നിധിയുടെ കാവൽക്കാരൻ – 16 55അടിപൊളി 

 

“അയ്യേ… പോടി… നാണം കെട്ടവളെ ഞാൻ എന്റെ ചെക്കനേ എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും…”

 

ആമി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

“ആഹാ എന്നാ അവൻ എന്റേംകൂടെ ചെക്കാനാ,ഞാനും എനിക്ക് ഇഷ്ടമുള്ളത് ചെയ്യും….”

 

വാക്ക് തർക്കങ്ങൾ പതിയേ പതിയേ കളി ചിരികളിലേക്ക് വഴിമാറി…

 

ഇതൊക്കെ കണ്ടും കേട്ടും എനിക്കും തഴമ്പിച്ചിരുന്നു….ഞാൻ അവരുടെ സ്നേഹപ്രകടനങ്ങൾ നോക്കിയിരുന്നു കണ്ടു..

 

“മതി… മതി… രണ്ടാളും കൂടി രാവിലെ തന്നെ…”

 

ഞാൻ ഇടയിൽ കയറി പറഞ്ഞു.

 

“അതിന് നീയേതാ?ഞാനെന്റെ പെണ്ണിനോട് എനിക്ക് ഇഷ്ട്ടമുള്ളത് പറയും…”

 

നിധി ആമിയേ നോക്കി പറഞ്ഞു…

 

അതേ എന്ന് ആമിക്കൂടെ തലയാട്ടിയപ്പോൾ ഇനി ഇവിടേ എനിക്ക് റോളില്ല എന്ന കാര്യം ഞാൻ മനസ്സിലാക്കി… ഇനി അവരായി അവരുടെ ലോകമായി

 

ഞാൻ പതിയേ കട്ടിലിൽ നിന്നും എഴുന്നേറ്റ് എന്റെ റൂമിലേക്ക് നടന്നു.

 

വാതിലെത്തിയതും ഞാൻ വീണ്ടും പുറകിലൊട്ടൊന്ന് തിരിഞ്ഞുനോക്കി.

 

കളിചിരികളുമായി സംസാരിക്കുന്ന എന്റെ പ്രണാനുകളെ കണ്ടപ്പോൾ ഒരിക്കലും ഞങ്ങൾ തമ്മിൽ വേർപെടരുതേ, ഈ സന്ദോഷം അസ്തമിക്കരുതേ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത…….

 

എന്റെ നോട്ടം കണ്ടതും നിധി തിരിഞ്ഞുനോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവൾ ഫോൺ എനിക്ക് നേരെ തിരിച്ചുപിടിച്ച് ആമിക്കും എന്നെ കാണിച്ചുകൊടുത്തു.

 

“നോക്കി നിൽക്കാതെ പോയി കുളിക്കടാ ചെക്കാ…”

 

സ്‌ക്രീനിലൂടെ എന്നെ കണ്ടതും ആമി ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു…

 

ഫോണിലൂടെയാണെങ്കിലും അവളുടെ ആ ശാസന കേട്ട് ഞാൻ അനുസരണയോടെ അവിടേ നിന്നും ഓടി വേഗം തന്നെ എന്റെ റൂമിലേക്ക് പോയി, ബാത്ത്റൂമിലേക്ക് കയറി.

 

ഷവറിന് താഴെ നിൽക്കുമ്പോൾ തണുത്ത വെള്ളം ശരീരത്തിലേക്ക് വീഴുന്നതിനൊപ്പം മനസ്സും മെല്ലെ ശാന്തമായി തുടങ്ങി.

 

 

 

****************

 

സമയം ഏകദേശം പത്ത് മണി…

നാളെ ഞങ്ങൾ തഞ്ചാവൂരിലേക്ക് യാത്ര തിരിക്കുകയാണ്. അതിനോടനുബന്ധിച്ച് പെൺപടകളെല്ലാം കൂടി ഒരു ഷോപ്പിംഗ് പ്ലാൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.

 

നാട്ടിൽ നിന്നും കുറച്ചുമാറിയുള്ള വലിയ ടൗണിലേക്കാണ് യാത്ര.

ഞാനും, ആമിയും, നിധിയും, കൃതികയും, റോസും, പിന്നെ സച്ചിനും രാഹുലുമാണ് നാളെ യാത്ര തിരിക്കുന്നത്.

 

കാര്യങ്ങളുടെ കിടപ്പുവശം എന്താണെന്ന് അറിഞ്ഞിട്ട് മാത്രം ആവണിയെയും ദിയയെയും ചേച്ചിയെയും വിളിച്ചാൽ മതി എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. വെറുതെ അവരെ കൂടെ അപകടത്തിലേക്ക് വലിച്ചിഴക്കേണ്ടല്ലോ.

 

ഞങ്ങൾ ടൗണിലെത്തി. നാളേക്ക് പോവാനുള്ള അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടാൻ തുടങ്ങി.ഡ്രസ്സ്‌ അവസാനം എടുക്കാം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം….

 

സത്യം പറഞ്ഞാൽ ഇവരുടെ ഈ കാട്ടിക്കൂട്ടലും ആവേശവും കണ്ടാൽ തോന്നും വല്ല ടൂറോ മറ്റോ പോവുകയാണെന്ന്. ഒരു വലിയ രഹസ്യം തേടിയാണ് പോകുന്നതെന്ന കാര്യം ഇവരൊക്കെ മറന്നോ എന്ന് പോലും എനിക്ക് സംശയമുണ്ട്…

 

കിലുക്കാംപെട്ടികളെപ്പോലെ ഓടി നടക്കുന്ന അവരെ നിസ്സഹായത്തോടെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…

 

​അന്നത്തെ ആ ഷോപ്പിംഗ് മേളയ്ക്ക് സമാപനം കുറിക്കാനെന്നോണം ഞങ്ങൾ ഒരു കൂറ്റൻ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് കയറി.

 

​അകത്തേക്ക് കാലെടുത്തുവെച്ചതും, എന്റെ അനുവാദം പോലും ചോദിക്കാതെ നിധിയും ആമിയും എന്റെ ഇരു കൈകളിലും പിടുത്തമിട്ടു. ശേഷം എന്നെയും വലിച്ച് നേരെ ലേഡീസ് സെക്ഷനിലേക്ക്…

 

​രണ്ട് വശത്തും രണ്ട് മാലാഖമാരെപ്പോലെ അതിസുന്ദരികളായ പെൺകുട്ടികൾ… അവരുടെ നടുവിൽ കൈകോർത്തുപിടിച്ച് നടക്കുന്ന എന്നെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പലരുടെയും കണ്ണുകൾ ഞങ്ങളിലേക്കായി.

 

ആ നോട്ടങ്ങളിൽ അസൂയയും അത്ഭുതവും നിറഞ്ഞുനിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *