വീണ്ടും വസന്തകാലം – 1 1

തുണ്ട് കഥകള്‍  – വീണ്ടും വസന്തകാലം – 1

‘ അച്ചൂ …ദേ ഇറങ്ങാൻ നോക്കുന്നുണ്ടോ ? സമയം തെറ്റിയാൽ നിന്റച്ഛൻ രാമൻ നായർടെ ഫ്‌ളൈറ്റ് ഒന്നുമല്ല കാത്ത് നിക്കാൻ ‘

ലഗ്ഗേജ് ഒക്കെ തന്റെ കാറിൽ കയറ്റി ജോഷി അക്ഷമനായി വിളിച്ചു പറഞ്ഞു . പിള്ളേർ രണ്ടു പേരും മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .

അപ്പോഴേക്കും ഹാൻഡ് ബാഗുമായി ജോജി എന്ന ജോക്കുട്ടൻ പുറത്തേക്കു വന്നു . പുറകെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചു എന്ന അശ്വതിയും . അവർ വന്നു രണ്ടു പേരും ബാക് സീറ്റിൽ കയറി

‘ ജോക്കുട്ടാ …ഒന്നൂടെ നോക്കിയെടാ പാസ്‌പോർട്ടും വിസയും എടുത്തൊന്നു ?”

” എടുത്തെന്റെ ചേച്ചിയമ്മേ …ഞാനെത്ര പ്രാവശ്യം നോക്കി ”

” അയ്യോ ” ജോഷി എന്തോ മറന്നത് പോലെ നെറ്റിയില്‍ ഇടിച്ചു

” എന്നാ അച്ചായാ ..?’ അച്ചു പരവേശത്തോടെ മുന്നോട്ടാഞ്ഞു

” ജോക്കുട്ടാ …കുപ്പിപാല് എടുത്തോടാ ” ജോഷി

‘ അതിനാരാ ഇവിടെ കുപ്പിപാല് കുടിക്കുന്നെ ? ” അച്ചു

ജോക്കുട്ടൻ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു അശ്വതിക്ക് മനസിലായി കെട്ടിയോൻ തനിക്കിട്ട് പണിതതാണെന്നു

” ഹമ് …കളിയാക്കുവൊന്നും വേണ്ട .. എന്നെ കെട്ടി കൊണ്ട് വരുമ്പോ ഇവന് വയസ് പതിനൊന്നാ ….. എന്റെ മൂത്ത മോൻ തന്നെയാ ഇവൻ” അച്ചു സങ്കടപ്പെട്ടു

” എന്ത് അച്ചു …ആ പതിനൊന്നല്ല ഇപ്പൊ അവനു വയസ് 25 ആയി …നീയിനി എങ്കിലും അവനെ ജീവിക്കാൻ അനുവദിക്കൂ ..ഒരു കണക്കിന് അമേരിക്കയിലേക്ക് പോകുന്നത് നന്നായി …ഇവടെ നിന്‍റെ സാരി തുമ്പേൽ തൂങ്ങി നടന്നാല്‍ ജോക്കുട്ടന് സ്വയം പര്യാപ്തത പോലും കിട്ടില്ല …പിന്നെ എങ്ങോട്ടുമല്ലലോ …അലീസമ്മച്ചീടെ അടുത്തേക്കല്ലേ ”

” ഹ്മ്മ് …അതാ ..എനിക്ക് പേടി ……അലീസമ്മച്ചി ഇവനെ കൊഞ്ചിച്ചു വഷളാക്കും ‘

” ഓഹോ ….കൊഞ്ചിക്കേലാത്ത ഒരാള് …ഇവനെ..ഇവനു..സിഗരറ്റു വലി വരെ ഉണ്ട് ‘

” ഡാ …നീ സിഗരറ്റു വലിക്കുമോ …ഡാ വലിക്കുമോന്നു …ഈശ്വരാ …അലീസമ്മച്ചി എങ്ങാനുമറിഞ്ഞാൽ വളർത്തു ദോഷം എന്ന് പറയൂല്ലോ ഈശ്വരാ ” അച്ചു തന്‍റെ അപ്പുറത്തെ സൈഡില്‍ കയറിയ ജോക്കുട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ചു .
” ഹോ …നീയൊന്നു അടങ്ങേന്റെ അച്ചു ….. ദാ …എയർ പോർട്ട് ആയി ‘

ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് ജോഷി കാറ്പാർക്കിങ്ങിൽ കൊണ്ട് പോയി ഇട്ടു . അപ്പോഴേക്കും ജോക്കുട്ടൻ പിള്ളേർക്കും അവർക്കും അകത്തു കയറാനുള്ള പാസ് എടുത്തു

” ചേട്ടാ …… ഇനി നിങ്ങള് പൊക്കോ …… നിക്കണ്ട ആവശ്യമില്ലലോ ”

” ഹാ …നല്ല ശേലായി ….നീ അങ്ങ് അമേരിക്കയിൽ ചെന്ന് വിളിച്ചാൽ അല്ലാതെ നിന്റെ ചേച്ചിയമ്മ ഇവിടുന്നു അനങ്ങാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ?’

” എന്റെ ചേച്ചിയമ്മേ ..ഇങ്ങനെ കരയാതെ …..ഞാനെല്ലാ വർഷോം വരൂല്ലേ ..അല്ലെ ..നിങ്ങള് ഇവിടുത്തെ ബിസിനസ് നിർത്തീട്ടു അങ്ങോട്ട് വാ …ഇവിടെ നിങ്ങള് മാത്രമായിട്ട്‌ എന്നാത്തിനാ ?”

അപ്പോഴേക്കും ജോഷിയുടെ മൊബൈൽ റിങ് ചെയ്തു

” ആഹ് ..ചേട്ടാ ….ദാ …. അകത്തേക്ക് കയറുവാ ..ഇല്ലാ …ചേട്ടായി എയർപോർട്ടിൽ വരും …ഓ ..ഇല്ല ..കുഴപ്പമില്ല …. ങാ ..ഇവിടുണ്ട് കൊടുക്കാം …..അലമ്പാക്കല്ലേ ‘

ജോക്കുട്ടൻ ഫോണിന് കൈ നീട്ടി .

” നിനക്കല്ലടാ ..അച്ചൂനാ …കുഞ്ഞേട്ടനാ ….’

മാത്യു . ഫിലിപ്പ് , ജെസി, ജോഷി , ജോജി . …അഞ്ചു സഹോദരങ്ങളാണവർ . മാത്യു അമേരിക്കയിലാണ് . അപ്പൻ ജോർജിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു . ഭാര്യ ആലീസ് രണ്ടു പിള്ളേർ …അപ്പനും അമ്മയും മരിച്ചതിൽ പിന്നെ മാത്യുവും അലീസുമാണ് ബിസിനസും കുടുംബവും ഭരിക്കുന്നത് ..
ആലീസിന്റെ വാക്കുകൾക്ക് എതിർ വാക്കുകൾ ഇല്ല . ഫിലിപ്പും ഇവരുടെ ഒരേയൊരു പെങ്ങൾ ജെസിയും ലണ്ടനിൽ ആണ് . ജോഷി നാട്ടിൽ ഉണ്ടായിരുന്ന ബിസിനസ് നടത്തുന്നു . അച്ചു എന്ന അശ്വതി നായർ ഭാര്യ .പിന്നെ രണ്ടു കുട്ടികൾ . ജാതി വേറെയാണെങ്കിലും അവർ തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചു . ചേട്ടന്മാർ ആദ്യമൊന്നെതിർത്തെങ്കിലും അലീസമ്മച്ചി കൂടെ നിന്നതു കൊണ്ട് ആരും മറുവാക്ക് പറഞ്ഞില്ല . കെട്ടി വന്നതിൽ പിന്നെ ആർക്കു ഒന്നും പറയാനിട കൊടുത്തുമില്ല അച്ചു . ശാലീന സുന്ദരി . അച്ചുവിന്റെ വിവാഹം കഴിയുമ്പോൾ 24 വയസ് . കോളേജിൽ സീനിയർ ആയ ജോഷിയുമായുള്ള പ്രേമ വിവാഹം . കല്യാണം കഴിഞ്ഞു ജോഷിയുടെ ‘അമ്മ മരിച്ചതോടെ ജോക്കുട്ടൻ നാട്ടിലേക്കു വന്നു അപ്പന്റെ കൂടെ , താമസിയാതെ അപ്പനും മരിച്ചു . അതിൽ പിന്നെ ജോഷിയും അച്ചുവുമാണ് അവനെ വളർത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *