ഐശ്വര്യാർത്ഥം – 1 16അടിപൊളി 

“ഓഹ് പിന്നെ ഒരു റെക്കമെന്റേഷൻ, എന്റെ ആർട്ടിക്കിൾസും ട്രാക്ക് റെക്കോർഡും കൊണ്ടാ ഇത്ര വേഗം സെലക്റ്റ് ആയെ. സൊ ആ ക്രെഡിറ്റ്‌ നി എടുക്കണ്ട….”

“ഓഹോ എന്നാലും ഒരു ഡ്രീം കം ട്രൂ മൊമെന്റ് അല്ലെ, രാത്രി ഒരു ഡിന്നർ പ്ലാൻ ചെയ്, ഐഷുനെയും കൂട്ടി….”

“ഹ്മ്മ്… ആലോചികട്ടെ….”

“പിന്നെ ഹോസ്പിറ്റലിൽ ഒക്കെ എങ്ങനെ ഉണ്ട്, എസ്പെഷ്യലി നഴ്സുമാർ. നിന്റെ പഴയ സ്വഭാവം വച്ച് അടി വാങ്ങി തരല്ലേ….”

“ഏയ് അതൊക്കെ പണ്ടല്ലേ. പ്രായം കൂടും തോറും ഓരോന്നും മടുപ്പ് ആണല്ലോ….”

“അതെന്താണാവോ അങ്ങനെ ഒരു ടോക്ക്….?”

“അഹ് അത് ഒന്നുല്ല, അല്ല നിനക്ക് ഒപി ടൈം അല്ലെ ഇപ്പൊ….?”

“ബ്രേക്ക്‌ ആട, സമയം കഴിയാറായി ഞാൻ ചെല്ലട്ടെ. പിന്നെ ഉച്ച കഴിഞ്ഞ് ഞാൻ ഫ്രീയാ. റൂമിലേക്ക് വന്ന കുറച്ചൂടി കാര്യങ്ങൾ പറഞ്ഞു തരാം….”

“ഓഹ് എനിക്ക് ഇപ്പോൾ ഫിസിഷ്യനെ കാണേണ്ട കുഴപ്പമൊന്നുമില്ല….”

“ഓഹോ, എന്നാ കുഴപ്പം തോന്നുമ്പോ വാ. ശെരി എന്ന ഞാൻ പോട്ടെടാ ബൈ….”

“ബൈ ടി….”

അവൾ എഴുനേറ്റ് പുറത്തേക്ക് പോയി.ജീവൻ ഷെഡ്യൂൾ ഫയൽസ് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞ് ടേബിളിൽ ഇരുന്ന അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എടുത്ത് നോക്കിയപ്പോ നാട്ടിൽ നിന്ന് അമ്മയാണ്.

“ഹലോ അമ്മാ….”

“ഹലോ മോനെ ജോലിയിൽ ആണോ….?”

“അഹ് അമ്മേ കുഴപ്പൊല്യ പറഞ്ഞോ….”

“ജ്യോതി മോൾക്ക് വിശേഷം ഉണ്ട്ടാ….”

“ആഹാ അതെയോ….”

“ഹ്മ്മ് അവൾ ഇപ്പൊ വിളിച്ച് പറഞ്ഞെ ഉള്ളു….”

“ഹ്മ്മ് അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതല്ലേ ഉള്ളു….”

“അല്ലാതെ പിന്നെ, നിന്നെപ്പോലെ വല്യ പ്ലാനും ഒക്കെ ആയിട്ടാണോ ഇതൊക്കെ….”

“അമ്മേ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ….”

“അതല്ല മോനെ, നിന്നെക്കാളും ഏഴ് വയസിന് ഇളയതല്ലേ അവള്.നാല് വർഷം ആയില്ലേ നിന്റെ കല്യാണം കഴിഞ്ഞിട്ട്. നിന്റെ കുഞ്ഞ് വേണം ആദ്യം നമ്മുടെ തറവാട്ടിൽ ആദ്യം ഉണ്ടാവേണ്ടത് എന്നൊരു ആഗ്രഹം ഉണ്ടാവില്ലേ അമ്മക്ക്….”

“ഓഹ് ദേ ദേ ഇനി സെന്റി അടിച്ച് ഇറക്കണ്ട.അതൊക്കെ സമയമാകുമ്പോൾ നടന്നോളും….”

“ഇനി എന്ന് സമയമാകാൻ, ഒരു കുഞ്ഞിനെ വളർത്താനുള്ള ശേഷി ഇപ്പോഴും നിനക്ക് ആയിട്ടില്ലേ. അതോ ഇനി അവള് വേണ്ടന്ന് പറയുന്നത് ആണോ….?”

“ഏയ് അങ്ങനെ ഒന്നൂല്യ അമ്മേ. അത് വിട് അവളുടെ ഹെൽത്ത്‌ ഒക്കെ ഓക്കേ അല്ലെ….?”

“ഹ്മ്മ് രണ്ട് മാസം കഴിഞ്ഞ് വീട്ടിൽ വന്ന് നിക്കാൻ പറഞ്ഞിട്ടുണ്ട്. കിരൺ പിന്നെ ഫുൾ ടൈം അവളുടെ കൂടെ ഉണ്ടല്ലോ….”

“ഹ്മ്മ് ഞാൻ അവളെ വിളിച്ചോളാം. ശെരി അമ്മേ ഇവിടെ കുറച്ച് പണിയുണ്ട് ഞാൻ വിളിക്കാം….”

“അഹ് ശെരിടാ, പിന്നെ കാവിലെ ഉത്സവമാ വരുന്നേ, രണ്ട് പേരും തലേന്ന് ഇവിടെ കാണണം കേട്ടല്ലോ….?”

“അത് ഇനിം രണ്ട് മാസം ഇല്ലേ, നോക്കട്ടെ….”

“ഹ്മ്മ്… ശെരി എന്നാ….”

ഫോൺ ടേബിലേക്ക് വച്ച് അവൻ ചെയറിൽ ചാരി ഇരുന്നു.

ജീവന്റെ അനിയത്തിയാണ് ജ്യോതി എന്ന ജ്യോതിക. അവനെക്കാൾ ഏഴ് വയസിന് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേ ഉള്ളു. ഭർത്താവ് കിരൺ. ഹോട്ടൽ റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നു. രണ്ട് പേരുടെയും പ്രണയ വിവാഹം ആയിരുന്നു.നാട്ടിൽ തന്നെയാണ് താമസം.

അമ്മയുടെ വേസനസൂചിതമായ വാക്കുകൾ ജീവന്റെ മനസ്സിൽ പിന്നെയും ആശയകുഴപ്പങ്ങൾ ഉളവാക്കി. അതുപോലെ ഇന്നലെത്തെ ഐശ്വര്യയുടെ നിലപാടും. അവരെയും തെറ്റ് പറയാൻ പറ്റില്ലാലോ.സ്വന്തം മകന്റെ കുഞ്ഞിനെ കാണാൻ ഏതൊരു അമ്മക്കും മോഹം കാണുമല്ലോ. പക്ഷെ ഐഷു. അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അവളുടെ നിലപാടും ഞായമാണ്. ഇങ്ങനെ പോയാൽ ചിലപ്പോ എനിക്ക് അവളെ നഷ്ടപ്പെട്ടു എന്ന് വരെ വരും. ഇല്ല ആഗ്രഹിച്ചത് ഒക്കെ നേടിട്ടുള്ള ജീവന് തന്റെ പഴയ സന്തോഷങ്ങളും തിരിച്ചു പിടിക്കാൻ പറ്റും. പക്ഷെ….

അവൻ ആലോചനയിലാണ്ടു.

“ഈ കാര്യം വേദിക ആയിട്ട് ഒന്ന് ഡിസ്‌കസ് ചെയ്താലോ, തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന അവളോട് അല്ലാതെ വേറെ ആരോട് പറയാൻ….”

മനസ്സിൽ പെട്ടന്ന് തോന്നിയ ആ ഒരു ഐഡിയയിൽ അവൻ ചെയറിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി, വേദികയുടെ ക്യാബിനിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *