശ്നം….

മെയിൻ റോട്ടിൽ നിന്നും തന്റെ വീട്ടിലേക്കുള്ള വളവിലേക്ക് ബെന്നി തിരിഞ്ഞ്, വണ്ടി മുന്നോട്ട് പോയപ്പോൾ ആണ് ഹരിക്ക് ബോധോദയം ഉണ്ടാവുന്നത് ” ബെന്നിയേട്ടന് വീട്ടിലേക്കുള്ള വഴി, ഇത്ര കൃത്യമായി എങ്ങിനെ അറിയാം “…..

വീടിനു അൻപത് മീറ്റർ മുൻപ്, അല്ലെങ്കിൽ അവസാന വളവിന് മുൻപ് ബെന്നി വണ്ടി ചവിട്ടി നിർത്തി പറഞ്ഞു ” നീ കൂടുതൽ ചിന്തിക്കേണ്ട ഹരീ… കുറച്ചു ദിവസം മുന്നേ ഞാൻ വന്നിരുന്നു നിന്റെ വീട്ടിൽ. സുലോചന അമ്മ, രെഞ്ചു, ഹരിണി, പാർവതി…. അല്ല അഞ്ചു……………. എല്ലാവരെയും ഞാൻ കണ്ട് സംസാരിച്ചാണ് അന്ന് തിരിച്ചത് “…

ഹരി വാ പൊളിച്ച്, ഞെട്ടി തരിച്ചിരുന്നു കുറച്ച് സെക്കണ്ടുകൾ, പിന്നെ ഹരിയുടെ മുഖം കുനിഞ്ഞു.. എന്ത് പറയണം, ചെയ്യണം എന്നറിയാതെ… കൈ കാലുകൾ വിറക്കുന്നുണ്ടയിരുന്നു ഹരിക്ക്…

ബെന്നി തന്റെ ഇടത് കൈ ഹരിയുടെ തോളിൽ വച്ച് പറഞ്ഞു : ഹരീ… നീ കാരണം അല്ല എനിക്ക് അസുഖം വന്നത്. നീയില്ലെങ്കിലും എനിക്ക് വന്നേനെ.. അതായിരുന്നു എന്റെ ലൈഫ് സ്റ്റൈൽ… പക്ഷെ ഒന്ന് പറയാം, ഇന്ന് ജീവനോടെ ഞാൻ ഉള്ളതിന്റെ കാരണം നീ ആണ്… നീ ഇല്ലായിരുന്നു എങ്കിൽ… ഒരു അനിയനെ പോലെ എന്നെ നീ നോക്കിയില്ലായിരുന്നു എങ്കിൽ…. ഞാൻ ഉണ്ടാകുമായിരുന്നില്ല ഇന്ന്….

ഹരി നിറഞ്ഞ കണ്ണുകളുമായി ബെന്നിയുടെ കയ്യിൽ പിടിച്ചു….. ഒരായിരം മാപ്പ് അപേക്ഷ ഹരിയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു…

ഹരി ചോദിക്കാൻ വന്നപ്പോഴേക്കും ബെന്നി പറഞ്ഞു : അവിടെ രണ്ടു കുട്ടികൾ അടക്കം അഞ്ചു പേര് നിന്നെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പുണ്ട്.. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ പാർവതി…. ശോ….. അഞ്ചു… നിന്റെ ഭാര്യ പറഞ്ഞു തരും…

ബെന്നി കൂടുതൽ പറയാൻ നിക്കാതെ, കേൾക്കാൻ നിക്കാതെ വണ്ടി എടുത്തു ഹരിയുടെ വീട്ടിലേക്ക്……………..
……………………………………………………………..
കുറച്ചു ദിവസങ്ങൾക്കു മുൻപ്………..

ചിരിച്ചു കൊണ്ട് ഷേക്ക്‌ ഹാൻഡിന് കൈ നീട്ടി സിനി പറഞ്ഞു : ബെന്നിയേട്ടാ… ഞാൻ സിൻഷ.. സിനി എന്ന് വിളിച്ചാൽ മതി ബെന്നിയേട്ടൻ …

ബെന്നി ചിരിച്ചു കൊണ്ട് : പാർവതി പറഞ്ഞിരുന്നു… താൻ ആണല്ലേ,, എനിക്ക് വേണ്ടി ഈ പ്രോപ്പർട്ടി കണ്ട് പിടിച്ചത്…

” ടാ തടിയാ സിനിമ കണ്ട മുതൽ ഉള്ള ആഗ്രഹം ആണ് “… എന്ന് പറഞ് സിനി ബെന്നിയെ കെട്ടി പിടിച്ചു പെട്ടെന്ന്…

തന്നേ വിടാതെ അമർത്തി കെട്ടിപിടിച്ചു നിൽക്കുന്ന സിനി ബെന്നിയെ ശരിക്കും ഞെട്ടിച്ചു എങ്കിലും, പുഞ്ചിരിച്ചു കൊണ്ട്, സിനിയെ ബെന്നിയും പതിയെ തന്റെ ഭീമകരമായ ശരീരത്തോട് ചേർത്തു..

” ശ്ശെടാ… അപ്പോൾ സിനിമയിൽ പറഞ്ഞ, മേഘ രൂപൻ ഇതായിരുന്നു അല്ലെ “…. സിനി കളിയാക്കി ചിരിച്ചു ചോദിച്ചു…

ബെന്നിയും പുഞ്ചിരിച്ചു….

” ശോ… കഷ്ടം ഉണ്ട്…. ഇതിനി അധിക ദിവസം ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു “… സിനി പറഞ്ഞു..

ബെന്നി മനസ്സിലാവാതെ……….

സിനി : ഞാൻ ആണ് നിങ്ങളുടെ പേഴ്സണൽ ട്രൈനർ… ജിമ്മിൽ…

ബെന്നി : അതിന് ഞാൻ.. ഏത് ജിം..

സിനി : ഇവിടെ നിന്ന് ഒരു 15 Km ദൂരം ഉണ്ട്. ഇവിടത്തെ കഴിഞ്ഞെങ്കിൽ നമ്മൾ നേരെ ബെന്നിയേട്ടന്റെ ഹോട്ടലിൽ പോകുന്നു, പെട്ടിയും കിടക്കയും എടുക്കുന്നു, എന്നിട്ട് നേരെ എന്റെ ഫ്ലാറ്റിലേക്ക്…..

Leave a Reply

Your email address will not be published. Required fields are marked *