ഇവർ ഒന്നും അറിയാതെ പറയുന്ന ഈ തമാശകൾക്ക് പിന്നിൽ ഞങ്ങളുടെ ഇടയിൽ നടന്ന രഹസ്യങ്ങൾ ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത ലഹരി പടരുന്നുണ്ടായിരുന്നു.
ഫാസിൽഎന്നെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു, “എന്താ ഷാജു, ഞങ്ങൾ ഇല്ലാത്തപ്പോൾ ‘റൂമിലെ’ ചൂടൊക്കെ കുറഞ്ഞോ? അതോ വീണ്ടും കൂടിയൊ?”
ശ്രീരാഗ് അതിനെ ഏറ്റുപിടിച്ചു, “അല്ല, ഞങ്ങൾ പോയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരു തിളക്കം ഇപ്പോൾ കാണാനുണ്ടല്ലോ! ഷാജു ഫ്ലാറ്റ് നന്നായി ‘പരിപാലിക്കുന്നുണ്ടെന്ന്’ തോന്നുന്നു.
അവർ പറയുന്നത് കേട്ട് എന്റെ ഭാര്യ അല്പം നാണത്തോടെ തല താഴ്ത്തി നിന്നെങ്കിലും, അവളുടെ മുഖത്തെ ആ ഭാവം അവർക്ക് വലിയൊരു പ്രചോദനമായിരുന്നു.
ശ്രീരാഗും ഫാസിലും ചായക്കപ്പുകൾ ടേബിളിൽ വെച്ച് തങ്ങളുടെ ലഗേജുകൾ കൈയിലെടുത്തു.
“ശരി, എന്നാൽ ഞങ്ങൾ പോയി ഒന്ന് ഫ്രഷ്
ആയി വരാം… യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണ് തള്ളുന്നുണ്ട്,” എന്ന് ശ്രീരാഗ് പറഞ്ഞു.
“അതെ, വസ്ത്രമൊക്കെ ഒന്ന് മാറ്റി ഫ്രഷ് ആയാൽ ഈ ക്ഷീണം മാറും,” എന്നും പറഞ്ഞ് ഫാസിലും അവന്റെ പിന്നാലെ ലഗേജും വലിച്ച് റൂമിലേക്ക് നടന്നു.
ഹൻസിബ ഞങ്ങളുടെ അടുത്തെത്തി, ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു: “കണ്ടില്ലേ… ഇവർ നാട്ടിൽ പോയിട്ട് വന്നിട്ടും പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.
ആ കുസൃതിയും കളിയാക്കലുമൊക്കെ അതുപോലെ തന്നെ കൂടെയുണ്ട്.”
റൂമിനുള്ളിൽ
നിന്നും വെള്ളം വീഴുന്ന ശബ്ദവും ഫാസിലിന്റെയും ശ്രീരാഗിന്റെയും സംസാരവും ചെറുതായി കേൾക്കാമായിരുന്നു. അവർ യാത്രയുടെ ക്ഷീണം മാറ്റാൻ കുളിക്കാനും വസ്ത്രം മാറാനുമായി തിരക്കിലാണ്.
ആ തക്കം നോക്കി രാമേന്ദ്രൻ ചേട്ടൻ
ഹൻസിബയോട് അല്പം കൂടി അടുത്ത് നിന്നു. അവളുടെ അരക്കെട്ടിലൂടെ പതുക്കെ കൈകൾ ചുറ്റിപ്പിടിച്ചുകൊണ്ട് ചേട്ടൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു: “പിന്നെ, ഇവന്മാർ ഇങ്ങോട്ട് തിരിച്ചു വന്നു കഴിഞ്ഞ സ്ഥിതിക്ക്…
ഇനി നമ്മുടെ രാത്രികളിലെ പരിപാടികൾ മാത്രമല്ല, പകൽ സമയങ്ങളിൽ പോലും ഇനി ഒന്നും നടക്കില്ലല്ലോ. ഇവന്മാർ ഫ്ലാറ്റിൽ ഉള്ളപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടില്ല.”
ഹൻസിബ ഒന്നു പുഞ്ചിരിച്ചു. കണ്ണുകളിൽ ചെറിയൊരു നിരാശയോടൊപ്പം വല്ലാത്തൊരു കുസൃതിയും തിളക്കവുമാണ് ഉണ്ടായിരുന്നത്. അവൾ ചേട്ടന്റെ മാറിൽ കൈവെച്ചുകൊണ്ട് പതുക്കെ പറഞ്ഞു:
“അതുശരിയാണ്… ഇനി ഇവരെല്ലാം ഇവിടെയുള്ളതുകൊണ്ട് പഴയതുപോലെ നമുക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ടാകില്ല. ഇനി അത്തരം കാര്യങ്ങളൊക്കെ ഇവർ ഇല്ലാത്തപ്പോൾ മാത്രമേ നടക്കൂ…”
റൂമിനുള്ളിൽ നിന്നും വസ്ത്രങ്ങളെല്ലാം മാറി, ഫ്രഷായി ഫാസിലും ശ്രീരാഗും ഹാളിലേക്ക് കടന്നുവന്നു. അവരുടെ വരവ് കണ്ടതും ഹൻസിബ ഒരു ചിരിയോടെ അവരോട് ചോദിച്ചു:അപ്പൊ യാത്രയൊക്കെ കഴിഞ്ഞു വന്നല്ലോ…
പിന്നെ, നാട്ടിൽ നിന്ന് ഇത്തവണ സ്പെഷ്യൽ ആയി എന്തൊക്കെയാണ് കൊണ്ടു വന്നിട്ടുള്ളത്?”
അതു കേട്ടതും ശ്രീരാഗ് കയ്യിലുണ്ടായിരുന്ന പൊതി മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പറഞ്ഞു: “പിന്നെന്താ… നല്ല അസ്സൽ ബീഫും ഒപ്പം പൊതിഞ്ഞയച്ച ചൂടുള്ള പത്തിരിയും ഉണ്ട്.
പിന്നെ അമ്മ സ്പെഷ്യൽ ആയി ഉണ്ടാക്കിവിട്ട അടപ്രഥമനും നാടൻ പലഹാരങ്ങളുമൊക്കെയുണ്ട്.”
അത് കേട്ട് ഫാസിൽ ഒരു കള്ളച്ചിരിയോടെ രാമേന്ദ്രൻ ചേട്ടനെയും എന്നെയും ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു: “പിന്നെ ഇതുകൂടാതെ
വേറൊരു സ്പെഷ്യൽ കൂടിയുണ്ട്… ഷാജുവും ഇത്തയും ഒന്നിച്ചാണ്
ഇവിടെ കഴിയുന്നതെന്നും ഹൻസിബ ഒപ്പമുണ്ടെന്നും അറിഞ്ഞപ്പോൾ ഉമ്മ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാ… ഉമ്മയുടെ കൈകൊണ്ടുള്ള സ്പെഷ്യൽ മാങ്ങാ അച്ചാറും പിന്നെ ഇത്തയ്ക്ക് ഒത്തിരി ഇഷ്ട്ടമുള്ള പ്രത്യേക നെയ്പ്പത്തിരിയും.”
അത് കേട്ടതും രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ ചോദിച്ചു: “അതെന്താടാ… ഇത്തയ്ക്ക് മാത്രം സ്പെഷ്യൽ അച്ചാറും പലഹാരവും? ഞങ്ങൾക്കും വേണം നാടൻ രുചിയൊക്കെ!”
ചേട്ടന്റെ കളിയാക്കൽ കേട്ട് ഹൻസിബ ഒരു കള്ളച്ചിരിയോടെ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു: “അത് പിന്നെ ഉമ്മയ്ക്കറിയാമല്ലോ, ഇവിടെയുള്ളവർക്കൊക്കെ ഇതൊക്കെ ഉണ്ടാക്കി കൊടുക്കാൻ ഞാൻ കൂടെയുണ്ടെന്ന്.”
