നിധിയുടെ കാവൽക്കാരൻ – 15 53അടിപൊളി 

 

പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് എന്തോ ഓർത്തതുപോലെ ചേച്ചി എന്നെ അടിമുടി ഒന്ന് നോക്കി.

 

കണ്ണുകളിൽ എന്തോ സംശയം നിഴലിച്ചു.

 

“നീ… നീ ആ ടീഷർട്ട് ഒന്ന് ഊരിയെ…”

 

പെട്ടെന്നുള്ള ആ ആവശ്യം കേട്ട് ഞാൻ ഒന്ന് മടിച്ചു നിന്നു. എന്തിനാണ് ഇപ്പോൾ തുണി അഴിക്കുന്നത് എന്ന അമ്പരപ്പിലായിരുന്നു ഞാൻ.

 

എന്റെ നിൽപ്പ് കണ്ടിട്ടാവണം, ചേച്ചി അല്പം ഗൗരവത്തിൽ വീണ്ടും പറഞ്ഞു.

 

“എടാ… ഊരാനാ പറഞ്ഞത്…”

 

ഇനി മടിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട്, ഞാൻ ഇട്ടിരുന്ന ടീഷർട്ട് തലവഴി ഊരി മാറ്റി കയ്യിൽ പിടിച്ചു.

 

“ഇനി പുറം തിരിഞ്ഞ് നിന്നേ…നിന്റെ ടാറ്റൂ ഞാനൊന്ന് നോക്കട്ടെ. നിധി പറഞ്ഞിരുന്നു അവൾ അത് നിന്നിൽ ഇതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു എന്ന്…”

 

അടുത്ത നിർദ്ദേശവും വന്നു.

 

ഞാൻ സാവധാനം ചേച്ചിക്ക് പിന്തിരിഞ്ഞ് നിന്നു.

 

ആ സമയത്താണ് സ്റ്റെപ്പിറങ്ങി ആമിയും നിധിയും, മുറികളിലിൽ നിന്നും സച്ചിനും രാഹുലും അവിടേക്ക് വന്നത്.

 

ഡൈനിങ് ഹാളിന്റെ നടുക്ക്, മേൽവസ്ത്രമില്ലാതെ നിൽക്കുന്ന എന്നെ കണ്ടതും ആമി വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. എന്റെ പുറകിൽ വന്നു നിന്ന്, കഴുത്തിന് താഴേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.

 

“എടാ നിന്റെ കഴുത്തിലെ ടാറ്റുവിന്റെ വലിപ്പം കൂടിയല്ലോ…ഒപ്പം നിറവും കുറച്ച് കൂടിയിട്ടുണ്ട്..”

 

അവൾ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി.

 

“അല്ലടാ… നിന്റെ കഴുത്തിലെ കാര്യം മാത്രമല്ല, നിന്റെ ശരീരത്തിനും നല്ല മാറ്റമുണ്ട്. കുറച്ചുകൂടെ മസിലൊക്കെ വന്ന്, ബോഡി ഒക്കെ നല്ല ഷേപ്പായിട്ടുണ്ടല്ലോ…”

 

രാഹുൽ എന്റെ ശരീരത്തിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

 

ഞാനും എന്റെ ശരീരത്തിലേക്കൊന്ന് നോക്കി…

 

കുറച്ചു നേരം നോക്കി നിന്നപ്പോൾ എനിക്കും എന്തൊക്കെയോ മാറ്റം വന്നത് പോലെ

 

എന്നാൽ ആ കാര്യം ഉറപ്പിച്ചത് സച്ചിന്റെ മറുടിയായിരുന്നു…:

 

“ശരിയാ.. എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്…”

 

അതുകേട്ടതും എന്റെ ഉള്ളിൽ ദൃടമായ ചിന്തകൾ കടന്നുവന്നു….

 

സിനിമയിലൊക്കെ നായകന്മാർക്ക് ഇടിയോ കടിയോ ഒക്കെ കിട്ടി കഴിയുമ്പോൾ സൂപ്പർ പവർ കിട്ടുന്ന ആ ഒരു സീൻ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

 

ഇനി അതാണോ സംഭവം? എനിക്കും എന്തെങ്കിലും ശക്തി ഒക്കെ കിട്ടിക്കാണുമോ?

 

ഞാൻ ഒരു തീരുമാനത്തിലെത്തി. ഇതാണ് അവസരം. ദൈവം എനിക്ക് തന്ന സൂപ്പർ പവർ ടെസ്റ്റ് ചെയ്യാൻ ഇതിലും നല്ലൊരു സമയം വേറെയില്ല.

 

മനസ്സിൽ ഉറച്ച തീരുമാനവുമായി, ഒരു മാസ്സ് ഹീറോയെപ്പോലെ ഞാൻ നടന്നു ചുമരിന്റെ അടുത്തേക്ക് നീങ്ങി.

 

“എല്ലാവരും കുറച്ചു പുറകോട്ട് മാറിനിന്നോ… ”

 

ഞാൻ അവരോടായി പറഞ്ഞു…

 

എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കാണ്…

 

ചുമരിന്റെ മുന്നിലെത്തിയതും ശ്വാസം ആഞ്ഞുവലിച്ചു, സർവ്വ ശക്തിയും ഏകാഗ്രതയും വലംകൈയ്യലേക്ക് ആവാഹിച്ച്… ചുമരിലേക്ക് നോക്കി ഒരൊറ്റ ഇടി!

 

‘ഠപ്പേ!!’

 

വലിയൊരു ശബ്ദം ഡൈനിങ് ഹാളിലാകെ മുഴങ്ങി.

ഇടിച്ച പോസിൽ തന്നെ ഞാൻ അനങ്ങാതെ നിന്നു. ബാക്കിയുള്ളവർ ശ്വാസമടക്കിപ്പിടിച്ച് എന്നെത്തന്നെ നോക്കുന്നുണ്ട്. ചുമര് വിണ്ടുകീറിയോ എന്നാവും അവർ നോക്കുന്നത്.

 

പക്ഷേ സത്യം എനിക്കല്ലേ അറിയൂ…

 

ചുമരിന് ചെറിയൊരു പോറൽ മാത്രമേ ഏറ്റിട്ടുള്ളു! പക്ഷേ എന്റെ കൈ…അത് ഒടിഞ്ഞു എന്ന് തോന്നുന്നു… 😐

കൈവിരലുകൾക്കിടയിലൂടെ കൊടുംവേദന അരിച്ചു കയറുന്നുണ്ടായിരുന്നു.

 

സൂപ്പർ പവറുമില്ല, ഒരു മൈരുമില്ല…

 

വേദന കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ഞാൻ പതുക്കെ ആ കൈ മറ്റേ കയ്യിനുള്ളിൽ പൊതിഞ്ഞുപിടിച്ചു…

 

ഞാൻ തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി…പ്രേത്യേകിച്ച് രാഹുലിനേ..

 

“ദേവാ ഞാൻ വെറുതേ പറഞ്ഞതാടാ…. 🙂”

 

നന്ദിയുണ്ട് മൈരേ നന്ദിയുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *