നിധിയുടെ കാവൽക്കാരൻ – 16 55അടിപൊളി 

നിധിയുടെ കാവൽക്കാരൻ 16

Nidhiyude Kaavalkkaran Part 16 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

 

“ഇനി നീയൊക്കെ മരിച്ചാൽ വീണ്ടും പുനർജനിക്കും എന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ…? ”

 

കൃതികയുടെ പെട്ടെന്നുള്ള മറുപടി അവിടമാകെ മുഴങ്ങി കേട്ടു…

 

ആമി:-“എന്ത്….?”

 

കൃതിക:-“ദിസ്‌ ഈസ്‌ യുവർ ലാസ്റ്റ് ചാൻസ്. ഈ തവണ കൂടേ പരാജയപെട്ടാൽ പിന്നേ നിങ്ങൾക്കൊരു ജീവിതമില്ല….”

 

അതൊരു വെറും അറിയിപ്പായിരുന്നില്ല, ഒരു വിധിപ്രഖ്യാപനം പോലെയായിരുന്നു.

 

​അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നതുപോലെ തോന്നി. നിധിയുടെ കണ്ണുകളിൽ കണ്ട ആ ഭയം… അത് ഇരട്ടിയായി.

 

ലൂപ്പുകൾ തരുന്ന അമരത്വം എന്ന സുരക്ഷിതബോധം അതോടെ തകർന്നു തരിപ്പണമായി.

 

​സച്ചിനും രാഹുലും വാ പൊളിച്ചു നിൽക്കുന്നു.

 

ചേച്ചി ശ്വാസം പോലും വിടാൻ മറന്നതുപോലെ കൃതികയെത്തന്നെ ഉറ്റുനോക്കുകയാണ്..

 

​മരണം… ഇത്തവണ അത് സത്യമാണ്. അതിന് പിന്നൊരു തിരിച്ചു വരവില്ല എന്ന സത്യം എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴൽ വീഴ്ത്തി……

 

“കൃതികേ… നീ… നീയാരാ?”

 

​എന്റെ ചോദ്യം ആ ഹാളിലെ നിശബ്ദതയെ കീറിമുറിച്ചു. വേദനയെക്കാൾ വലിയൊരു നീറ്റൽ എന്റെ നെഞ്ചിൽ പടർന്നു.

 

​”നിനക്ക്… നിനക്ക് ഈ കാര്യങ്ങളൊക്കെ എങ്ങനെ അറിയാം? പറ…”

 

​ഞാൻ അവൾക്ക് നേരെ കൈ ചൂണ്ടി. എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

​”എന്നെ കണ്ടതും… എന്നോട് ഇത്രയും അടുപ്പം കാണിച്ചതും… എല്ലാം നിന്റെ വെറും അഭിനയമായിരുന്നോ? എല്ലാം അറിഞ്ഞുകൊണ്ട്… കൃത്യമായ പദ്ധതികളോടെ നീ എന്റെ കൂടെ കൂടിയതാണോ?”

 

​വിശ്വാസവഞ്ചനയുടെ വേദനയായിരുന്നു ആ വാക്കുകളിൽ. ഞാൻ അവളെ വിശ്വസിച്ചതാണ്… സ്നേഹിച്ചതാണ്… അതെല്ലാം കള്ളമായിരുന്നോ എന്ന ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

 

​പക്ഷേ, എന്റെ ചോദ്യങ്ങൾക്കും ആക്രോശങ്ങൾക്കും മുന്നിൽ അവൾക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. കടൽ പോലെ ശാന്തമായിരുന്നു അവളുടെ മുഖം.

 

“ഓ… ഒന്ന് നിർത്തെടാ…”

 

അവൾ അല്പം നീരസത്തോടെ മുഖം ചുളിച്ചു.

 

“ഈ മെഗാ സീരിയലിലെ നായകന്മാർ ചോദിക്കുന്നത് പോലെ, ചതിയാണോ, വഞ്ചനയാണോ എന്നൊക്കെ ചോദിച്ചു സെന്റി അടിക്കാൻ നിൽക്കല്ലേ… കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞു വരുന്നുണ്ട്.”

 

എന്റെ ആ ചോദ്യം അവളിൽ വലിയൊരു കോമഡി ഉണ്ടാക്കിയ പോലെയായിരുന്നു അവളുടെ പ്രതികരണം.

 

ശേഷം അവൾ ഗൗരവത്തിൽ തുടർന്നു.

 

“നീ ഈ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് പണ്ടേ അറിവുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെത്തേടി എപ്പോഴേ വന്നേനെ… സത്യം പറഞ്ഞാൽ, ആ ട്രെയിനിൽ കയറുന്നത് വരെ… എന്തിന്, അന്ന് നിധി ഗ്രൗണ്ടിൽ വച്ച് ആ കാര്യങ്ങളൊക്കെ പറയുന്നത് വരേ എനിക്കും ഇതെക്കുറിച്ച് അറിവുണ്ടായിരുന്നില്ല……പിന്നേ എന്റെ കണ്ടെത്തലുകൾ സത്യമാണോ എന്നറിയാനാണ് ഞാൻ ഇന്നലെ അങ്ങോട്ട് പോയത്….”

 

അവളുടെ ആ വാക്കുകൾ… അത് കേട്ടപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി.

 

ശ്വാസം മുട്ടി നിൽക്കുകയായിരുന്ന എന്റെ നെഞ്ചിലേക്ക് വീണ്ടും കാറ്റ് കയറിയ പ്രതീതി…

 

അവൾ എന്നെ ചതിച്ചിട്ടില്ല… എന്നോടുള്ള അവളുടെ സ്നേഹം, ആ അടുപ്പം… അതൊന്നും അഭിനയമായിരുന്നില്ല എന്ന തിരിച്ചറിവ് വല്ലാത്തൊരു ആശ്വാസമാണ് നൽകിയത്.

 

ആ കണ്ണുകളിലെ സത്യസന്ധത എനിക്ക് കാണാമായിരുന്നു.

 

പക്ഷേ…

അവിടെയാണ് പുതിയൊരു ചോദ്യം എന്റെ മുന്നിൽ ഉയർന്നു വന്നത്.

 

ആശ്വാസത്തിനിടയിലും അതെന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി.

 

ട്രെയിനിൽ കയറുന്നത് വരെ അവൾക്ക് ഇതെക്കുറിച്ചൊന്നും ഒരു അറിവുണ്ടായിരുന്നില്ലെങ്കിൽ… പിന്നെ എങ്ങനെയാണ് അവൾക്ക് ഇപ്പോൾ ഇതെല്ലാം അറിയുന്നത്?

 

ലൂപ്പുകളെക്കുറിച്ചും, മരിച്ചാൽ ഇനി തിരിച്ചുവരവില്ല എന്ന ക്രൂരമായ സത്യത്തെക്കുറിച്ചും അവൾക്ക് എങ്ങനെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു? ഞങ്ങൾക്ക് പോലും അറിയാത്ത ആ രഹസ്യം അവൾ എവിടുന്ന് അറിഞ്ഞു?

Leave a Reply

Your email address will not be published. Required fields are marked *