ചീയെര്സ് പറഞ്ഞു കൊണ്ട് ആശിഷ് പാർട്ടിക്ക് തുടക്കം ഇട്ടു…
കപ്പലിൽ നിന്ന് ശാന്തമായ കടലിന്റെ ഇരുൾച്ചയിലേക്ക് കണ്ണ് നട്ട് കൊണ്ട്, തണുത്ത കാറ്റ് ആസ്വദിച്ചു കൊണ്ട്, ഷാമ്പേയൻ നുണഞ്ഞു കൊണ്ട് അഞ്ചു നിന്നപ്പോൾ, സിനി മനസ്സിൽ വിചാരിച്ചത്, വെറുത ടൈം വേസ്റ്റ് ആയി എന്നാണ്…….
സിനിയുടെ മുഖത്ത് നിന്നും അത് വായിച്ചെടുത്തു അഞ്ചു, ചിരിച്ചു കൊണ്ട് സിനിയുടെ കയ്യിൽ പതിയെ അടിച്ച് പറഞ്ഞു : ഇതാണ് ഒരുപാട് സ്വപ്നം കാണാൻ പാടില്ല എന്ന് പറയുന്നത്…….
സിനി ഒന്ന് തിരിഞ്ഞു നോക്കി…
ചുറ്റും മോഡൽസ്…. ഇടതും വലതും ഇരിക്കുന്ന മോഡൽസിന്റെ തോളിൽ കൈ ഇട്ട് ചാരി ഇരുന്ന്….ചിരിച്ചു തമാശ പറഞ്ഞു കൊണ്ട്, ഒരു വൈറ്റ് ഷർട്ടും, ബ്ലൂ സിംപിൾ ട്രൗസറും ഇട്ട് എൻജോയ് ചെയ്യുന്ന ആശിഷിനെ..
അഞ്ചു ചിരിച്ചു കൊണ്ട് സിനിയെ ചേർത്ത് പിടിച്ചു പറഞ്ഞു: പോവാൻ പറയെടി അവനോട്. പക്ഷെ ഇതെനിക്ക് ഇഷ്ടായി… നല്ല സുഖം, എന്താ മൂഡ്….ഇങ്ങനെ കാറ്റും കൊണ്ട്……
സിനി : ക്യാമറ ഉണ്ടായിരുന്നു എങ്കിൽ…നല്ല ഫോട്ടോസ് എടുക്കാമായിരുന്നു നിന്റെ.. എനിക്ക് അതിലാണ് സങ്കടം…….
അഞ്ജുവും സിനിയും സംസാരിച്ചു കൊണ്ട് മാറി തന്നേ നിന്നു……….
ഓരോരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്, ഇരുവരും : നിങ്ങൾ എന്താ പാർട്ടി എൻജോയ് ചെയ്യുന്നില്ലേ?..
അഞ്ജുവും സിനിയും ഒരേ സമയം തിരിഞ്ഞതും, കണ്ടത്, കയ്യിൽ ഗ്ലാസ് പിടിച്ചു നിൽക്കുന്ന ആശിഷിനെ ആണ്…
സിനിയുടെ മുഖം നന്നായി വിടർന്ന് പുഞ്ചിരിച്ചു പറഞ്ഞു : ഉണ്ടല്ലോ…
ആശിഷ് അഞ്ജുവിനെ നോക്കി : എന്നിട്ടെന്താ മാറി നിക്കുന്നത്….
സിനി : സത്യം പറഞ്ഞാൽ, ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്.. ഇങ്ങനെ ഒരു പാർട്ടി…….
ആശിഷ് : അഞ്ചു….. അതല്ലേ പേര്.. ഇയാൾ മിണ്ടില്ല എന്നുണ്ടോ?..
അഞ്ചു നല്ലൊരു പുഞ്ചിരി പാസ്സാക്കി പറഞ്ഞു : അഞ്ജന… അതാണ് പേര്…. അഞ്ചു ക്ലോസ് ആയവർ വിളിക്കുന്നതാണ്….. ഈ പാർടിക്ക് ക്ഷണം തന്ന സ്ഥിതിക്ക് താങ്കൾക്കും അഞ്ചു എന്ന് വിളിക്കാം എന്നെ……… ഇവൾ പറഞ്ഞ പോലെ തന്നേ.. ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്… എന്തായാലും താങ്ക്സ് ഫോർ ദി ഇൻവിറ്റേഷൻ……..
ആശിഷ് ചിരിച്ചു കൊണ്ട് : വെൽകം… പിന്നെ ഷൂട്ട് ആയി വന്നതാണോ ഇവിടെ……
സിനി ഇടയിൽ കയറി പറഞ്ഞു : നിങ്ങൾ സംസാരിക്ക്, ഞാൻ ഫിൽ ചെയ്ത് വരാം…
സിനി പോയതും അഞ്ചു കാറ്റിൽ പറക്കുന്ന മുടി സ്റ്റൈലിൽ ഒന്ന് ഒതുക്കി പറഞ്ഞു : അതേ.. ഇൻഫ്ലുൻസർ മാത്രം അല്ല ഞാൻ.. ഫിറ്റ്നസ്സ് ട്രൈനർ കൂടെ ആണ്..
ആശിഷ് : അറിയാം.. പ്രൊഫൈലിൽ കണ്ടിരുന്നു…
അഞ്ചു : രാവിലത്തെ ഹെല്പിന് താങ്ക്സ്.. പിന്നെ സോറി.. ആൾ ആരാ എന്ന് മനസ്സിലായില്ല..
ആശിഷ് ചിരിച്ചു കൊണ്ട് : അത് ഓകെ.. പിന്നെ….. യൂ ലുക്ക് ബ്യൂട്ടിഫുൾ………
അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക് യൂ…
കുറച്ചു നേരം അഞ്ജുവും ആശിഷും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇടയിൽ ആഷിഷിന്റെ കൈ പിടിച്ച് വിദേശി മോഡൽ വലിച്ചു കൊണ്ട് അവരുടെ ഗ്രൂപ്പിലേക്ക് പോകുന്നത് വരെ….
ആശിഷ് പോയപ്പോൾ സിനി തിരിച്ച് അഞ്ജുവിന്റെ അടുത്ത് വന്ന് ചിരിച്ചു ചോദിച്ചു : എന്താ മോളെ… ചെക്കന് താല്പര്യം ഉണ്ടെന്ന് തോന്നുന്നു…….
അഞ്ചു : ആർക്കറിയാം.. എന്തായാലും ആ പാർട്ടിക്കിടയിലേക്ക് കയറി കുത്തി മറയാൻ ഞാൻ ഇല്ല എന്തായാലും..
സിനി : പോവാതിരിക്കുകയാണ് നല്ലത്. ആണുങ്ങളിൽ കുറേ എണ്ണം,,, നിന്നെ നോട്ടം ഇട്ടിട്ടുണ്ട്. പെണ്ണുങ്ങളിൽ ചിലത് അസൂയയോടെ ആണ് നോക്കുന്നത്… പണി തരാൻ ചാൻസ് ഉണ്ട്….. ഞാൻ തരുന്ന ഡ്രിങ്ക്സ് അല്ലാതെ മോള് വേറെ ഒന്നും തൊടരുത് കേട്ടോ….
അഞ്ചു : മ്മ്മ്മ്……
സാമയം കടന്നു പോയി… പലരും വന്ന് അഞ്ജുവിനെ പരിചയപ്പെടാനും സംസാരിക്കാനും തുടങ്ങി.. എല്ലാവരെയും നൈസ് ആയി ചിരിച് ഒഴിവാക്കി അഞ്ചു..
കുറച്ചു നേരമായി ഒരുത്തനെ നോക്കി കണ്ണ് കാണിക്കുന്ന സിനിയോട് അഞ്ചു ചോദിച്ചു : അതാരാടീ..
സിനി പതിയെ സിപ് ചെയ്ത് പറഞ്ഞു : എറിക്.. അമേരിക്കൻ ആണ്.. നൈറ്റ് അവന്റെ റൂമിൽ ആവും ഞാൻ മിക്കവാറും…
