കൃതിക കുറച്ചുനേരം മിണ്ടാതെയിരുന്നു. പിന്നെ പതിയേ മുഖമുയർത്തി, എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു.
“അവരെ കാണാൻ… അവർ അവിടെ എന്താണ് ചെയ്യുന്നതെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ പോയത്.”
“അവരോ…?”
നിധിയുടെ നെറ്റി ചുളിഞ്ഞു. അവൾ സംശയരൂപേണ ചോദിച്ചു. “ആരെ കാണാൻ?”
അപ്പോഴാണ് റോസ് എന്നെ നോക്കിയത്. അവളുടെ കണ്ണുകളിൽ ഒരു ചോദ്യഭാവം ഉണ്ടായിരുന്നു.
“അപ്പോൾ… നീ ഇന്നലെ കണ്ട കാര്യങ്ങളൊന്നും ഇതുവരെ ഇവരോട് പറഞ്ഞില്ലേ ദേവാ?”
റോസിന്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ നോക്കി. ഞാൻ ഒന്ന് പരുങ്ങി.
“സത്യം പറഞ്ഞാൽ… ഇന്നലത്തെ ആ ഓട്ടത്തിനിടയിലും ക്ഷീണത്തിനിടയിലും ഞാനക്കാര്യം പറയാൻ മറന്നുപോയി…”
“എന്ത് കാര്യം? എന്താ നീ മറച്ചുവെച്ചത്?”
ചേച്ചി അക്ഷമയോടെ ചോദിച്ചു.
ഞാൻ ശ്വാസം ഒന്ന് വലിച്ചുവിട്ടു. പിന്നെ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് പറയാൻ തുടങ്ങി.
രാത്രി കൃതികയുടെ ഫോൺ വന്നത് മുതൽ… രാത്രി ആ സ്ത്രീയും പുരുഷനും അവിടേ നിന്നും പോയത് വരേയുള്ള, എല്ലാം അവർക്ക് മുന്നിൽ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു…
എല്ലാം പറഞ്ഞു നിർത്തിയപ്പോൾ അവിടെ കനത്ത നിശബ്ദത തളംകെട്ടി നിന്നു.
ആ നിശബ്ദതയ്ക്കിടയിൽ നിധി എന്നെ നോക്കിയത് ഒന്ന് കാണേണ്ടതായിരുന്നു.
കണ്ണുകൾ കൊണ്ട് അവൾ എന്നെ ചുട്ടുകരിക്കുകയായിരുന്നു എന്ന് വേണം പറയാൻ.
“ഇത്രയും വലിയൊരു കാര്യം നീ ഇപ്പോഴാണോടാ പറയുന്നത്?” എന്ന ഭാവത്തിൽ, പല്ലിറുമ്മിക്കൊണ്ട് അവൾ എന്നെ നോക്കി പേടിപ്പിച്ചു.
ആ നോട്ടം കണ്ടതും എന്റെ ഉള്ളൊന്നു കാളി… നേരത്തെ അവൾ പറഞ്ഞ ‘സാമാനം ചെത്തി ഉപ്പിലിടുന്ന’ കാര്യം ഓർമ്മ വന്ന്, ഒരു നിമിഷം ഞാൻ അറിയാതെ കാലുകൾ ഒന്ന് ചേർത്തുവച്ചുപോയി.
എന്നാൽ ചേച്ചിയുടെ പ്രതികരണം അതിലും രൂക്ഷമായിരുന്നു.
ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടതും, തലയ്ക്കുള്ളിൽ ആയിരം ചിന്തകൾ ഒന്നിച്ചു വന്നതുപോലെ ചേച്ചി സോഫയിൽ നിന്നും ചാടി എഴുന്നേറ്റു. തല പെരുക്കുന്നത് സഹിക്കാൻ വയ്യാത്തതുപോലെ, ചേച്ചി ഇരു കൈകൾ കൊണ്ടും തല അമർത്തിപ്പിടിച്ചു.
എന്തൊക്കെയോ കണക്കുകൂട്ടലുകൾ തെറ്റിയതുപോലെ… അല്ലെങ്കിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള മറുപടി തേടുന്നതുപോലെ ചേച്ചി ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
ആ മുഖത്തെ വെപ്രാളവും സംഘർഷവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കാര്യങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ കൈവിട്ടു പോവുകയാണെന്ന് ചേച്ചി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്…….
അന്തരീക്ഷം ആകെ വലിഞ്ഞുമുറുകി നിൽക്കുകയാണ്. ചേച്ചിയാണെങ്കിൽ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കൃതികയുടെ ശബ്ദം കേട്ടത്.
“നമുക്കെല്ലാവർക്കും തഞ്ചാവൂരിലേക്ക് പോയാലോ?”
ആ ചോദ്യം കേട്ടതും, ഓടിക്കൊണ്ടിരുന്ന ക്ലോക്ക് പെട്ടെന്ന് നിലച്ചതുപോലെ എല്ലാവരും സ്തംഭിച്ചുപോയി. നടക്കുന്നതിനിടയിൽ ചേച്ചി നിന്നു.
ഞങ്ങളെല്ലാവരും ഒരേപോലെ കൃതികയെത്തന്നെ ഉറ്റുനോക്കി.
“നിനക്കെന്താടി… വയ്യേ? ”
സച്ചിൻ അവളെ നോക്കി ചോദിച്ചു.
“ദേ… എടി, പോടീ എന്നൊക്കെ നിന്റെ മറ്റവളെ വിളിച്ചാൽ മതി. എന്നേ വിളിക്കാൻ നിക്കണ്ട…”
അവൾ ദേഷ്യത്തോടെ ചീറിയെങ്കിലും സച്ചിൻ വിട്ടുനൽകാൻ തയ്യാറല്ലായിരുന്നു. അവൻ നെഞ്ചും വിരിച്ച് മുന്നോട്ട് വന്നു.
“വിളിച്ചാൽ… വിളിച്ചാൽ നീ എന്ത് ചെയ്യുമെടി?”
അവരുടെ ആ കോഴിപ്പോര് കണ്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചുകയറി. കൈ പോയി ഊമ്പി തിരിഞ്ഞ് നിൽക്കുമ്പോഴാണ് ഇവറ്റങ്ങളുടെ… 😐
എന്റെ നിയന്ത്രണം വിട്ടു. ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു…
“ഒന്ന് നിർത്ത് മൈരോളേ…”
എന്നവാക്കുകൾ മനസ്സിൽ ചിന്തിച്ചതും എന്റെ വായയിൽ ഒരു കൈ ശക്തിയായി അമർന്നു!
