ആവനാഴി അധ്യായം – 8 Likeഅടിപൊളി  

ആ വഴിയുടെ മറുവശത്ത് ലച്ചു ഉണ്ടായിരുന്നു.

അമേരിക്കയിലേക്ക് പോകുന്ന ദിവസമാണ് അവൾ ഫോൺ നൽകിയത്.

അവൻ വീണ്ടും ആ ദിനമോർത്തു. തലേ ദിവസം സന്ധ്യയ്ക്ക് അവൾ പതിവുപോലെ തറവാട്ടിലെത്തി. അന്ന് അവൻ അവളോടൊപ്പം കോളേജിൽ പോയ ദിവസമായിരുന്നു.

അജുവിന്റെ മുറിവ് ഏതാണ്ട് ഭേദമായിരുന്നു. എങ്കിലും പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും കൂടുതൽ നടക്കുമ്പോഴും വേദന അനുഭവപ്പെടും. ആ അവസ്ഥയിലാണ് നല്ലൊരു കളിയും കഴിഞ്ഞു നെഞ്ചത്ത് കിടന്ന പെണ്ണ് ആ ബോംബ് പൊട്ടിച്ചത്. താൻ നാളെ അമേരിക്കയിൽ പോകുവാ എന്ന്.

വരാന്തയിൽ അവന്റെ അരികിലിരുന്ന ലച്ചു കുറേനേരം ഒന്നും പറയാതെ മുറ്റത്തേക്കു നോക്കി. അന്ന് അവൾ അസാധാരണമായി ശാന്തയായിരുന്നു. കളിയുടെ ക്ഷീണമാണോ അതോ പോകുന്നതിന്റെ വിരഹമാണോ എന്നവന് ഊഹിക്കാൻ സാധിച്ചില്ല. അവളെ അത്രേം ശാന്തയായി അവൻ കണ്ടിട്ടില്ല.

“എന്താ?”

അജു ചോദിച്ചു.

“ഒന്നുമില്ല.”

“നീ ഒന്നുമില്ലെന്ന് പറയുമ്പോൾ എന്തെങ്കിലും ഉണ്ടാകും.”

അവൾ ചെറിയൊരു ചിരിയോടെ ബാഗ് തുറന്നു.

പെട്ടിയിൽനിന്ന് പുതിയൊരു ഫോൺ പുറത്തെടുത്തു.

“ഇത് പിടിക്ക്.”

അജു ഫോൺ വാങ്ങാതെ അതിലേക്കു നോക്കി.

“എന്തിനാ?”

“ഫോൺ വിളിക്കാൻ.”

“എന്തിനാ ഇപ്പൊ ഇത്? എല്ലാ ദിവസോം നീ ഇവിടെ തന്നെ അല്ലെ?”

“എപ്പോഴും അങ്ങനെ ആവണമെന്നില്ലലോ.”

“ഇത് എനിക്ക് വേണ്ട.”

“നിനക്കു വേണ്ടിയല്ല.”

“പിന്നെ?”

“എനിക്ക് നിന്നെ വിളിക്കാൻ വേണ്ടിയാണ്.”

അജു അവളെ നോക്കി.

“നീ ശെരിക്കും പറഞ്ഞാതാണോ അമേരിക്കയിൽ പോകുവാണെന്ന്?”

അവൾ പെട്ടി അവന്റെ കയ്യിലേക്ക് വച്ചു.

“എനിക്ക് സ്വീകരിക്കാൻ പറ്റില്ല.”

“ശരി.”

അവൾ ഫോൺ തിരികെ വാങ്ങുന്നതുപോലെ കൈ നീട്ടി.

അജു കൊടുക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് അവൾ പറഞ്ഞു:

“തിരികെ തന്നാൽ ഞാൻ നാളെ അമേരിക്കയിൽ പോകില്ല.”

അവന്റെ കൈ നിശ്ചലമായി.

“എന്നാൽ പോകണ്ട.” എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒച്ച പുറത്തു വന്നില്ല.

അവൾ അന്ന് സംസാരം തുടങ്ങിക്കഴിഞ്ഞു ആദ്യമായി നേരെ അവന്റെ കണ്ണുകളിലേക്കു നോക്കി.

“നാളെ പോകുകയാണ്. പോകാതിരിക്കാൻ പറ്റില്ല.”

ആ നിമിഷം അജുവിന്റെ മുഖത്തുണ്ടായ മാറ്റം അവൾ ഒരിക്കലും മറന്നിട്ടുണ്ടാകില്ല.

കുറച്ചുനേരം അവൻ ഒന്നും പറഞ്ഞില്ല.

ശേഷം ചോദിച്ചു:

“എത്രകാലത്തേക്ക്?”

“അറിയില്ല.”

“എപ്പോൾ തീരുമാനിച്ചു?”

“കുറച്ചു ദിവസമായി.”

“എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?”

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

“പിന്നെ പറയാം. പക്ഷേ നാളെ പോണം.” ഇതിൽ ഒതുക്കി.

അജുവും പിന്നെ ചോദിച്ചില്ല.

തടയണമെന്ന് അവന് തോന്നിയിരിക്കാം.

പോകരുതെന്ന് പറയണമെന്നുണ്ടായിരിക്കാം.

പക്ഷേ അവളെ പിടിച്ചുനിർത്തുന്നതും അവളെ സ്നേഹിക്കുന്നതും ഒരേ കാര്യമല്ലെന്ന് അന്ന് അവൻ മനസ്സിലാക്കി.

അവൻ ഫോൺ വാങ്ങി.

അതിൽ ഒരു നമ്പർ മാത്രമാണ് സേവ് ചെയ്തിരുന്നത്.

ലച്ചു.

“ഞാൻ വിളിച്ചാൽ എടുക്കണം,” അവൾ പറഞ്ഞു.

“എപ്പോഴും പറ്റിയില്ലെങ്കിൽ?”

“തിരിച്ചുവിളിക്കണം.”

“മറന്നുപോയാൽ?”

“ഞാൻ അമേരിക്കയിൽനിന്ന് നേരെ ഇവിടെ വരും.”

“അതിനുവേണ്ടി ഞാൻ ഇടയ്ക്കിടെ മറക്കാം.”

അവൾ അവനെ നോക്കി ചിരിച്ചു.

പിന്നെ കരഞ്ഞു.

അവൾ അവസാനമായി അവനെ ചേർത്തുപിടിച്ചപ്പോൾ അജുവിന്റെ മുറിവ് പൂർണമായി ഭേദമായിരുന്നില്ല.

അതുകൊണ്ട് സൂക്ഷിച്ചായിരുന്നു ആ ആലിംഗനം.

അടുത്ത ദിവസം അവൾ പോയി.

ആദ്യമാസങ്ങളിൽ അവർ എല്ലാ ദിവസവും സംസാരിച്ചു.

സമയവ്യത്യാസം വലിയ പ്രശ്നമായിരുന്നു.

അജു കോളേജിലേക്ക് പോകാൻ തയ്യാറാകുമ്പോൾ ലച്ചു ഉറങ്ങാൻ കിടക്കുകയായിരിക്കും.

അജു

ഉറങ്ങാൻ പോകുമ്പോൾ അവൾക്ക് ക്ലാസ് തുടങ്ങും.

എന്നിട്ടും അവർ സമയം കണ്ടെത്തി.

ചിലപ്പോൾ അഞ്ചു മിനിറ്റ്.

ചിലപ്പോൾ ഒരു മണിക്കൂർ.

വീഡിയോ കാൾ ഒക്കെ വന്നപ്പോൾ, ചിലപ്പോൾ സംസാരിക്കാതെ പരസ്പരം നോക്കിയിരുന്ന ഏതാനും നിമിഷങ്ങൾ.

കാലം കടന്നതോടെ ദിവസേനയുള്ള വിളികൾ ആഴ്ചയിൽ രണ്ടോ മൂന്നോ ആയി.

പരീക്ഷകളുടെ സമയത്ത് സന്ദേശങ്ങൾ മാത്രം.

ചില ആഴ്ചകൾ പരസ്പരം സംസാരിക്കാൻ തന്നെ കഴിഞ്ഞില്ല.

Updated: October 10, 2026 — 7:51 pm

Leave a Reply

Your email address will not be published. Required fields are marked *