അവളിലേക്കുള്ള യാത്ര – 9
[ മനോഹരൻ മംഗളോദയം ]
[ Previous Part ] [ www.kambi.pw ]
പൊട്ടിയ കണ്ണികൾ
ലഭിച്ച പ്രതികരണങ്ങൾക്ക് നന്ദി കഥ തുടരുന്നു …
.
ദിവസം 1:
രാവിലെ തന്നെ അശ്വിൻ അന്വേഷണം തുടങ്ങി. ലാപ്ടോപ്പ് തുറന്ന്, അശ്വതി പറഞ്ഞ പേരും പഴയ വിവരങ്ങളും ചേർത്തുവെച്ച് അവൻ സോഷ്യൽ മീഡിയ മുഴുവൻ അരിച്ചുപെറുക്കാൻ തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,… പഴയ ഫോട്ടോകൾ, കമന്റുകൾ, ഫ്രണ്ട്സ് ലിസ്റ്റുകൾ, ടാഗുകൾ എല്ലാം അവൻ പരിശോധിച്ചു. “ടിജോ” എന്ന പേരിൽ ഒരുപാട് അക്കൗണ്ടുകൾ കണ്ടെങ്കിലും അവരാരും അവൻ അന്വേഷിക്കുന്ന ടിജോ ആയിരുന്നില്ല.
ഉച്ചവരെ ലാപ്ടോപ്പിന് മുന്നിൽ കണ്ണ് നടട്ടിയിട്ടും ഒരു ചെറിയ തുമ്പ് പോലും കിട്ടിയില്ല.
“ഇവൻ സോഷ്യൽ മീഡിയയിൽ പോലുമില്ലേ…”
സ്വയം പിറുപിറുത്തുകൊണ്ട് അവൻ ലാപ്ടോപ്പ് അടച്ചു. പിന്നെ നേരെ അശ്വതി പറഞ്ഞിരുന്ന പഴയ അഡ്രസ്സിലേക്ക് പോയി. പക്ഷേ, ഗേറ്റിന് മുന്നിൽ കാർ നിർത്തി അവൻ ബെൽ അമർത്തി. ഒരു മധ്യവയസ്കൻ പുറത്തുവന്നു.
“ആരെയാ വേണ്ടത്…?”
“ടിജോ… കുറച്ചു വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന…”
അയാൾ ഒരു നിമിഷം ആലോചിച്ചു.
“ഞങ്ങൾ ഈ വീട് വാങ്ങിയിട്ട് രണ്ട് വർഷമായി. അതിന് മുമ്പ് ആരായിരുന്നു ഇവിടെയെന്ന് എനിക്കറിയില്ല.”
വീണ്ടും നിരാശ. അവിടെ നിന്ന് ഇറങ്ങിയ അശ്വിൻ പഴയ അയൽവീടുകളിലും കയറിയിറങ്ങി.
“ഓർമ്മയില്ല മോനെ…”,
“അറിയില്ല…”
മേരി ആൻ്റി പറഞ്ഞ സ്ഥലത്തും ഒരേ മറുപടി മാത്രം.
അവിടുന്ന് ടിജോ പഠിച്ചിരുന്ന പഴയ കോളേജിലെത്തി. ഓഫീസിൽ കയറി പഴയ അലുമ്നി രജിസ്റ്റർ പരിശോധിച്ചപ്പോൾ പേര് ഉണ്ടായിരുന്നു. പക്ഷേ, അതിന് ശേഷമുള്ള വിവരങ്ങളൊന്നും അവിടെയില്ലായിരുന്നു. ഗേറ്റിലെ പഴയ സെക്യൂരിറ്റിയും തലകുലുക്കി:
“ഇപ്പൊ കുറേ വർഷമായി കണ്ടിട്ടില്ല സാർ…”
സൂര്യൻ അസ്തമിക്കുമ്പോഴേക്കും അശ്വിൻ മാനസികമായി തളർന്നിരുന്നു. റൂമിൽ എത്തി അവൻ കുറച്ചുനേരം നിരാശപ്പെട്ടിരുന്നു… ഇരുന്നു. ഇത്ര വലിയ നഗരത്തിൽ ഒരാളെ കണ്ടെത്തുക ഇത്രയും ബുദ്ധിമുട്ടായിരിക്കുമെന്ന് അവൻ കരുതിയിരുന്നില്ല. രാത്രിയായപ്പോൾ അവൻ അശ്വതിയെ വിളിച്ചു.
“എന്തായി…?”
അവളുടെ ശബ്ദത്തിൽ പ്രതീക്ഷയുണ്ടായിരുന്നു.
“ഒന്നും കിട്ടിയില്ല.”
അപ്പുറത്ത് കുറച്ചു നേരം കനത്ത നിശബ്ദതയായിരുന്നു.
“ആരെയും കിട്ടിയില്ലേ അശ്വിൻ…?”
“ഇല്ല.”
“അവന്റെ ഫ്രണ്ട്സോ… പഴയ പരിചയക്കാരോ…?”
“ഒന്നുമില്ല.”
അശ്വതി ഒരു ദീർഘനിശ്വാസം വിട്ടു.
“അപ്പോ ഇനി…?”
“നാളെ ഒരിക്കൽ കൂടി നോക്കും. അതും കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ലെങ്കിൽ വേറെ വഴി ആലോചിക്കാം.”
“മ്മ്…”
അത്ര മാത്രം പറഞ്ഞ് അവൾ കോൾ അവസാനിപ്പിച്ചു. ഫോൺ താഴെ വെച്ച അശ്വിൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. ‘ടിജോ’… രണ്ടുദിവസം മുമ്പ് വരെ വെറുമൊരു പേരായിരുന്നു അത്. ഇപ്പോൾ ആ പേര് മാത്രം ബാക്കിയുണ്ട്, അതിന് പിന്നിലെ മനുഷ്യൻ എവിടെയാണെന്ന് മാത്രം ആർക്കും അറിയില്ല.
“നാളെ അവസാനമായി ഒന്നു കൂടി നോക്കാം.”
പക്ഷേ, അടുത്ത ദിവസം അവനെ കാത്തിരുന്നത് വെറുമൊരു അന്വേഷണമായിരുന്നില്ല; അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു.
ദിവസം
2:
പിറ്റേന്ന് രാവിലെ തന്നെ അശ്വിൻ വീണ്ടും പുറത്തിറങ്ങി. ഇന്നലത്തെ നിരാശ മനസ്സിലുണ്ടായിരുന്നെങ്കിലും, ഇന്ന് എന്തെങ്കിലും കിട്ടുമെന്ന ചെറിയ പ്രതീക്ഷ അവൻ കൈവിട്ടില്ല. ആദ്യം ഇന്നലെ കിട്ടിയ ഫോൺ നമ്പറുകളിൽ വീണ്ടും വിളിച്ചു. ചില നമ്പറുകൾ നിലവിലില്ല, ചിലർക്ക് ടിജോയെ ഓർമ്മയില്ല, ഓർമ്മയുള്ളവർക്കാകട്ടെ അവൻ ഇപ്പോൾ എവിടെയാണെന്ന് അറിയുകയുമില്ല
അവിടെ നിന്ന് പഴയ പരിചയക്കാരെ തേടിയിറങ്ങി. ഒരാൾ മറ്റൊരു പേര് പറഞ്ഞു. അവിടെ ചെന്നപ്പോൾ അയാൾ മൂന്നാമതൊരാളെ ചൂണ്ടിക്കാട്ടി. രാവിലെ തുടങ്ങിയ ഓട്ടം ഉച്ചയായിട്ടും തുടർന്നു. ഒരു ചെറിയ വിവരത്തിന് പിന്നാലെ പോയാൽ അത് അവസാനിക്കുന്നത് മറ്റൊരു അടഞ്ഞ വാതിലിന് മുന്നിലായിരുന്നു.
