മുഹബത്ത് – 14 Likeഅടിപൊളി  

മുഹബത്ത് – 14

[ Vashalan ]

[ Previous Part ] [ www.kambi.pw ]


സീസൺ 2 എപ്പിസോഡ് 1

മുഹബത്തെയ്ൻ

ഈ ഭാഗത്തില് ആവര്ത്തന വിരസത തോന്നിയാൽ അത് തികച്ചും മനപ്പൂര്വ്വം ആണ്.

രണ്ടു ദിവസങ്ങൾക്ക് ശേഷം…

ഫാസിലിന്റെയും ശ്രീരാഗിന്റെയും ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് തിരികെ വരുന്ന ദിവസം എത്തി. ഞാനും രാമേന്ദ്രൻ ചേട്ടനും ചേർന്ന് വൈകീട്ട് അവരെ എയർപോർട്ടിൽ ചെന്ന് കൂട്ടിക്കൊണ്ട് വരാൻ കാറുമായി പുറപ്പെട്ടു.

എയർപോർട്ട് പാർക്കിംഗിൽ വണ്ടി നിർത്തി ഞങ്ങൾ പുറത്തിറങ്ങി. അധികം വൈകാതെ തന്നെ ഫാസിലും ശ്രീരാഗും ട്രോളിയുമായി പുറത്തേക്ക് വരുന്നതു ഞങ്ങൾ കണ്ടു.

നാട്ടിലെ വിശേഷങ്ങളും വെയിലും കുളിർമയുമൊക്കെ മുഖത്തുണ്ട്. ഞങ്ങളെ കണ്ടതും അവരുടെ മുഖത്ത് വലിയൊരു പുഞ്ചിരി പടർന്നു.

“ഡാ ഷാജു… രാമേന്ദ്രേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ!” ഫാസിൽ ഓടി വന്നു ഞങ്ങളെ കെട്ടിപ്പിടിച്ചു. ശ്രീരാഗും കൂടെ വന്നു വിശേഷങ്ങൾ തിരക്കി. ലഗേജുകൾ കാറിന്റെ ഡിക്കിയിൽ വെച്ച് ഞങ്ങൾ വണ്ടിയിലേക്ക് കയറി.

വണ്ടി മുന്നോട്ട് എടുത്തപ്പോൾ തന്നെ ഫാസിൽ നാട്ടിലെ കാര്യങ്ങളും യാത്രയുടെ ക്ഷീണവുമൊക്കെ പറഞ്ഞുതുടങ്ങി. “ആകെ നടുവൊടിഞ്ഞു ഡാ… ചെല്ലുമ്പോള് തന്നെ കഴിക്കാന് എന്തെങ്കിലും ഫുഡ് വേണം,” ഫാസിൽ സീറ്റിൽ ചാരിയിരുന്നുകൊണ്ട് പറഞ്ഞു.

ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചുകൊണ്ട്, “അതൊക്കെ സെറ്റ് ആടാ. ഫ്ലാറ്റിൽ എത്തുമ്പോൾ ഹൻസിബ ചായ

വെച്ചിട്ടുണ്ടാകും.” നിങ്ങൾ വരുമ്പോഴേക്കും ചായ റെഡിയാക്കാൻ പറഞ്ഞിട്ടുണ്ട്.”

ഫാസിൽ ചെറുതായി ഒന്ന് മൂളി, “അതെയതെ, കുറേ ദിവസത്തിന് ശേഷം വീണ്ടും പഴയ പോലെ ഒരുമിച്ചായി അല്ലെ.”

അതു കേട്ടതും ശ്രീരാഗ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു, “പിന്നെന്താ, നിനക്ക് എന്താടാ… നമ്മൾ രണ്ടുപേരും നാട്ടിൽ പോയ സമയത്ത് ഷാജുവും ചേച്ചിയും ഫ്ലാറ്റിൽ അടിച്ചുപൊളിച്ചട്ടുണ്ടാവും!

നമ്മൾ ഇല്ലാത്ത

ദിവസങ്ങളില് ഇവര്ക്കു നല്ല സ്വൈര്യവിഹാരം ആയിരിക്കും അല്ലയോ.”

അതിന്മേൽ കയറി ഒരു ഡബിൾ മീനിങ് തമാശ കൂടി പൊട്ടിച്ചു, ഫാസിൽ:”അതെയതെ! പിന്നെ രാമേന്ദ്രേട്ടൻ കൂടെയുള്ളപ്പോൾ നിനക്ക് എന്ത് ടെൻഷൻ? ചേട്ടനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കുന്ന ആളുമല്ല.

നിനക്കും ഇത്തക്കും ആരെയും പേടിക്കാതെ അടിച്ചുതിമിർക്കാൻ പറ്റിയ

അവസരമായിരുന്നു ഇതെന്ന് മുഖം കണ്ടാൽ അറിയാം.”

മുൻസീറ്റിലിരുന്ന രാമേന്ദ്രൻ ചേട്ടൻ അത് കേട്ട് ഒന്ന് പതുക്കെ ചിരിച്ചു. അവരുടെ കളിയാക്കലുകളും ഡബിൾ മീനിങ് വർത്തമാനങ്ങളും കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു കള്ളച്ചിരിയാണ് പടർന്നത്.

ഞാൻ അവരെ നോക്കി പതുക്കെ പറഞ്ഞു, “പിന്നെ… നിങ്ങളില്ലാത്തതുകൊണ്ട് ഫ്ലാറ്റ് ആകെ ബോറായിരുന്നു.”

പക്ഷേ എന്റെ മനസ്സിൽ മറ്റൊന്നായിരുന്നു ഓടിയത്. അവർ തമാശയായി പറഞ്ഞ ആ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് എനിക്ക് മാത്രമെ അറിയൂ.ഞാനും ഹൻസിബയും രാമേന്ദ്രൻ ചേട്ടനും തമ്മിലുള്ള കളികളും, ഞാൻ ഒളിഞ്ഞുനിന്ന് ആസ്വദിച്ച ലഹരിയും ഇവരുടെ ഈ തമാശയായി പറയുന്ന കളിയാക്കലുകൾക്ക് എത്രയോ അപ്പുറത്തായിരുന്നു!

അങ്ങനെ കളിചിരികളും തമാശകളുമായി ഞങ്ങൾ അരമണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ എത്തിച്ചേർന്നു. കാർ പാർക്ക് ചെയ്ത് ഞങ്ങൾ ലിഫ്റ്റ് കയറി മുകളിലേക്ക് പോയി. ഞാൻ കീ ഉപയോഗിച്ച് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

പിന്നാലെ ഫാസിലും ശ്രീരാഗും ലഗേജുകളുമായി അകത്തേക്ക് വന്നു.

ശബ്ദം കേട്ട് ഹൻസിബ അടുക്കളയിൽ നിന്ന് സ്വീകരണമുറിയിലേക്ക് വന്നു, ഡൈനിങ് ടേബിളിൽ ചായയും പലഹാരവും ഒക്കെ സെറ്റ് ചെയ്തതിനു ശേഷം ഹൻസിബ ഞങ്ങളുടെ അടുത്തുത്തേക്ക് കടന്നുവന്നു.

അവൾ അണിഞ്ഞിരുന്ന ടീ-ഷർട്ടും പാന്റ്സും അവളുടെ ശരീരത്തിന്റെ ഘടനയും അളവുകളും ഒരു മറയുമില്ലാതെ വ്യക്തമായി കാണിക്കുന്നതായിരുന്നു.

ഇതുവരെ അവൾ ഇങ്ങനെയൊരു വേഷത്തിൽ

അവരുടെ മുന്നിൽ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ,

Updated: November 1, 2026 — 10:17 pm

Leave a Reply

Your email address will not be published. Required fields are marked *