നോക്കുമ്പോൾ നിധി!
എന്റെ മനസ്സിൽ ഉദിച്ച തെറി അവൾ അതേപോലെ വായിച്ചെടുത്തിരിക്കുന്നു…
എന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി.
‘അടങ്ങടാ…’ എന്ന് അവളുടെ കണ്ണുകൾ എന്നോട് ആജ്ഞാപിക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ ഒരു അപേക്ഷയും ശാസനയുമുണ്ടായിരുന്നു.
അവളുടെ ആ നോട്ടം കണ്ടതും ഞാൻ പതിയേ ശാന്തനായി. ഇനി ഞാൻ വായ തുറക്കില്ല എന്ന് ഉറപ്പായപ്പോൾ, അവൾ സാവധാനം എന്റെ വായയിൽ നിന്നും കൈകൾ അയച്ചു.
സച്ചിന്റെയും കൃതികയുടെയും വഴക്ക് അവിടെ അവസാനിച്ചു.
മുറിയിൽ വീണ്ടും മൗനം തളംകെട്ടി.
ആ നിശബ്ദതയിലേക്കാണ് നിധിയുടെ ശബ്ദം ഉയർന്നത്. ഇത്തവണ അവളുടെ സ്വരത്തിൽ ദേഷ്യമല്ല, മറിച്ച് വല്ലാത്തൊരു നിസ്സഹായാവസ്ഥയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.
“നിങ്ങൾ എല്ലാവരും ഒന്ന് കേൾക്ക്…”
അവൾ എല്ലാവരെയും മാറി മാറി നോക്കി.
“ഇതിന് മുൻപ് നടന്ന ഒരു ലൂപ്പിലും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല… കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. എനിക്കും ആമിക്കും അറിയാവുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്… അതെല്ലാം നിങ്ങൾ മനസ്സിലാക്കിയിട്ടുമുണ്ടാവാം…പക്ഷേ… ഞങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങൾക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. അത് ഞങ്ങളിൽ നിന്നും മറച്ചുവെക്കരുത്. ദയവ് ചെയ്ത് അറിയാവുന്നതൊക്കെ ഒന്ന് തുറന്നു പറഞ്ഞുതരണം. അല്ലാതെ… ഓരോന്നായി നിങ്ങളുടെ മനസ്സ് വായിച്ച് മനസ്സിലാക്കാൻ എനിക്ക് ഇടവരുത്തരുത്… പ്ലീസ്…”
അവളുടെ തൊണ്ടയിടറി.
“എല്ലാ ലൂപ്പുകളിലെയും പോലെ… ഇഷ്ടപ്പെടുന്നവരെയൊക്കെ കൺമുന്നിൽ വച്ച് നഷ്ടപ്പെടുത്താൻ എനിക്കിനി വയ്യ… അതേപോലെ, ഓരോ തവണയും സ്വയം മരിച്ച്, നരകിച്ച്… വീണ്ടും വീണ്ടും ജീവിക്കാൻ… സത്യമായിട്ടും എനിക്കിനി വയ്യ…”
അവസാന വരികൾ പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു…
“ഇനി നീയൊക്കെ മരിച്ചാൽ വീണ്ടും പുനർജനിക്കും എന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ…? ”
കൃതികയുടെ പെട്ടെന്നുള്ള മറുപടി അവിടമാകെ മുഴങ്ങി കേട്ടു…
ആമി:-“എന്ത്….?”
കൃതിക:-“ദിസ് ഈസ് യുവർ ലാസ്റ്റ് ചാൻസ്. ഈ തവണ കൂടേ പരാജയപെട്ടാൽ പിന്നേ നിങ്ങൾക്കൊരു ജീവിതമില്ല….”
തുടരും…..
ആദ്യം തന്നേ പറയട്ടേ ഒരു professional എഴുത്തുകാരൻ ഒന്നുമല്ല അത്കൊണ്ട് തന്നെ തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ ക്ഷമിക്കുക… വായിച്ച് കഴിഞ്ഞാൽ അഭിപ്രായങ്ങൾ പറയുക. ഭാവിയിൽ എഴുതുന്നുണ്ടെങ്കിൽ അതെന്നെ ഇനിയും മികച്ചതാക്കുവാൻ സഹായിച്ചേക്കാം.. 🫂
