നിധിയുടെ കാവൽക്കാരൻ – 15 53അടിപൊളി 

നിധിയുടെ കാവൽക്കാരൻ 15

Nidhiyude Kaavalkkaran Part 15 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

പല പല ചിന്തകൾ തലയിൽ ഉദിച്ചതും, കട്ടപിടിച്ച മഞ്ഞ് വീണ്ടും ഒഴുകിയെത്തി. ആ രൂപങ്ങളെ മെല്ലെ വിഴുങ്ങി, കാഴ്ചയിൽ നിന്നും മറച്ചു.

 

​”എന്താടാ… നോക്കി നിൽക്കുന്നത്?”

 

​വഴിയരികിലെ മണ്ണിൽ തളർന്നിരിക്കുകയായിരുന്നു സച്ചിൻ. അവന്റെ ആ ചോദ്യത്തിൽ വലിയൊരു നിസ്സംഗതയുണ്ടായിരുന്നു.

 

​പക്ഷേ, ആ ചോദ്യത്തിന് എനിക്ക് നൽകാൻ മറുപടി ഉണ്ടായിരുന്നില്ല.

 

​സത്യത്തിൽ ഞങ്ങൾക്ക് ആർക്കും പരസ്പരം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. തളർന്ന കാലുകൾക്ക് വിശ്രമം നൽകാനെന്നോണം, ഞങ്ങൾ ഓരോരുത്തരായി ആ റോഡരികിലെ മണ്ണിലേക്ക് ഇരുന്നു.

 

​ചുറ്റും കനത്ത നിശബ്ദത.

​ആരും സംസാരിക്കുന്നില്ല… ആരും അനങ്ങുന്നില്ല…

 

​അനുഭവിച്ച ഭീകരതയുടെ ഞെട്ടൽ മാറാതെ, എല്ലാവരും അവരവരുടേതായ ചിന്തകളുടെ ലോകത്തായിരുന്നു.

 

​ഞാൻ മെല്ലെ റോസിനെ നോക്കി.

 

​അത്രയും നേരം അനുഭവിച്ച പേടിയും, ഓട്ടത്തിന്റെ ക്ഷീണവും കാരണം അവൾ ആമിയുടെ തോളിൽ തലചായ്ച്ച് ഉറങ്ങിപ്പോയിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ ആമി അവളെ ചേർത്തുപിടിച്ചിട്ടുണ്ട്.

 

​തൊട്ടപ്പുറത്ത് കൃതികയെ കണ്ടു. അവളും വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ അടഞ്ഞുപോകുന്നുണ്ട്. ഏതു നിമിഷവും ഉറക്കത്തിലേക്ക് വഴുതി വീഴാൻ അവളും തയ്യാറെടുക്കുകയാണ്.

 

​ഇനിയും ഇവിടെ സമയം കളയുന്നത് ബുദ്ധിയല്ലെന്ന് തോന്നി, കാലുകൾക്ക് ബലം കൊടുത്ത് ഞാൻ പതിയെ എഴുന്നേറ്റു.

​നേരെ സച്ചിന്റെ അടുത്തേക്ക് ചെന്ന് ഞാൻ അവന് നേരെ കൈ നീട്ടി.

 

​”എടാ… ആ ബൈക്കിന്റെ കീ ഇങ്ങെടുത്തേ…”

 

​ക്ഷീണിച്ച കണ്ണുകളോടെ അവൻ എന്നെ തലയുയർത്തി നോക്കി.

 

​”എന്തിനാടാ…?”

 

​”ഇവരെ ഇനിയും ഇവിടെ ഇരുത്തുന്നത് ശരിയല്ല… ഞാൻ ഇവരെ രണ്ടുപേരെയും വീട്ടിലൊന്ന് കൊണ്ടാക്കി വരാം…”

 

​ഉറങ്ങി വീഴാറായ റോസിനെയും കൃതികയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

​അവൻ ഒന്ന് ആലോചിച്ചു. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.

 

​”വേണ്ട… നീ ഒറ്റയ്ക്ക് പോകണ്ട. നമുക്ക് എല്ലാവർക്കും കൂടി പോകാം. ഇനി ആരും തനിച്ച് നിൽക്കണ്ട…”

 

​അവന്റെ ആ തീരുമാനത്തിന് ഞാൻ എതിരഭിപ്രായം പറഞ്ഞില്ല.

 

​ക്ഷീണം വകവെക്കാതെ എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു….

 

​”നിങ്ങൾ കാറിൽ കയറിക്കോ… ഞാനും രാഹുലും ബൈക്കിൽ വരാം.”

 

​സച്ചിൻ കീ കയ്യിലെടുത്ത് രാഹുലിനെ വിളിച്ച് ബൈക്കിന്റെ അടുത്തേക്ക് നടന്നു.

 

​നിധി ഡ്രൈവിംഗ് സീറ്റിലേക്കും, ഐഷു ചേച്ചി തൊട്ടടുത്ത സീറ്റിലേക്കും കയറി.

​പിൻസീറ്റിൽ ആദ്യം കൃതികയും റോസും കയറി. ഒരല്പം പ്രയാസപ്പെട്ടാണെങ്കിലും അവർക്ക് അരികിലായി ഞാനും ഇരുന്നു.

 

ഇരുന്നു കഴിഞ്ഞപ്പോഴാണ്, ഡോറിന് വെളിയിൽ നിൽക്കുന്ന ആമിയെ ഞാൻ ശ്രദ്ധിച്ചത്.

 

​സീറ്റ് ഫുള്ളാണ്.

 

റോസോ കൃതികയോ പരസ്പരം മടിയിൽ ഇരുന്നാൽ ആമിക്കുള്ള സ്ഥലം ഒപ്പിക്കാമായിരുന്നു.

 

​ഞാൻ അവരെ ഒന്ന് നോക്കി.

 

​രക്ഷയില്ല… സീറ്റിലേക്ക് ചാരി, ബോധം പോയതുപോലെയുള്ള ആ കിടപ്പ് കണ്ടപ്പോൾത്തന്നെ എന്റെ ആ ആഗ്രഹം ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു. അവരെ വിളിച്ചുണർത്തുന്നത് ഇപ്പോൾ പാപമാണ്.

 

​ആമിയെ നോക്കിയപ്പോൾ അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

 

​വേറെ വഴിയില്ല… ഞാൻ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.

 

​എന്നാൽ എന്റെ ഉദ്ദേശം മനസ്സിലാക്കിയതുകൊണ്ടാവണം, ആമി എന്നെ അതിന് അനുവദിച്ചില്ല. പാതി എഴുന്നേറ്റ എന്റെ തോളിൽ പിടിച്ച് സീറ്റിലേക്ക് തന്നെ അമർത്തിയിരുത്തിക്കൊണ്ട്, ഒരു അവകാശിയെന്നോണം അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നു.

 

ഡോർ വലിച്ചടച്ച്, അവൾ എന്റെ നെഞ്ചിലേക്ക് ചാരി. മടിയിലേക്ക് ഒന്നുകൂടി ശരീരം അമർത്തി, തികഞ്ഞ അവകാശത്തോടെ അവൾ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *